ഗവ. എച്ച് എസ് തോൽപ്പെട്ടി/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ വിദ്യാലയം

ഓരോ വിദ്യാലയത്തിന്റെയും ഓർമപുസ്തകത്തിൽ ഒട്ടനവധി കുട്ടികളുടെയും ഏറെ അധ്യാപകരുടെയും ഹൃദയസ്പ‍ർശിയായ കഥകളുണ്ടാവും. സ്വന്തം വിദ്യാലയദിനങ്ങളെ ഗൃഹാതുരതയോടെ സ്മരിക്കുന്ന പൂർവ്വവിദ്യാർത്ഥികളുടെയും പൂർവ്വാധ്യാപകരുടെയും ജീവനക്കാരുടെയും അനുഭവങ്ങൾക്കുള്ള ഇടമാണിത്. അത്തരം ചില കുറിപ്പുകളിവിടെ വായിക്കാം.

തോൽപ്പെട്ടി സ്മരണകൾ

വിദ്യാലയം- അത് ഈ ലോകത്തു വെച്ച് വിലമതിക്കാനാകാത്ത ഒരു മനോഹരമായ ലോം .അറിവിന്റെയും സ്നേഹത്തിൻറെയും അനുഭൂതി നിറഞ്ഞ ലോകം. ജാതിഭേദമന്യേ കെെകൾ കോർത്തിണക്കി സൗഹൃദമാണിയുന്നു. കളിയും ചിരിയുമായി ആ വിദ്യാലോകം ഉത്സാഹഭരിതമാകുന്നു. അങ്ങനെ നിരവധി മധുരമുള്ള ഓർമ്മകളും ലഭിക്കുന്നു. ജി .എച്ച്.എസ് തോൽപ്പെട്ടി സ്കൂളിൽ മൂന്നു വർഷം ഞാൻ പ൦ിച്ചിരിന്നു. ആ പടിവാതിൽ കടന്ന് വന്നപ്പോൾ വളരെ അധികം സാന്തോഷ ഉണ്ടായിരുന്നു. പുതിയ നല്ല സൗഹൃദങ്ങളും കിട്ടിയിരുന്നു. ആ വിദ്യാലയത്തിൽ സൗഹ്യദങ്ങൾക്ക് വളരെ വലിയ പ്രധാന്യം നൽകുന്നുണ്ടായിരുന്നു.അധ്യാപകർക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും ആ സൗഹ്യദബന്ധം നിലനിർത്തിയിരുന്നു.അതുകൊണ്ടുതന്നെ വിദ്യാർത്ഥികളെ എല്ലാരെയും തന്നെ അധ്യാപകർക്ക് ആഴത്തിൽ മനസ്സിലാക്കുവാനും കഴിഞ്ഞിരുന്നു .അതൊടൊപ്പം പഠനം മികച്ചതാക്കാനായി പലവിധ രീതികളും അവർ സ്വീകരിച്ചു .അതിനായി പല പ്രതിസന്ധികളെയും തരണം ചെയ്യേണ്ടി വന്നു .അറിവിൻറെയും സ്നേഹത്തിന്റെയും ആ മൂന്നു വർഷകാലം വളരെ വേഗത്തിൽ കഴിഞ്ഞുപോയി. ഇപ്പോൾ എല്ലാവരും അടുത്ത് നിന്നകന്നു പോയി. പക്ഷെ കുറഞ്ഞകാലത്തിനിടയ്ക്ക് ആ സൗഹൃദങ്ങൾ തന്ന നിരവധി മധുരമുള്ള ഓർമ്മകൾ ഇന്നും എന്റെ കൂടെതന്നെ ഉണ്ട്. വിട പറഞ്ഞ വഴികളിൽ പ്രിയ സുഹൃത്തുക്കൾ നൽകിയ മധുരമുള്ള ഓർമകളെ താലോലിക്കുമ്പോൾ അറിയാതെ കൊതിച്ചു പോകുന്നു ആ വഴികളിലൂടെ ഒന്നുകൂടി നടക്കാൻ.
ആദിർഷ സി (പൂർവ്വവിദ്യാർത്ഥി)