ഞാൻ കൊറോണ .
എന്നെ നിങ്ങൾക്കറിയുമോ ...
നിങ്ങൾക്കൊപ്പംവലിപ്പമില്ലെങ്കിലും ,
നിങ്ങൾക്കൊപ്പം ബുദ്ധിയില്ലെങ്കിലും ,
നിങ്ങളെപ്പോലൊരു ജീവനല്ലെങ്കിലും ,
എനിക്കൊരു ജീവിതം തന്നിടും നിങ്ങളെയാണെനിക്കിഷ്ടം .
എന്നിട്ടും നിങ്ങൾ സോപ്പുംസാനിറ്റിസെറും കൊണ്ടെന്നെ
ആട്ടിയകറ്റി ഓടിക്കുന്നു
സാമൂഹിക അകലം പാലിച്ചു കൊണ്ടെന്നെ
നാട്ടിൽ നിന്നും അകറ്റിടുന്നു ...
ഈ കേരളനാട്ടിൽ നിന്നും അകറ്റിടുന്നു ....