ഗവ. എച്ച് എസ് ചേനാട്/ഗ്രന്ഥശാല
വായനയുടെ അനന്ത സാധ്യതകൾ തുറക്കുന്നതിനായി സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നു. സ്കൂൾ ലൈബ്രറിയിൽ 5000 പുസ്തകങ്ങളാണ് നിലവിൽ ഉള്ളത്.കുട്ടികൾക്ക് അവരുടെ വായന അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾ വായിക്കാൻ കൊടുക്കുന്നു.
ബാലസാഹിത്യം,നോവൽ,ചെറുകഥ,കവിത,നാടക,തിരക്കഥ,ആത്മകഥ,ജീവചരിത്രം,യാത്രവിവരണം,നീരൂപണം,നാടോടിവിജ്ഞാനീയം ഇങ്ങനെ വിവിധ വിഭാഗത്തിലുള്ള പുസ്തകശേഖരം നമുക്കുണ്ട്.ക്ലാസുകളിൽ വിതരണം ചെയ്യുന്നതോടൊപ്പം വായനയിൽ താൽപ്പര്യമുള്ള കുട്ടികൾക്ക് വ്യക്തിപരമായും പുസ്തകങ്ങൾ കൊടുക്കുന്നു. കൂടാതെ രക്ഷിതാക്കൾക്കായി അമ്മ വായന എന്ന സംവിധാനം കൂടി തയ്യാറാക്കിയിരിക്കുന്നു.
എല്ലാത്തിനും പ്രത്യേകം ഇഷ്യുരജിസ്റ്റർ സൂക്ഷിക്കുന്നു.ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രത്യേക മത്സര പരിപാടികൾ നടത്തുന്നു. കുട്ടികൾ വായനക്കുറിപ്പുകൾ തയ്യാറാക്കുന്നു.
വായന മരിക്കുന്നു എന്നു പറയുന്ന ഈ കാലഘട്ടത്തിലും സാങ്കേതിക വിദ്യയുടെ അതിപ്രസരത്തിലും നമ്മുടെയിടയിൽ ഇന്നും വായന പച്ചപിടിച്ച് നിൽക്കുന്നുണ്ട്.