ഗവ. എച്ച് എസ് കുറുമ്പാല/പി ടി എ കമ്മിറ്റി 2024-25 & റിപ്പോർട്ട്
പി ടി എ കമ്മിറ്റി 2024-25
| പേര് | സ്ഥാനം | ഫോൺ നമ്പർ |
|---|---|---|
| ശറഫുദ്ദീൻ ഇ കെ | പ്രസിഡൻറ് | 7560971853 |
| അബ്‍ദുൾ റഷീദ് കെ | സെക്രട്ടറി | 9961958577 |
| ഫെെസൽ എം | വെെ.പ്രസിഡൻറ് | 9544766567 |
| സെെനുൽ ആബിദ് | അംഗം | 9946634915 |
| ശ്രീനിവാസൻ കെ എസ് | അംഗം | 9947414614 |
| ഹസീന കെ | അംഗം | 9562586095 |
| ആത്തിക്ക് എസ് എ | അംഗം | 9526549238 |
| സഫിയ | അംഗം | 9744813941 |
| ബിന്ദു | അംഗം | 9961816534 |
| ഹാരിസ് കെ | അംഗം | 9961173090 |
| ഗോപീദാസ് എം എസ് | അംഗം | 8086236555 |
| വിദ്യ എ | അംഗം | 9605238705 |
| അന്നമ്മ പി യു | അംഗം | 9544019322 |
| ജിൻസി ജോർജ് | അംഗം | 9562082024 |
| ലിഞ്ജു തോമസ് | അംഗം | 8289878730 |
വാർഷിക പ്രവർത്തന റിപ്പോർട്ട്-2024-25
കുറുമ്പാല പ്രദേശത്തെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ വിജ്ഞാനത്തിൻറെ പ്രകാശം ചൊരിഞ്ഞ് നാടിൻറെ അഭിമാനമായി നിലകൊള്ളുന്ന സ്ഥാപനമാണ് കുറുമ്പാല ഗവൺമെൻറ് ഹൈസ്കൂൾ. ഒരു നൂറ്റാണ്ടിലേറെയായി 10000 കണക്കിന് അക്ഷര പ്രേമികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകിയ ഈ വിദ്യാലയം ഇന്ന് ജില്ലയിലെ സമ്പൂർണ്ണ ഹൈടെക് ഹൈസ്കൂൾ ആയി മികച്ച നിലവാരത്തോടെ പ്രവർത്തിക്കുന്നു . നൂറിന്റെ നിറവിൽ നിലകൊള്ളുന്ന നമ്മുടെ വിദ്യാലയം 1911 ലാണ് സ്ഥാപിതമായത് . 1978 അപ്പർ പ്രൈമറിയായും 2013ൽ സെക്കൻഡറി സ്കൂൾ ആയും അപ്ഗ്രേഡ് ചെയ്യപ്പെട്ടു ,നിലവിൽ ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ 15 ഡിവിഷനുകളിലായി 358 കുട്ടികളും പ്രീ പ്രൈമറി തലത്തിലെ 32 കുട്ടികളും ഉൾപ്പെടെ 390 കുട്ടികൾ പഠനം നടത്തുന്നുണ്ട് . അർപ്പണ മനോഭാവത്തോടെയും ആത്മാർത്ഥതയോടെയും നിലകൊള്ളുന്ന അധ്യാപകരും അവർക്ക് മികച്ച പിന്തുണ നൽകുന്ന പി ടി എ , എം പി ടി എ , എസ് എം സി അംഗങ്ങളും നമുക്ക് മുതൽക്കൂട്ടായി ഉണ്ട് . മികച്ച ഭൗതിക സാഹചര്യങ്ങൾ ഇന്ന് വിദ്യാലയത്തിനുണ്ട്. പരിമിതികളോടും പരാധീനതകളോടും പോരാടി ഇന്നത്തെ സ്ഥിതിയിലേക്ക് സധൈര്യം നമ്മെ നയിച്ച പൂർവികരെ നമുക്ക് നന്ദിപൂർവ്വം ഓർക്കാം. പിടിഎ ഭരണസമിതി 2024ആഗസ്റ്റ് എട്ടിന് ചേർന്ന് സ്കൂൾ വാർഷിക ജനറൽബോഡിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 15 അംഗങ്ങളാണ് നിലവിൽ ഭരണസമിതിയിൽ ഉള്ളത്. ശറഫുദ്ദീൻ ഇ കെ , ഫൈസൽ എം , ശ്രീനിവാസൻ കെ എസ് ,സൈനുൽ ആബിദ് , അസ്നിക എസ് , സനിയ , ബിന്ദു , ഹസീന എന്നീ രക്ഷിതാക്കളുടെ പ്രതിനിധികളും , ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ റഷീദ് കെ , ഗോപിദാസ് M S, അന്നമ്മ പി യു ,ജിൻസി ജോർജ് ,ലിഞ്ജു തോമസ്, ഹാരിസ് കെ , സിബി ടി വി എന്നീ അധ്യാപക പ്രതിനിധികളുമാണ് പിടിഎ കമ്മിറ്റിയിൽ ഉള്ളത് . പ്രസിഡണ്ട് ശ്രീ ശറഫുദ്ദീൻ ഇ കെ യുടെയും , ഹെഡ്മാസ്റ്റർ കെ അബ്ദുൽ റഷീദ് മാസ്റ്ററുടെയും നേതൃത്വത്തിൽ പി ടി എ യുടെ പ്രവർത്തനം വളരെ മികച്ച രീതിയിൽ നടക്കുന്നു . മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ഗീതാ ചന്ദ്രശേഖരന്റെയും മറ്റ് അംഗങ്ങളായ റഫീന മുനീർ , നസീറ ഹാരിസ് , റംല ജാഫർ , ഫൗസിയ നാസർ ,സീനത്ത് ഹംസ , റജീന K T Kഎന്നിവരുടെയും സേവനം എടുത്തു പറയേണ്ടതാണ്. ഈ വര്ഷം 9തവണ പി ടി എ എസ്ക്യൂട്ടീവ് യോഗം ചേർന്നിട്ടുണ്ട് .
സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി
ശ്രീ കാഞ്ഞായി ഉസ്മാൻ ചെയർമാനും ബഷീർ, അലി ,ഷൗക്കത്തലി , ഫൈസി , ചന്ദ്രശേഖരൻ ,സിന്ധു, മുഹമ്മദ് , കരുണാകരൻ , സുബൈദ , നഫീസ , സുരേഷ് , താഹിറ , ജോണി പി കെ , എന്നിവർ അംഗങ്ങളുമായ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയുടെ പ്രവർത്തനം അഭിനന്ദനീയമാണ് . ഈ വര്ഷം 4 SMCതവണ യോഗം ചേർന്നിട്ടുണ്ട് വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ മികച്ച പിന്തുണ നൽകുന്ന എസ്. എം. സി അംഗങ്ങളെ നന്ദിയോടെ സ്മരിക്കുന്നു.
അക്കാദമിക പ്രവർത്തനങ്ങൾ
2024 - 25 അധ്യായന വർഷം അക്കാദമിക പ്രവർത്തനങ്ങളാൽ സമ്പന്നമായിരുന്നു . വൈവിധ്യമാർന്ന പഠനാനുഭവങ്ങൾ ഓരോ കുട്ടിക്കും കിട്ടി എന്നു ഉറപ്പുവരുത്താൻ ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തിയിരുന്നു.പ്രവേശനോത്സവം , വിജയോത്സവം , സ്വാതന്ത്ര്യദിനാഘോഷം , ഓണാഘോഷം , ശിശുദിനാഘോഷം , ക്ലബ് പ്രവർത്തനങ്ങൾ , ലഹരി വിരുദ്ധ ക്യാമ്പയിൻ , സ്കൂൾതല മേളകൾ പഠനോത്സവം , സ്കൂൾ വാർഷികം തുടങ്ങിയവ ശ്രദ്ധേയമായ പരിപാടികൾക്കൊപ്പം , സബ്ജറ്റ് ക്ലിനിക് , സ്റ്റാർ ഓഫ് ദ മന്ത് , അമ്മ വായന , പിറന്നാളിന് ഒരു പൂച്ചട്ടി എൻറെ വിദ്യാലയത്തിന് , തുടങ്ങിയ തനത് പ്രവർത്തനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട് . സബ്ജില്ലാതലം മുതൽ സംസ്ഥാനതലം വരെയുള്ള വിവിധ മത്സരങ്ങളിലും മികച്ച വിജയം നേടാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്
പ്രവേശനോത്സവം
വർണ്ണശബളമായ പ്രവേശനോത്സവത്തോടെയാണ് 2024 - 25 അധ്യായന വർഷത്തെ നാമെതിരേറ്റത്. 3 /6 /24ന് സ്കൂളിൽ വിപുലമായ രീതിയിൽ ആഘോഷിച്ച പ്രവേശനോത്സവം പിടിഎ പ്രസിഡൻറ് ശ്രീ മുഹമ്മദ് ഷാഫിയുടെ അധ്യക്ഷതയിൽ ചേർന്നു , യോഗത്തിന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ റഷീദ് കെ സ്വാഗതം ആശംസിച്ചു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി ജസീല റഹ്മത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു . എസ്എംസി ചെയർമാൻ ശ്രീ കാഞ്ഞായി ഉസ്മാൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി . സ്കൂളിലേക്ക് പുതുതായി എത്തിയ കൂട്ടുകാരെ ചെണ്ട മേളത്തിന്റെ അകമ്പടിയോടുകൂടിയാണ് വരവേറ്റത്. പ്രീ പ്രൈമറി മുതൽ 10 വരെ പുതുതായി എത്തിയ കുട്ടികൾക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി സ്വീകരിച്ചു , കൂടാതെ സ്കൂളിലെ എല്ലാ കുട്ടികൾക്കും മധുരം നൽകുകയും ചെയ്തു.
സ്വാതന്ത്ര്യ ദിനാഘോഷം
ഇന്ത്യയുടെ 78 സ്വാതന്ത്ര്യ ദിനം സ്കൂളിൽ വിപുലമായി ആഘോഷിച്ചു സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ റഷീദ് കെ പതാക ഉയർത്തി പി ടി എ പ്രസിഡൻറ് ശ്രീ സറഫുദ്ദീൻ , എസ് എം സി ചെയർമാൻ ശ്രീ കാഞ്ഞായി ഉസ്മാൻ , പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ബുഷറ വൈശ്യൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.
സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്
കുട്ടികളിൽ ജനാധിപത്യബോധം ഉണ്ടാക്കുക , പാർലമെൻററി സംവിധാനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക , എന്നീ ഉദ്ദേശത്തോടെ നടത്തിയ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് വളരെ ശ്രദ്ധേയമായി . രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ പൂർണ്ണമായും മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിൽ ആയിരുന്നു വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് നടത്തിയ സ്കൂൾ തെരഞ്ഞെടുപ്പ് .
വിജ്ഞാൻ ജ്യോതി
എസ്എസ്എൽസി കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തി ഉന്നത വിജയം നേടാൻ അവരെ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെ വിജ്ഞാൻ ജ്യോതി എന്ന പേരിൽ നടത്തിയ പഠന ക്യാമ്പുകൾ വിജയകരമായിരുന്നു . വയനാട് ജില്ലാ പഞ്ചായത്തിന്റെ തനത് പദ്ധതി കൂടിയായിരുന്നു വിജ്ഞാൻ ജ്യോതി. സാധാരണ ക്ലാസ് സമയത്തിന് പുറമേ രാവിലെയും വൈകുന്നേരവും അധികസമയം കണ്ടെത്തിയാണ് വിജ്ഞാൻ ജ്യോതി ക്യാമ്പുകൾ നടത്തിയത് . ക്യാമ്പുകൾ കാര്യക്ഷമമായി നടത്തി മുഴുവൻ കുട്ടികളെയും പരീക്ഷയെഴുതിച്ച് അതുവഴി 100% റിസൾട്ട് ഉണ്ടാക്കാനും കഴിഞ്ഞു
പട്ടികവർഗ്ഗ പ്രോത്സാഹന പദ്ധതി
ജിഎച്ച്എസ് കുറുമ്പാലയിൽ പട്ടികവർഗ്ഗ പ്രോത്സാഹന പദ്ധതിയുടെ ഉദ്ഘാടനം വയനാട് ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എം മുഹമ്മദ് ബഷീർ നടത്തി തുടർന്ന് കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിങ്ങും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു .
ദിനാചരണങ്ങൾ
ശാസ്ത്ര ക്ലബ്ബുകൾ ഭാഷാ ക്ലബ്ബുകൾ പരിസ്ഥിതി ക്ലബ്ബ് വിദ്യാരംഗം കലാസാഹിത്യവേദി സോഷ്യൽ സർവീസ് സ്കീം ഡിഎം ക്ലബ്ബ് ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടുണ്ട്
എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽസ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിന്നും വന്ന സുഭാഷ് സാർ സ്കൂളിൽ മരത്തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തി.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ വായന ദിനാചരണം നടത്തി പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ ഷൗക്കത്തലി മുസ്ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗവൺമെൻറ് യുപി സ്കൂൾ ചെന്നലോടിലെ അധ്യാപിക ശ്രീമതി ധനൂപ് എം കെ വായനവാരത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണദിനവും ഹിരോഷിമ ദിനവും വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.
മോട്ടിവേഷൻ/ ബോധവത്കരണ ക്ലാസ്സുകൾ
ടീൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കൗമാരക്കാരുടെ പ്രശ്നങ്ങൾ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ റഷീദ് കെ ഉദ്ഘാടനം നടത്തുകയുംഓമനൻ ചൈൽഡ് വെൽഫെയർ ഡിപ്പാർട്ട്മെന്റിലെ സൈക്കോ സോഷ്യൽ കൗൺസിലർമാരായ സെബാസ്റ്റ്യൻ , നിജി എന്നിവർ ക്ലാസുകൾ എടുക്കുകയും ചെയ്തു.എക്സൈസ് ഡിപ്പാർട്ട്മെന്റിലെ ശ്രീ പ്രമോദ് സാർ കുട്ടികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം ഉപയോഗവും അവമൂലം കുട്ടികൾക്കും കുടുംബത്തിനും സമൂഹത്തിനും ഉണ്ടാകുന്ന വിപത്തുകളെ കുറിച്ചും സംസാരിച്ചത്പ്രത്യേക പരാമർശം അർഹിക്കുന്നതാണ്.ജില്ലാ വനിത ശിശു വികസന ഓഫീസ് വയനാട് ഡിസ്ട്രിക്ട് സങ്കൽപ്പ് ഹബ് ഫോർ എംപവര്മെന്റ് ഓഫ് വിമൺ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി പരീക്ഷ ഒരുക്ക മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു ജെണ്ടർ സ്പെഷ്യലിസ്റ്റ് കുമാരി ആരതി ആൻറണി ഉദ്ഘാടനം നടത്തി.ഒ ആർ സി ട്രെയിനർ ശ്രീ സുജിത്ത് ലാൽ പത്താം ക്ലാസ് കുട്ടികൾക്കായി പരീക്ഷ പേടി എങ്ങനെ അകറ്റാം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു
ലിറ്റിൽ കൈറ്റ്സ്
ഓരോ വർഷവും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് പ്രശംസനീയമായ വിധം പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് ജിഎച്ച്എസ് കുറുമ്പാലയിലേത് . ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ഫോട്ടോ ഗാലറി ഡിജിറ്റൽ മാഗസിൻ പ്രകാശനം മൊബൈൽ ആപ്പ് ലോഞ്ചിങ് റോബർട്ടിക് ഫെസ്റ്റ് തുടങ്ങിയ പരിപാടികളുടെ ഉദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജസീല റം ളത്ത് നടത്തി.പ്രവർത്തന മികവിനനുസരിച് കൈറ്റ് യൂണിറ്റിന് നൽകുന്ന ഗ്രേഡിംഗിൽ 100-ൽ 93 പോയിന്റോടെ നമ്മുടെ ലിറ്റിൽ കൈറ്റ് യൂണിറ്റ് എ ഗ്രേഡ് നേടി .
സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ക്ലബ്
കുട്ടികളിൽ സഹകരണ മനോഭാവവും , സേവന സന്നദ്ധതയും വളർത്താൻ ഉദ്ദേശിച്ചു കൊണ്ടുള്ള 4sക്ലബ്ബ് സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ഫോറസ്റ്റ് ക്ലബ്ബിൻറെ 2024 -25 അധ്യയന വർഷത്തെ ദ്വിദിന സഹവാസ ക്യാമ്പ് ഒക്ടോബർ 5, 6 തീയതികളിൽ സ്കൂളിൽ വച്ച് നടന്നു. രണ്ടുദിവസമായി നടന്ന ക്യാമ്പ് കുട്ടികൾക്ക് നല്ലൊരു അനുഭവമായിരുന്നു
മറ്റ് പ്രവർത്തനങ്ങൾ
കഴിഞ്ഞ അധ്യയന വർഷത്തിൽ ഫീൽഡ് ട്രിപ്പുകൾ ,ഇൻഡസ്ട്രിയൽ വിസിറ്റുകൾ ,സഹവാസ ക്യാമ്പുകൾ ,പഠന വിനോദയാത്രകൾ എന്നിവ സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട് . സ്കൂൾതല കലാകായിക ശാസ്ത്രമേളകളൊക്കെ സംഘാടക മികവുകൊണ്ടും കുട്ടികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ആരോഗ്യ ശീലം പരിശീലിപ്പിക്കുന്നതിനായി ഹെൽത്ത് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് നടത്തിയ ക്ലാസുകൾ , മെഡിക്കൽ ക്യാമ്പുകൾ, ശുചീകരണ പ്രവർത്തനങ്ങൾ , വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് കഥ ,കവിത ,ഉപന്യാസ രചന ചിത്രരചന ,മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട് , അക്കാദമിക മികവ് ഉയർത്താൻ ശ്രദ്ധ , തെളിച്ചം തുടങ്ങിയ പദ്ധതികളും മാതൃകാപരമായി സംഘടിപ്പിക്കാൻ കഴിഞ്ഞു . എൽപി വിഭാഗം കുട്ടികളുടെ അമ്മമാരിൽ വായനാശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കിയ അമ്മ വായന എന്ന പരിപാടി വലിയ വിജയമായിരുന്നു.കുട്ടികളുടെ മികവുകളും , അറിവുകളും പ്രദർശിപ്പിച്ച നടത്തിയ പഠനോത്സവവും അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനായി നടത്തിയ സ്കൂൾ വാർഷികവും വളരെ ശ്രദ്ധേയമായിരുന്നു.സഹവാസ ക്യാമ്പ് മോട്ടിവേഷൻ ക്ലാസുകൾ ഫീൽഡ് ട്രിപ്പുകൾ തുടങ്ങിയ പ്രവർത്തനങ്ങളുമായി സ്കൂൾ സോഷ്യൽ സർവീസ് സ്കീം ക്ലബ്ബും , വിവിധ ക്യാമ്പുകൾ ,ഇൻഡസ്ട്രിയൽ വിസിറ്റുകൾ , മറ്റു കുട്ടികൾക്കും രക്ഷിതാക്കൾക്കും ഐടി പരിശീലനം ,സ്കൂൾ വിക്കി അപ്ഡേഷൻ ഡിജിറ്റൽ മാഗസിൻ , ലിറ്റിൽ ന്യൂസ് തുടങ്ങിയ ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റും സജീവമായി പ്രവർത്തിക്കുന്നു പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ ആകർഷകമായ രീതിയിൽ പച്ചക്കറിത്തോട്ടം ഒരുക്കി നൂറുമേനി കൊയ്യാനും കഴിഞ്ഞിട്ടുണ്ട്.നമ്മുടെ സ്കൂളിൽ നിന്നും വിജയിച്ച എല്ലാ കുട്ടികൾക്കും പ്ലസ് വൺ അഡ്മിഷൻ നേടിയെടുക്കുന്നതിനുവേണ്ടി സ്കൂൾതല ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുകയും എല്ലാ കുട്ടികളും പ്ലസ് വൺ അഡ്മിഷൻ എടുത്തു എന്ന് ഉറപ്പുവരുത്തുകയും ചെയ്തു.എൽ എസ് എസ് , യു എസ് എസ് , എൻ എം എം എസ് തുടങ്ങിയ സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച പ്രകടനം നടത്താൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് . കഴിവും താല്പര്യവുമുള്ള കുട്ടികളെ നേരത്തെ കണ്ടെത്തി അവർക്ക് അധിക പരിശീലനം നൽകിയാണ് പരീക്ഷയ്ക്കായി ഒരുക്കുന്നത് കുട്ടികൾക്ക് യാതൊരു സാമ്പത്തിക ബാധ്യതയും വരാതെയാണ് പരിശീലനം സംഘടിപ്പിക്കുന്നത് . നമ്മുടെ വിദ്യാലയത്തിലെ അധ്യാപകർ തന്നെയാണ് പരിശീലനം നൽകുന്നത് ഇതിനായി അധികസമയവും ശനിയാഴ്ച പോലുള്ള അവധി ദിവസങ്ങളും ഉപയോഗപ്പെടുത്തുന്നു.
ഓണാഘോഷം
വൈവിധ്യമാർന്ന പരിപാടികളോടെയാണ് നാം ഓണാഘോഷം സംഘടിപ്പിച്ചത് പൂക്കള മത്സരം കുട്ടികളുടെ വിവിധ കലാപരിപാടികൾ വിവിധ ഗെയിമുകൾ എന്നിവ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു പായസം ഉൾപ്പെടെയുള്ള വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കാനും കഴിഞ്ഞിട്ടുണ്ട് ഇത്തരം ആഘോഷ പരിപാടികൾ വിജയിപ്പിക്കുന്നതിൽ പിടിഎ എം പി ടി എ എസ് എം സി അംഗങ്ങൾ നൽകിയ സഹകരണം പ്രത്യേകം എടുത്തു പറയാൻ ആഗ്രഹിക്കുന്നു
സ്കൂൾ വാർഷിക ആഘോഷം /വിജയോത്സവം- സാദരം 2k25
2024 25 അധ്യയന വർഷത്തെ സ്കൂൾ വാർഷികവും വിജയോത്സവവും വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു വയനാട് ജില്ലാ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു ,ഹെഡ്മാസ്റ്റർ കെ അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് പി എ വാർഡ് മെമ്പർ ബുഷാറ വൈശ്യൻ , പിടിഎ പ്രസിഡൻറ് ശ്രീ E K ശരഫുദ്ദീൻ , എസ് എം സി ചെയർമാൻ ഉസ്മാൻ കാഞ്ഞായി , എം പി ടി എ പ്രസിഡൻറ് ഗീതാ ചന്ദ്രശേഖരൻ വാർഡ് വികസന സമിതി കൺവീനർ E C അബ്ദുള്ള എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. ചടങ്ങിൽ 2024 മാർച്ചിലെ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികൾക്ക് ക്യാഷ് അവാർഡും മൊമെന്റോ യും നൽകി ആദരിച്ചു . യു എസ് എസ് നേടിയ കുട്ടികൾക്ക് മെമെന്റോകൾ നൽകി . 2024 - 25 അധ്യയന വർഷത്തിൽ പഠന മികവ് പുലർത്തിയ എൽകെജി മുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികളെയും ആദരിച്ചു. ദീർഘകാലം സ്കൂളിലെ പിടിഎ പ്രസിഡണ്ട് ആയിരുന്ന കെ മുഹമ്മദ് ഷാഫിയെയും ഉപഹാരം നൽകി ആദരിച്ചു. ഗവൺമെൻറ് ഹൈസ്കൂൾ കുറുമ്പാലയിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബൊരുക്കിയ പ്രഥമ എൽ കെ ഇ ല്യൂമിനേഷൻ അവാർഡിന് കൂതാടി ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ അദ്വൈത എസ് കൃഷ്ണ അർഹനായി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി അബ്ദുറഹ്മാൻ പുരസ്കാരം സമ്മാനിച്ചു.
തനത് പ്രവർത്തനങ്ങൾ- സബ്ജക്ട് ക്ലിനിക്ക് /തെളിമ /ശ്രദ്ധ
പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് ആവശ്യമായ കൈത്താങ്ങ് നൽകി അവരെ ഉയർത്തിക്കൊണ്ടു വരിക എന്ന ഉദ്ദേശത്തോടെ മുൻവർഷങ്ങളിൽ ആരംഭിച്ച ഈ പരിപാടികൾ ഈ വർഷവും ഫലപ്രദമായി തുടർന്നു കൊണ്ടുപോകുവാൻ കഴിഞ്ഞു. ഓരോ വിഷയത്തിലും പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്കായി പ്രത്യേക പരിശീലനം നൽകുന്നു
STAR OF THE MONTH.
അക്കാദമിക നിലവാരം മെച്ചപ്പെടുത്തുക കുട്ടികൾക്ക് പ്രോത്സാഹനവും പിന്തുണയും നൽകുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന പരിപാടിയാണ് സ്റ്റാർ ഓഫ് മന്ത് കുട്ടികളുടെ പഠനനിലവാരം വിലയിരുത്തി നിശ്ചിത ശതമാനത്തിലേറെ സ്കോർ നേടി മികവ് പുലർത്തുന്നവർക്ക് എല്ലാ മാസവും പ്രത്യേക ചടങ്ങിൽ എക്സലന്റ് ഗുഡ് സ്റ്റാർ എന്നിങ്ങനെയുള്ള സ്റ്റാറുകൾ അണിയിച്ച് അനുമോദിക്കുന്നു
പിറന്നാളിന് ഒരു പൂച്ചട്ടി എൻറെ വിദ്യാലയത്തിന്
വിദ്യാലയത്തിന്റെ സൗന്ദര്യവൽക്കരണത്തിൽ കുട്ടികളെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉണ്ടാക്കുക വിദ്യാലയം ഒരു ഹരിത ഉദ്യാനം ആക്കുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കിയ ഈ പദ്ധതി കഴിഞ്ഞ മൂന്ന് വർഷമായി തുടരുകയാണ് . കുട്ടികളും അവരുടെ അധ്യാപകരും പിറന്നാൾ ദിനത്തിൽ സ്കൂളിലേക്ക് ഒരു പൂച്ചട്ടി സമ്മാനിക്കുന്നു . ഇത്തരത്തിൽ ധാരാളം പൂച്ചട്ടികൾ സ്കൂളിൽ ലഭിച്ചിട്ടുണ്ട് . ദ്വാരക സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് നമ്മുടെ വിദ്യാലയത്തിൽ സംഘടിപ്പിച്ച ക്യാമ്പിന്റെ ഭാഗമായും സ്കൂൾ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളിൽ സഹകരിച്ചിട്ടുണ്ട്
മികവുകൾ
എസ്എസ്എൽസി പരീക്ഷയിലെ വിജയം സ്കൂളിൻറെ പഠനനിലവാരത്തിന്റെ സൂചനയാണ്പൊതുസമൂഹം ഓരോ സ്കൂളിന്റെയും എസ്എസ്എൽസി പരീക്ഷയിലുള്ള പ്രകടനം സസൂക്ഷ്മം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യാറുണ്ട് . എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടുന്നത് നിസ്സാര കാര്യമല്ല എന്നാൽ തുടർച്ചയായി മൂന്നാം വർഷവും 100% വിജയം നേടുക എന്നത് തികച്ചും അഭിനന്ദനാർഹമായ കാര്യമാണ് ഹെഡ്മാസ്റ്റർ കെ അബ്ദുൽ റഷീദ് മാസ്റ്ററുടെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും നടത്തിയ ചിട്ടയായ പരിശീലന പദ്ധതികളാണ് ഇത് സാധ്യമാക്കിയത് അതോടൊപ്പം അധ്യാപകരോടൊത്ത് പ്രവർത്തിച്ച രക്ഷിതാക്കൾ പിടിഎ പ്രസിഡൻറ് ശ്രീ സരഫുദ്ദീൻ ഇ കെ അംഗങ്ങൾ എം പി ടി എ പ്രസിഡണ്ട് ശ്രീമതി ഗീതാ ചന്ദ്രശേഖരൻ എം പി ടി യുടെ അംഗങ്ങൾ എന്നിവരെയും നന്ദിയോടെ ഓർക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു എസ്എസ്എൽസി പരീക്ഷയിലെ കുട്ടികളുടെ പ്രകടനം മെച്ചപ്പെടുത്താനും ഫുൾ എ പ്ലസ് നേടുന്ന കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും ആയി സ്കൂൾ നടപ്പിലാക്കിയ തെളിച്ചം പദ്ധതി വൻ വിജയമായിരുന്നു ഏഴ് കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടാനായി നാലു കുട്ടികൾക്ക് 9 വിഷയങ്ങളിൽ എ പ്ലസ് കിട്ടുകയും ചെയ്തു വിജയിച്ച ഭൂരിഭാഗം കുട്ടികൾക്കും 60 ശതമാനത്തിൽ ഏറെ മാർക്ക് കിട്ടുകയും ചെയ്തു എന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ് .മുബഷിറ പി പി , ശിവന്യ കെ എസ് , ഫാത്തിമത്ത് ഫർഹാന, മുഹമ്മദ് നാഫിൽ , സഖിയ ഫാത്തിമ കെ , അമ്ന ഫാത്തിമ , ഫാത്തിമ സഹല കുട്ടികൾക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയത് . ഫാത്തിമ ഫർഹ , അസ്‌ന ഫാത്തിമ , ആയിഷ ഹനി , രണ ഷെറിൻ ഈ കുട്ടികൾക്ക് 9 വിഷയങ്ങളിൽ എ പ്ലസ് കിട്ടുകയുണ്ടായി.യുപി സ്കൂൾതലത്തിൽ നടക്കുന്ന കഠിനമേറിയ ഒരു സ്കോളർഷിപ്പ് പരീക്ഷയാണ് യു എസ് എസ് നമ്മുടെ സ്കൂളിൽ നിന്നും കീർത്തന എംപി , നിതാ ഫാത്തിമ , ഷംസിയ ഫാത്തിമ കെ എസ് , എന്നീ കുട്ടികൾക്ക് യു എസ് എസ് പരീക്ഷയിൽ ഉന്നത വിജയം നേടാനും സ്കോളർഷിപ്പിന് അർഹത നേടാനും ആയി.ഉപജില്ല ജില്ല ശാസ്ത്ര പ്രവർത്തിപരിചയം കലാകായിക മത്സരങ്ങളിൽ നമ്മുടെ സ്കൂളിൽ നിന്നുള്ള കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന സ്കൂൾ കലാമേളയിൽ ഉറുദു ഉപന്യാസരചന, ഉറുദു പ്രസംഗം എന്നീ ഇനങ്ങളിൽ ഫാത്തിമത്ത് ഫർഹാനയും ഉറുദു കഥാരചനയിൽ മുബഷിറ പി പി യും എ ഗ്രേഡ് നേടി നമ്മുടെ സ്കൂളിൻറെ പേര് സംസ്ഥാനതലത്തിൽ രേഖപ്പെടുത്തി. ഉപജില്ല അറബിക് കലാമേളയിൽ എൽ പി വിഭാഗം ഓവറോൾ കിരീടം നമ്മുടെ സ്കൂളിലായിരുന്നു .ജില്ലയിലെ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുന്നതിനായി നടത്തുന്ന യുവ കപ്പിൽ നമ്മുടെ സ്കൂൾ രജിസ്റ്റർ ചെയ്യുകയും 17 കുട്ടികൾ പങ്കെടുക്കുകയും ചെയ്ത .വിവിധ മത്സരങ്ങൾക്ക് കുട്ടികളെ തയ്യാറാക്കിയ അധ്യാപകർക്കും പങ്കെടുത്ത കുട്ടികൾക്കും അഭിനന്ദനങ്ങൾ നേരുന്നു.
ഭൗതിക സൗകര്യങ്ങൾ
കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ സ്കൂളിൻറെ ഭൗതിക ഭൗതിക സൗകര്യങ്ങളിൽവലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. നവീകരിച്ച ലൈബ്രറി സയൻസ് ലാബുകളുടെ ഉദ്ഘാടനം ോയ്സ് ഫ്രണ്ട്‌ലി ടോയ്ലറ്റുകളുടെ ഉദ്ഘാടനവും സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങളിൽ വലിയ മാറ്റം വരുത്തി. എസ് എസ് കെ യുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബോയ്സ് ഫ്രണ്ട്ലി ടോയ്ലറ്റ് ഉദ്ഘാടനം എസ് എസ് കെ ജില്ലാ കോഡിനേറ്റർ അനിൽകുമാർ നടത്തി . വയനാട് ജില്ലാ പഞ്ചായത്തിന്റെ വൺ സ്കൂൾ വൺ ഗെയിം എന്ന പദ്ധതിയിൽ നമ്മുടെ സ്കൂളും ഉൾപ്പെടുകയും വോളിബോൾ, ഫുടബോൾ എന്നീ ഗെയിമുകൾക്കാവശ്യമായ ബോളുകളും മറ്റുപകരണങ്ങളും നല്കുകയുമുണ്ടായി . ജില്ലാ ശുചിത്വ മിഷൻ പദ്ധതിയിൽ സ്കൂളിന് ലഭിച്ച ഓപ്പൺ വെൽ വാട്ടർ റി ചാർജിങ് യൂണിറ്റ് നല്ല നിലയിൽ പ്രവർത്തിക്കുന്നു .
ഭൗതിക സാഹചര്യങ്ങളിൽ ഇനിയും വളരെ ദൂരം നമുക്ക് മുന്നോട്ടു പോകുവാൻ ഉണ്ട് വിശാലമായ ഓഡിറ്റോറിയം അസംബ്ലി ഹാൾ ഭക്ഷണശാല സൗകര്യങ്ങൾ വിശാലമായ കളിസ്ഥലംതുടങ്ങിയ ലക്ഷങ്ങൾ സാക്ഷാത്കരിക്കാൻ ഇനിയും നാം ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു.
നമ്മുടെ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക നിലവാരം ഉയർത്തുന്നതിനും സഹായിച്ച ജനപ്രതിനിധികൾ പിടിഎ ,എം പി ടി എ , എസ് എം സി അംഗങ്ങൾ ,അധ്യാപകർ ,രക്ഷിതാക്കൾ ,എസ് എസ് കെ വയനാട്, നാട്ടുകാർ മറ്റ് ഗുണകാംക്ഷികൾ എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും അറിയിച്ചുകൊണ്ട് 2024 25 അധ്യായന വർഷത്തെ പ്രവർത്തന റിപ്പോർട്ട് ഈ ജനറൽബോഡി മുമ്പാകെ സമർപ്പിക്കുന്നു