ഗവ. എച്ച് എസ് കുറുമ്പാല/അക്ഷരവൃക്ഷം/'ശുചിത്വം'

Schoolwiki സംരംഭത്തിൽ നിന്ന്
'ശുചിത്വം'

മനുഷ്യന് അത്യാവശ്യം വേണ്ട സമ്പത്താണ് ആരോഗ്യം. ആരോഗ്യം നിലനിർത്തുന്നതിൽ പരമപ്രധാനമായ പങ്കുവഹിക്കുന്നത് ശുചിത്വമാണ്. വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ. ശുചിത്വമില്ലായ്മയിൽ നിന്നും പല തരത്തിലുള്ള പകർച്ച രോഗങ്ങൾ പടർന്നു പിടിക്കുന്നു. അതിനാൽ അവയെ ഇല്ലാതാക്കണം അതാണാ വശ്യം. " രോഗം വന്നിട്ടു ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണല്ലോ" . ശുചിത്വം തുടങ്ങേണ്ടത് വ്യക്തികളിൽ നിന്നുമാണ്. നാടിന്റെ ശുചിത്വം ഓരോ വ്യക്തിയുടേയും ചുമതലയായി കരുതണം. ഒരു വ്യക്തി, വീട്, പരിസരം ,ഗ്രാമം, നാട് എന്നിങ്ങനെ ശുചീകരണത്തിന്റെ മേഖലകൾ വിപുലമാണ് .വ്യക്തിശുചിത്വത്തിന് നാം പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിത ശൈലി രോഗങ്ങളേയും നല്ലൊരു ശതമാനം ഒഴിവാക്കുവാൻ കഴിയും. ആദ്യം ശുചിത്വ ബോധം ഉണ്ടാവുക, തുടർന്ന് ശുചീകരണം നടത്തുക.ഇത് തുടങ്ങേണ്ടത് കുട്ടികളിൽ നിന്നുമാണ്. വീട്ടിലും വിദ്യാലയത്തിലും കുട്ടികൾ ഇത് ശീലിക്കണം. സ്വന്തം ഇരിപ്പിടം ,സ്വന്തം മുറി, ചുറ്റുപാടുകൾ ഇവ എപ്പോഴും വൃത്തിയായിരിക്കാൻ ശ്രദ്ധിക്കണം.ലോകത്തെങ്ങും പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന "കൊറോണ വൈറസ് എന്ന മഹാമാരി"യെ മറ്റു രാജ്യങ്ങളിൽ നിന്നും വ്യത്യസ്ഥമായി കേരളത്തിൽ നിയന്ത്രിക്കാൻ കഴിയുന്നത് കേരളം നടപ്പിലാക്കുന്ന മികച്ച ആരോഗ്യ പ്രവർത്തനങ്ങളും ശുചിത്വ പരിപാലനവുമാണ്. മഴക്കാലപൂർവ്വ ശുചീകരണം മുതൽ പകർച്ചവ്യാധികളെ തടഞ്ഞു നിർത്താൻ കേരളം കൈ കൊണ്ട നടപടികൾ ഏറെ പ്രശംസനീയമാണ്.

ശിവന്യ കെ എസ്
5 A ജി എച്ച് എസ് കുറുമ്പാല
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം