ഗവ. എച്ച് എസ് കുപ്പാടി/ തിങ്കവന്ത് /കൂടുതൽ അറിയാൻ
വിശദമായ സർവേകളുടേയും പഠന വിശകലനങ്ങളുടേയും അടിസ്ഥാന ത്തിൽ ഗോത്ര വിഭാഗത്തിലുള്ള വിദ്യാർത്ഥികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി കഴിഞ്ഞ 4 വർഷമായി കുപ്പാടി ഗവ. ഹൈസ്കൂളിൽ നടപ്പിലാക്കി വരുന്ന പ്രത്യേക പദ്ധതിയാണ് 'തിങ്കവന്ത് '.
തിങ്കവന്ത് എന്നാൽ ഗോത്ര ഭാഷയിൽ നിലാവുദിച്ചു എന്നർത്ഥം. വയനാട് ജില്ലയിലെ വിദ്യാലയങ്ങളിൽ പണിയ വിഭാഗ ജിലുള്ള ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയം കൂടിയാണിത്. വിവിധങ്ങളായ പഠന പാഠ്യേതര പ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധ ആകർഷിച്ച ഈ വിദ്യാലയം 1933 ൽ കുടിപ്പള്ളിക്കൂടമായി തുടങ്ങി 1980 ൽ യു.പി. ആയും 2011 ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടതാണ്.
ഗോത്ര വർഗ്ഗ വിദ്യാർത്ഥികളിലെ കൊഴിഞ്ഞുപോകും പിന്നോക്കാവസ്ഥയും പരിഹരിക്കുന്നതിനും അവരെ മുഖ്യധാരയിലേക്ക് ഉയർത്തുന്നതിനുമായി 2016-17 വർഷം മുതൽ തുടങ്ങിയ നൂതനവും വൈവിധ്യപൂർണ്ണവുമായ തിങ്കവന്ത് പ്രവർത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം 2017 ഒക്ടോബർ 26ന് ബഹുമാ നായ മുൻസിപ്പൽ ചെയർമാൻ സി.കെ. സഹദേവൻ നിർവ്വഹിച്ചു.
ഒട്ടനവധി പ്രവർത്തനങ്ങൾ ഗോത്രവർഗ്ഗ വിദ്യാർത്ഥികളുടേയും സമൂഹത്തിന്റെയും ഉന്നമനത്തിനായി നടത്തി വരുന്നുണ്ട്. എന്നിട്ടും കാര്യമായ മാറ്റങ്ങൾ ഉണ്ടാകാത്തതിന്റെ കാരണങ്ങൾ അന്വേഷിച്ച് പഠനങ്ങളും സർവ്വേയും നടത്തിയതിൽ നിന്ന് “കതിരിൽ വളം വച്ചിട്ട് കാര്യമില്ല "എന്ന തിരിച്ചറിവിൽ നിന്ന് വിവിദ്യാലയത്തിലൂടെ കുട്ടികളിൽ ഒരു മാറ്റത്തിന് ശ്രമിക്കുകയാണ്.
എന്തുകൊണ്ട് പിന്നോക്കാവസ്ഥ?
അമ്മിഞ്ഞപ്പാലിനൊപ്പം, അമ്മയുടെ ചൂടിനൊപ്പം ഒരു വ്യക്തിയിലേക്ക് കടന്നുവരുന്ന മാതൃഭാഷ ഒരു വ്യക്തിയുടെ സർവ്വതോൻമുഖമായ വികസനത്തിന്റെ അടിസ്ഥാനമാണ്. ഔദ്യോഗിക മാതൃഭാഷ മറ്റൊന്നായി കുട്ടി അവന്റെ ഭാഷ മോശമെന്നും പ്രയോഗിക്കപ്പെടാൻ പാടില്ലാത്തതെന്നും കരുതുന്നിടം മുതൽ അപകർഷതാബോധവും, ഉൾവലിയലും ആരംഭിക്കുന്നു. അവന്റെ നിറവും രൂപവും സംസ്കാരവും വ്യത്യസ്തമാകുമ്പോൾ പ്രത്യേകിച്ചും തന്റെ ഭാഷയിലും സംസ്കാ രത്തിലും ആത്മാഭിമാനമില്ലാത്ത വ്യക്തി (സമൂഹം) പിൻതള്ളപ്പെടുന്നത് സ്വാഭാവികം. ഉന്നതവിദ്യാഭ്യാസം നേടിയവരും, ഉയർന്ന മേഖലകളിൽ എത്തിയവരും അവരുടെ സമൂഹം ഇന്നതാണ് എന്ന് അറിയാതിരിക്കാൻ ശ്രമിക്കുന്നതും അതു കൊണ്ട് തന്നെ.
'ഞാൻ പണിയനാണ് , കാട്ടുനായ്ക്കനാണ്', ഉദാത്തമായ സംസ്കാരത്തിന് ഉടമയാണ് എന്ന് നെഞ്ചിൽ കൈവച്ച് ആത്മാഭിമാനത്തോടെ പറയാൻ എന്നവന് ധൈര്യം വരുന്നോ, അന്നവൻ ഈ സമൂഹത്തിന്റേതാകും. സമൂഹം അവന്റേയും. ഇവരെ അവകാശങ്ങൾ നേടിയെടുക്കാൻ പ്രാപ്തരാക്കുകയും മദ്യപാനവും അലസതയും ഒഴിവാക്കി അധ്വാനശീലരായ ആരോഗ്യമുള്ള തലമുറയാക്കി മടക്കികൊണ്ട് വരുകയും ചെയ്യേണ്ടത് പൊതു സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. വിദ്യാലയത്തിൽ അവർ ഉള്ള് തുറന്ന് ഇടപെടണമെങ്കിൽ അവരുടെ ഭാഷയിൽ ആശയവിനിമയം സാധ്യമാക്കണം. സ്വയം മോശക്കാരെന്ന തോന്നൽ ഉള്ളിൽ നിന്ന് മാറണം. തങ്ങളുടെ ഭാഷയെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും അവബോധവും, ആത്മാഭി മാനവും അവർക്കുണ്ടാകണം. സമൂഹത്തിന് അവരോടും തിരിച്ചുമുള്ള കാഴ്ച്ചപ്പാടുകൾ മാറണം.
ഇവിടെയാണ് തിങ്കവന്ത് ശ്രദ്ധേയമാകുന്നത്. അവരുടെ ഭാഷ സ്കൂളിൽ നിഷിദ്ധമാകാതിരിയ്ക്കാൻ ഞങ്ങൾ വഴിമാറി ചിന്തിച്ചു. അവരുടെ ഭാഷയിൽ സംവദിച്ചു. പാട്ടുകൾ പാടി. അപ്പോൾ അവർ ഉള്ള് തുറന്നു. നിലാവിന്റെ ശോഭ യുള്ള പുഞ്ചിരി ആ മുഖങ്ങളിൽ വിടർന്നു. അങ്ങനെ തിങ്കവന്ത് ' എന്ന സ്വപ്ന പദ്ധതിക്ക് തുടക്കം കുറിച്ചു.
വിദ്യാഭ്യാസം കുട്ടിയെ അറിഞ്ഞും പ്രദേശമറിഞ്ഞും ആവേണ്ടതുണ്ട്. കുട്ടിയെ പഠിപ്പിക്കുകയാണ് നാം ചെയ്യുന്നത്. കുട്ടിയെ പഠിക്കാൻ ശ്രമിക്കുന്നില്ല. മഹത്തായ കലാപാരമ്പര്യവും, കഴിവുകളും, സവിശേഷതകളുമുള്ള ഗോത്ര വിഭാഗത്തെ അവരുടെ ഇടങ്ങളിൽ നിന്ന് മനസ്സിലാക്കാതെ പൊതുവെ ഏകദേശം അ ളവെടുത്ത് തയ്പ്പിച്ചുവച്ച കുപ്പായം നിർബന്ധപൂർവ്വം ധരിപ്പിക്കാൻ ശ്രമിക്കുമ്പോൾ പരാജയങ്ങളുണ്ടാകുന്നത് സ്വാഭാവികം മാത്രം. അവന്റെ/അവളുടെ അളവിൽ അവന്/അവൾക്ക് പാകമായത് തയ്പ്പിച്ചാൽ എത്ര മനോഹരമായിരിക്കും. അതിനുള്ള ഒരു ശ്രമമാണ് കഴിഞ്ഞ നാളുകളിൽ തിങ്കവന്ത് നടത്തിയത്.
പ്രവർത്തനങ്ങൾ ഇതുവരെ
1. സമ്പൂർണ ഗൃഹസന്ദർശന പരിപാടി.
2 തനത് കലകളും ഭാഷയും പരിപോഷിപ്പിച്ചു കൊണ്ട് ചീനം കലാ പരിശീലനം
3, തൊഴിൽ പരിശീലനങ്ങൾ ക്രിയാത്മക ശേഷികൾ പ്രയോജനപ്പെടുത്തി ക്കൊണ്ട് പ്രവർത്തി പരിചയ പരിശീലനങ്ങളും, തൊഴിൽ പരിശീലനങ്ങളും വിവിധ ഉൽപ്പന്ന നിർമ്മാണ പരിശീലനങ്ങളും
4. പഠന യാത്രകൾ,
5. ബോധവൽക്കരണ ക്ളാസുകൾ. വ്യക്തിത്വ വികസന ക്ളാസുകൾ, അക്കാദമിക പരിശീലനങ്ങൾ.
8. SSLC കഴിഞ്ഞും നിലാവെളിച്ചമണയാതെ