ഗവ. എച്ച് എസ് കല്ലൂർ/Details

Schoolwiki സംരംഭത്തിൽ നിന്ന്

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നല്ല രീതിയിൽ നിർമ്മിച്ചിട്ടുള്ള അടുക്കളയുണ്ട്. ശുചിത്വപൂർണമായ ചുറ്റുപാട് ഉറപ്പുവരുത്തി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ് റൂമുകളും ഹൈടെക്ക് നിലവാരത്തിലാണ് പ്രവർത്തിക്കുന്നത്. ഹയർസെക്കണ്ടറി വിഭാഗം ക്ലാസ്സ് മുറികളും ഹൈടെക്ക് നിലവാരത്തിലേക്ക് ഉയർന്നിരിക്കുന്നു. എൽ.പി,യു.പി വിഭാഗം ക്ലാസ്സുകൾ ഹെടെക്ക് നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.വിശാലമായ കംമ്പ്യൂട്ടർലാബുകളും സയൻസ് ലാബും,ലൈബ്രറിയും,സ്കൂൾ സൊസൈറ്റിയും പ്രധാന ആകർഷണങ്ങളാണ്.ലൈബ്രറിയിൽ ഏകദേശം 15000ത്തോളം പുസ്തകങ്ങളുണ്ട്.

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_കല്ലൂർ/Details&oldid=613619" എന്ന താളിൽനിന്ന് ശേഖരിച്ചത്