ഗവ. എച്ച് എസ് എൽ പി സ്കൂൾ , തിരുനല്ലൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെ അതിർത്തിയിൽ നിൽക്കുന്ന ഈ വിദ്യാലയത്തിന് 87 വർഷത്തെ പഴക്കം ഉണ്ട് . ഈ വിദ്യാലയം 1932ൽ സ്ഥാപിതമായതാണ് .ഓരോ ക്ലാസും 6 ഡിവിഷൻ വീതം ഉണ്ടായിരുന്നു.അന്ന് അടിസ്ഥാന സൗകര്യങ്ങൾ കുറവായിരുന്നിട്ടും കുട്ടികളുടെ എണ്ണം വളരെ കൂടുതൽ ആയിരുന്നു.1960 ൽ UP സ്കൂൾ ആയി ഉയർത്തപ്പെട്ടു മറ്റൊരു ശാഖയായി മാറ്റി.പിന്നീട് ഇത് 1964-ൽ ഹൈ സ്കൂൾ ആയി ഉയർത്തിയപ്പോൾ,ഒന്നുമുതൽ നാലാം ക്ലാസ്സുവരെയുള്ള വിഭാഗം HSLPS ആയി പരിണമിച്ചു .ഇപ്പോൾ ഒരേ മുറ്റത്തു LP വിഭാഗവും UP മുതൽ പത്താം ക്ലാസ്സുവരെ HS ഉം HSS ഉം ആയി പ്രവർത്തിക്കുന്നു.

ക്ലാസുകൾ പനമ്പ് കൊണ്ട് മറച്ച ഓല ഷെഡിലായിരുന്നു. തുടർന്ന് കുട്ടികളുടെ എണ്ണം കൂടുകയും കൂടുതൽ കെട്ടിടങ്ങൾ നിലവിൽ വരുകയും ചെയ്തു. ഈ സ്കൂളിൽ നിന്നും പഠിച്ചു ഇറങ്ങിയ പലരും സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രശസ്തരായിട്ടുണ്ട്. ഒട്ടനേകം പ്രഗൽഭരായ അധ്യാപകരുടെ സേവനങ്ങളും ഈ സ്കൂളിന്റെ വളർച്ചയ്ക്കു കാരണമായി.

സ്കൂൾ വികസനത്തിനായി പ്രഥമാധ്യാപകൻ ശ്രീ സുകുമാരൻ സാറ്,മിനിടീച്ചർ തുടങ്ങിയ വരെപോലെയുള്ള ഒട്ടനവധി  പ്രഥമ അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ സമൂഹത്തിൻറെ ശക്തമായ ഇടപെടലുകൾക്ക്  വഴിയൊരുക്കുകയും ചെയ്തു.ത്രിതല പഞ്ചായത്ത് അധികാരികളുടെയും വിവിധ രാഷ്ട്രീയ സാമൂഹ്യ  സന്നദ്ധ സംഘടനകളെയും ബന്ധപ്പെടുത്തി സ്കൂൾ സംരക്ഷണ സമിതി രൂപീകരിക്കുകയും ചെയ്തു.സ്കൂളിൽ 2006 മുതൽ പ്രീ-പ്രൈമറി ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു. എസ്.എം.സി, എം.പി.ടി.എ,എസ്.ആർ.ജി, ജാഗ്രതാസമിതി, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന നമ്മുടെ അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവരുടെ ശ്രമഫലമായി കുട്ടികളുടെ എണ്ണം വലിയ കുറവ് വരാതെ നിലനിർത്തിക്കൊണ്ടുപോകാൻ സാധിക്കുന്നു.  അധ്യാപകരും പിടിഎ ചെയർമാൻ ഉൾപ്പെടെയുള്ളവർ കുട്ടികളുടെ വീടുകൾ സന്ദർശിച്ച് വരികയും ചെയ്യുന്നു. ഇന്ന്199 കുട്ടികൾ ഇവിടെ പഠിക്കുന്നു.