സഹായം Reading Problems? Click here


ഗവ. എച്ച് എസ് എസ് മീനങ്ങാടി/2022 -23 അധ്യയനവർഷത്തിൽ നടന്ന പ്രധാനപ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

കൗൺസിലിങ്ങ് ക്ലാസ്സ് നടത്തി

മീനങ്ങാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ ഈ വർഷം പത്താം ക്ലാസ്സിൽ പരീക്ഷയെഴുതുന്ന കുട്ടികളിൽ ആത്മവിശ്വാസo വളർത്തുക എന്ന ലക്ഷ്യത്തോടു കൂടി വിജയജ്വാല ഗോത്ര ജ്വാല പദ്ധതിയുടെ ഭാഗമായി 392 കുട്ടികൾക്കൾക്കു വേണ്ടി 3 ബാച്ചിലായി കൗൺസിലിങ്ങ് നടത്തി. പ്രമുഖ വിസാറ്റ് കൗൺസിലർ സുജിത്ത് ലാൽ ക്ലാസ്സെടുത്തു. ഹെഡ് മാസ്റ്റർ ജോയ് വി സ്കറിയ, എസ് ആർജി കൺവീനർ അനിൽകുമാർ ക്യാമ്പ് കൺവീനർമാരായ ജയ് സി ജോസ് , തോമസ് മാത്യു എന്നിവർ നേതൃത്വം നൽകി

15048coun.jpg

മലയാള ഭാഷാദിനം -￲ ഗോത്രപൈതൃക പഠനങ്ങൾ പ്രകാശനം ചെയ്തു

ആദിവാസി വിഭാഗങ്ങളോട് പൊതു സമൂഹം വച്ചുപുലർത്തുന്ന മനോഭാവത്തിൽ കാതലായ പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ ഒ.കെ ജോണി പ്രസ്താവിച്ചു. അവർക്ക് തുല്യ നീതിയും , പൗരാവകാശങ്ങളും ഉറപ്പാക്കുന്നതിൽ ഭരണകൂടങ്ങൾ പരാജയപ്പെട്ടാൽ അത് ജനാധിപത്യ സംവിധാനത്തിന്റെ അപചയത്തിന് വഴിയൊരുക്കും. ഡോ. ബാവ കെ. പാലുകുന്ന് എഡിറ്റുചെയ്ത ഗോത്ര പൈതൃക പഠനങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനം, മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡണ്ട് എം.വി. പ്രിമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ സുധീർ ആദ്യ പ്രതി ഏറ്റുവാങ്ങി.കവയിത്രി പ്രീത ജെ. പ്രിയദർശിനി പുസ്തകം പരിചയപ്പെടുത്തി. ഹയർ സെക്കണ്ടറി ജില്ലാ കോർഡിനേറ്റർ ഷിവി കൃഷ്ണൻ , കഥാകൃത്ത് ഷാജി പുൽപ്പള്ളി, താജ് മൻസൂർ, ഡോ.കെ.കെ.ബിജു, ഡോ.എം.പി വാസു, ജോയ് വി. സ്കറിയ, കെ. അനിൽ കുമാർ , പി.എ ജലീൽ , പി.കെ ജയചന്ദ്രൻ , അനിൽ കുറ്റിച്ചിറ എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ 13 ഗോത്രവിഭാഗങ്ങളുടെ ജീവിതവും സംസ്കാരവും പഠന വിധേയമാക്കുന്ന പുസ്തകം നീർമാതളം ബുക്സാണ് പ്രസിദ്ധീകരിച്ചത്.

പുസ്‌തക പ്രകാശനം

റിപ്പബ്ലിക് ദിനാഘോഷം

എഴുപത്തിമൂന്നാമത് റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ പതാക ഉയർത്തി. പി.ടി എ പ്രസിഡണ്ട് എം.വി പ്രിമേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ ജോയ് വി. സ്കറിയ മുഖ്യപ്രഭാഷണം നടത്തി.

15048rip.jpg
15048rip1.jpg













ഫ്രീഡം വാൾ ഉദ്ഘാടനം ചെയ്തു

മീനങ്ങാടി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റ് തയ്യാറാക്കിയ ഫ്രീഡം വാളിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ നിർവ്വഹിച്ചു. സാമൂഹിക നീതി വകുപ്പുമായി സഹകരിച്ചു കൊണ്ട് എൻ.എസ്.എസ് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനമായ 'വി കെയർ ' പദ്ധതിയുടെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ ചടങ്ങിൽ വെച്ചു നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബേബി വർഗീസ്, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, എസ്.എം.സി ചെയർമാൻ ടി.എം ഹൈറുദ്ദീൻ, ജോയ് വി.സ്കറിയ, ആശാരാജ്, ഡോ.ബാവ കെ.പാലുകുന്ന്, പി ടി.ജോസ്, ബോബി ജോൺസൻ എന്നിവർ പ്രസംഗിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ സുപ്രധാന സംഭവങ്ങളുടെയും, ദേശീയ നേതാക്കളുടെയും ചിത്രങ്ങളാണ് ഫ്രീഡം വാളിന്റെ ഭാഗമായി ചിത്രീകരിച്ചിരിക്കുന്നത്. ഒന്നാം സ്വാതന്ത്ര്യസമരം,ജാലിയൻ വാലാബാഗ് കൂട്ടക്കൊല, ദണ്ഡിയാത്ര എന്നിവ ഇതിലുൾപ്പെടുത്തിയിട്ടുണ്ട്.

15048free.jpg

ഗാന്ധിശിൽപം അനാച്ഛാദനം ചെയ്തു

മീനങ്ങാടി: വിദ്യാഭ്യാസ രംഗത്ത് കേരളം സൃഷ്ടിച്ച വിപ്ലവം രാജ്യത്തിനു മാതൃകയാണെന്ന് കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രസ്താവിച്ചു. അടിസ്ഥാന സൗകര്യ വികസനങ്ങളുടെയും, ഗുണനിലവാരത്തിന്റെയും മേഖലകളിൽ നമ്മുടെ പൊതു വിദ്യാലയങ്ങൾ അഭിമാനകരമായ നേട്ടങ്ങങ്ങളാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ മികച്ച പി.ടി.എ ക്ക് ലഭിച്ച പുരസ്കാരത്തുക വിനിയോഗിച്ച് മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സ്ഥാപിച്ച ഗാന്ധി ശിൽപത്തിന്റെ അനാച്ഛാദനവും,, ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച പ്രവേശന കവാടത്തിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബത്തേരി നിയോജക മണ്ഡലം എം.എൽ.എ ഐ.സി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വയനാട് എം.പി രാഹുൽ ഗാന്ധിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.അസൈനാർ, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ, വൈസ് പ്രസിഡണ്ട് കെ.പി നുസ്റത്ത്, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധുശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീന വിജയൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഉഷാ രാജേന്ദ്രൻ, ടി.പി ഷിജു, പി.വി വേണുഗോപാൽ, എസ്.എം.സി ചെയർമാൻ ടി.എം ഹൈറുദ്ദീൻ, പി.കെ.ഫൈസൽ, എം.വി പ്രിമേഷ്, വി.എം വിശ്വനാഥൻ, സി.പി കുഞ്ഞുമുഹമ്മദ്, എം.രഘുനാഥ്, ഡോ.ബാവ കെ.പാലുകുന്ന് ,പി.ടി ജോസ്, ടി.ടി. രജനി, കെ. അനിൽ കുമാർ, കെ.സുനിൽ കുമാർ, നിരഞ്ജ് കെ. ഇന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഗാന്ധി ശിൽപം നിർമിച്ച ചേരാസ് രവിദാസിനെയും, കവാടം നിർമിച്ച കോൺട്രാക്ടർ എൻ.റിയാസിനെയും ചടങ്ങിൽ ആദരിച്ചു. പി.ടി.എ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് പദ്ധതി വിശദീകരണം നടത്തി.സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ സ്വാഗതവും, വൈസ് പ്രിൻസിപ്പാൾ ജോയ് വി.സ്കറിയ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി നടന്ന 'ഗാന്ധി ദർശനത്തിന്റെ സമകാലിക പ്രസക്തി ' എന്ന ശീർഷകത്തിലുള്ള സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും വിദ്യാഭ്യാസ വിദഗ്ധനുമായ കെ.വി മനോജ് വിഷയമവതരിപ്പിച്ചു. മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു.

15048gha.jpg
15048ghandi.jpg


ജില്ലാതല സംസ്കൃത ദിനാഘോഷം

മീനങ്ങാടി- പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സംസ്കൃതം കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല സംസ്കൃത ദിനാഘോഷം മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ സംസ്കൃതാധ്യാപകരുടെ കൂട്ടായ്മയാണ് സംസ്കൃതം കൗൺസിൽ. സ്കൂൾ തലത്തിലും സബ് ജില്ലാതലത്തിലും നടന്ന ആഘോഷങ്ങളുടെ സമാപനം കൂടിയാണ് നടന്നത്.സംസ്കൃത വിദ്യാർഥികൾക്കായി നടത്തിയ സ്കോളർഷിപ്പ് പരീക്ഷയിൽ പ്രശസ്ത വിജയം നേടിയവരെ PTA പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്‌, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ എന്നിവർ അനുമോദിച്ചു.smc ചെയർമാൻ ടി. ഹൈറുദ്ദീൻ, പി.എസ്.ഗിരീഷ് കുമാർ ,എ കെ ശശി, സ്റ്റാഫ് സെക്രട്ടറി ടി ടി രജനി, ലിജിന, എം ബി ഹരികുമാർ ,എം രാജേന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ചു.പ്രധാനാധ്യാപകൻ ജോയ് വി സ്കറിയ അധ്യക്ഷത വഹിച്ചു. കൗൺസിൽ സെക്രട്ടറി പി ആർ ഉണ്ണി സ്വാഗതവും വൈത്തിരി സെക്രട്ടറി പി പി രാജേഷ് നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു.

അനുമോദനം

പൊതു വിദ്യാഭ്യാസവകുപ്പ് സംസ്കൃത വിദ്യാർഥികൾക്കായി നടത്തിയ സ്കോളർഷിപ്പ് പരീക്ഷകളിൽ പ്രശസ്ത വിജയം കരസ്ഥമാക്കിയവരെ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, SMC ചെയർമാൻ ടി. ഹൈറുദ്ദീൻ എന്നിവർ ചേർന്ന് അനുമോദിച്ചു.

15048anum.jpg
15048anu1.jpg







എസ്.പി.സി ക്ലാമ്പ് തുടങ്ങി

മീനങ്ങാടി: മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ"ചിരാത് "- ത്രിദിന അവധിക്കാല ശിൽപശാല ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധുശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു.സുൽത്താൻ ബത്തേരി ഡി.വൈ.എസ്.പി കെ.കെ അബ്ദുൾ ഷെരീഫ് മുഖ്യ പ്രഭാഷണം നടത്തി. എസ്.എസ്.എൽ സി പരീക്ഷയിൽ എ.പ്ലസ് നേടിയ സീനിയർ കാഡറ്റുകളെ ചടങ്ങിൽ അനുമോദിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, ജോയ് വി.സ്കറിയ, ടി.എം ഹൈറുദ്ദീൻ, പി.കെ ഫൈസൽ, എം അരവിന്ദൻ, രാം കുമാർ, ടി.മഹേഷ് കുമാർ, റജീന ബക്കർ, എ.ഡി മുരളിധരൻ, എ.ആർ ഷീജ, പവിത്ര സുരേഷ്, സാരംഗി ചന്ദ്ര എന്നിവർ പ്രസംഗിച്ചു.


വാസുദേവൻ പിള്ള അനുസ്‌മരണവും നാടക ശിൽപശാലയും

മലയാള നാടകവേദിയെ ആധുനികവത്ക്കരിക്കുന്നതിൽ വയലാ വാസുദേവൻ പിള്ള വഹിച്ച പങ്ക് നിസ്തുലമാണെന്ന് പ്രമുഖ നോവലിസ്റ്റും നാടകപ്രവർത്തകനുമായ കെ.ജെ ബേബി പ്രസ്താവിച്ചു. പാശ്ചാത്യ പൗരസ്ത്യ നാടക സങ്കൽപങ്ങൾ സ്വാംശീകരിച്ചു കൊണ്ട് മലയാള നാടകവേദിക്ക് ദിശാബോധവും ഊർജവും സമ്മാനിക്കാൻ അദ്ദേഹത്തിനു സാധിച്ചു.വയലാ വാസുദേവൻ പിള്ളയുടെ പതിനൊന്നാം ചരമദിനത്തോടനുബന്ധിച്ച് മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ സാഹിതി സാംസ്കാരിക വേദിയും, നാഷനൽ സർവീസ് സ്കീം യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും, നാടകശിൽപശാലയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടക സംവിധായകനും, എഴുത്തുകാരനുമായ എമിൽ മാധവി നാടകശിൽപശാലയ്ക്കു നേതൃത്വം നൽകി. പി.ടി.എ. പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, എഴുത്തുകാരായ പ്രീത ജെ പ്രിയദർശിനി, ഡോ.ബാവ കെ.പാലുകുന്ന് ,വയലാ വാസുദേവൻ പിള്ള ഫൗണ്ടേഷൻ നിർവ്വാഹക സമിതി അംഗം ആശാ രാജ്, ജോയ് വി. സ്കറിയ, ടി.എം. ഹൈറുദ്ദീൻ, കെ.സുനിൽ കുമാർ, പി.ടി ജോസ്, കെ വി.അരുന്ധതി, ഐറിൻ ജോർജ്, എ.അമേയ എന്നിവർ പ്രസംഗിച്ചു. തെരെഞ്ഞെടുക്കപ്പെട്ട 40 വിദ്യാർഥികൾക്ക് നാടകാഭിനയത്തിൽ പരിശീലനം നൽകി.

15048nada.jpg

ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ്

2022 -25 വർഷത്തെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്ലാസ് എസ് എം സി ചെയർമാൻ ഹൈറുദീന്റെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ ജോയ് വി സ്‌കറിയ ഉദ്‌ഘാടനം ചെയ്‌തു. കാലത്തിന് മുമ്പേ നടക്കാൻ കുട്ടികളെ പ്രാപ്തരാക്കാൻ ലിറ്റിൽ കൈറ്റിന് കഴിയട്ടെയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു .ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ മനോജ് , സുനിൽ എന്നിവർ ക്ലാസ്സിന് നേതൃത്ത്വം നൽകി . സ്‌കൂൾ ഐ ടി കോഡിനേറ്റർ രാജേന്ദ്രൻ സ്വാഗതം പറഞ്ഞു .കൈറ്റ് മാസ്റ്റർ മനോജ് ;ഡെപ്യൂട്ടി എച്ച് എം ശ്രീകല എ ബി ,സ്റ്റാഫ് സെക്രട്ടറി രജനി ടി ടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .സ്‌കൂൾ കൈറ്റ് മിസ്ട്രസ് എസ് പി സബിത നന്ദി പറഞ്ഞു

15048lkp.jpg
15048lkp1.jpg

സ്നേഹക്കൂട് താക്കോൽ കൈമാറി.

മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എയുടെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിലെ പള്ളിക്കാമൂലയിൽ നിർധന കുടുംബത്തിനു നിർമിച്ചു നൽകിയ സ്നേഹക്കൂടിന്റെ താക്കോൽദാനം ഐ.സി ബാലകൃഷ്ണൻ എം.എൽ.എ നിർവ്വഹിച്ചു.സ്കൂൾവിദ്യാർഥിനികളായ മൂന്ന് പെൺകുട്ടികളടങ്ങുന്ന കുടുംബത്തിന്റെ വീട്, കഴിഞ്ഞ പ്രളയകാലത്ത് പൂർണമായും നഷ്ടപ്പെട്ടിരുന്നു. പി.ടി.എ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ, പഞ്ചായത്ത് അംഗങ്ങളായ ലൗസൺ അമ്പലത്തിങ്കൽ, ടി.പി ഷിജു, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, എസ്.എം.സി ചെയർമാൻ ടി.എം ഹൈറുദ്ദീൻ, പീപ്പിൾ ഫൗണ്ടേഷൻ ചെയർമാൻ ടി.പി യൂനുസ്, ജോയ് വി.സ്കറിയ, ഡോ.ബാവ കെ.പാലുകുന്ന്, പി.ടി.ജോസ്, ടി.ടി രജനി, ആശാ രാജ് എന്നിവർ പ്രസംഗിച്ചു.

15048sneham.jpg
15048sneham1.jpg








ട്രാഫിക് നിയന്ത്രണമേറ്റടുത്ത് എസ്.പി. സി അംങ്ങൾ .

മീനങ്ങാടി : മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെയും , മീനങ്ങാടി പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ എസ്.പി.സി വിദ്യാർഥികൾ ടൗണിലെ ഗതാഗതം നിയന്ത്രിച്ചു മാതൃകയായി. എസ്.പി.സി ശുഭയാത്രാ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടി മീനങ്ങാടി സബ് ഇൻസ്പെക്ടർ സി. രാം കുമാർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ജോയ് വി.സ്കറിയ, എസ്.ഐ സി.കെ.ശ്രീധരൻ , കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ ടി. മഹേഷ് കുമാർ , റജീന ബക്കർ , ഡ്രിൽ ഇൻസ്ട്രക്ടർമാരായ എ.ഡി മുരളീധരൻ, എ. ആർ ഷീജ എന്നിവരും , മീനങ്ങാടി സ്റ്റേഷനിലെ ഉദ്യോഗസ്ഥരും നേതൃത്വം നൽകി. ഗതാഗത നിയമങ്ങൾ കൃത്യമായി പാലിച്ചവരെ മധുരം നൽകി അഭിനന്ദിച്ചപ്പോൾ , മറ്റുള്ളവർക്ക് നിർദേശങ്ങളടങ്ങുന്ന ലഘുലേഖകൾ സമ്മാനിച്ച് ബോധവത്ക്കരിക്കുകയായിരുന്നു.

15048spct.jpg
15048spct1.jpg






സെമിനാർ

ഗാന്ധി ദർശനത്തിന്റെ സമകാലിക പ്രസക്തി എന്ന വിഷയത്തിൽ സ്കൂളിൽ സംഘടിപ്പിച്ച സെമിനാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ഇ വിനയൻ ഉദ്ഘാടനം ചെയ്തു. എസ് ഇ ആർ ടി മുൻ റിസർച്ച് ഓഫീസർ കെ.വി മനോജ് വിഷയമവതരിപ്പിച്ചു. ഷിവി കൃഷ്ണൻ ,ഡോ. ബാവ കെ. പാലുകുന്ന്, ജോയ് വി സ്കറിയ, ടി.പി ഷിജു എന്നിവർ പ്രസംഗിച്ചു.

15048semi.jpg


ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല

മീനങ്ങാടി: വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെയും മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ മീനങ്ങാടി ടൗണിൽ ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല തീർത്തു. മീനങ്ങാടി 54 മുതൽ ബസ് സ്റ്റാൻഡ് പരിസരം വരെ തീർത്ത ചങ്ങലയിൽ, വിദ്യാർഥികളും, വ്യാപാരികളും, പൊതു ജനങ്ങളുമുൾപ്പെടെ മൂവായിരത്തിലേറെ പേർ കണ്ണികളായി. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്രൈം ബ്രാഞ്ച് ജില്ലാ ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ , ജനമൈത്രി പോലീസ് ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ.എം ശശിധരൻ , മീനങ്ങാടി എസ്.ഐ സി. രാം കുമാർ , പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് , എസ്.എം.സി ചെയർമാൻ അഡ്വ. സി.വി ജോർജ് , സ്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ. ബാവ കെ. പാലുകുന്ന് , വൈസ് പ്രിൻസിപ്പാൾ ജോയ് വി. സ്കറിയ, എസ്.പി . ജി ചെയർമാൻ പി.കെ ഫൈസൽ എന്നിവർ നേതൃത്വം നൽകി.

15048lahari.jpg
15048lahar.jpg









സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം - മീനങ്ങാടിക്ക് ആറാം സ്ഥാനം

എറണാകുളത്ത് സമാപിച്ച സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം ഓവറോൾ പോയന്റ് നിലയിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് ആറാം സ്ഥാനം. 1294 വിദ്യാലയങ്ങളാണ് സംസ്ഥാന തല മത്സരത്തിൽ മാറ്റുരച്ചിരുന്നത്. വിവിധ മേളകളിലായി 104 പോയന്റാണ് സ്കൂളിനു ലഭിച്ചത്. സ്കൂളിൽ നിന്നും മത്സരിച്ച 26 വിദ്യാർഥികൾക്കും എ. ഗ്രേഡ് ലഭിച്ചു. വിജയികളെ സ്റ്റാഫ് കൗൺസിലിന്റെയും പി.ടി.എ യുടെയും നേതൃത്വത്തിൽ അനുമോദിച്ച

ലഹരിവിരുദ്ധ ചിത്രരചന

ലഹരിവിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ മീനങ്ങാടി ടൗണിൽ ലഹരിവിരുദ്ധ ചിത്രരചന സങ്കടിപ്പിച്ചൂ .ബസ്‍ സ്റ്റാന്റ് പരിസരത്ത് വലിച്ച് കെട്ടിയ വലിയ ക്യാൻവാസിൽ പൗരപ്രമുഖരും കുട്ടികളും ലഹരിവിരുദ്ധ ചിത്രങ്ങൾ വരച്ചു.

antidrug
antidrug













ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം

സ്‌കൂൾ ലഹരി വിരുദ്ധ ക്ലബ് ലഹരിവിരുദ്ധ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു .പതിനഞ്ചോളം കുട്ടികൾ ചാർട്ട് പേപ്പറിൽ പോസ്റ്ററുകൾ തയ്യാറാക്കി .തുടർന്ന് പ്രദർശനവും നടത്തി

laharikal
laharikal









സ്വാതന്ത്ര്യ ദിനാചരണം

രാവിലെ സ്‌കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ പതാകയുയർത്തി തുടർന്ന് സോഷ്യൽ സയൻസ് അദ്ധ്യാപകനായ ഗിരീഷ് കുമാർ കുട്ടികൾക്ക് സ്വതന്ത്ര ദിന സന്ദേശം നൽകി.വൈസ് പ്രിൻസിപ്പൽ ജോയ് വി സ്‌കറിയ വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു . സ്വതന്ത്ര ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി . പ്രസംഗമത്സരം ,പോസ്റ്റർ പ്രദർശനം, ദിന ഗ്രീറ്റിംഗ് കാർഡ് നിർമാണം, സ്വാതന്ത്ര്യ ദിന ക്വിസ് തുടങ്ങിയവയായിരുന്നു മത്സരങ്ങൾ .ഗണിത ക്ലബ്ബ് പതാക നിർമാണ മത്സരമാണ് സംഘടിപ്പിച്ചത്

ലഹരി വിരുദ്ധ ക്ലാസ്സ് നടത്തി.

മീനങ്ങാടി:ലഹരിക്കെതിരെ സാമൂഹിക അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പുറക്കാടി കരിമം കോളനിയിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് അംഗം പി.വി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജോയ് വി. സ്കറിയ, കോർഡിനേറ്റർ സി. മനോജ്, പി.ബി സബിത , എം.രാജേന്ദ്രൻ , മുഹമ്മദ് യാസീൻ , പി.എസ് വരുൺ , സുനിൽകുമാർ , മുഹമ്മദ് ഷാനിദ് എന്നിവർ പ്രസംഗിച്ചു ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഫാത്തിമ റിൻഷ, എം.ആർ ജ്യോൽസ്ന , ഷെഹന ഷെമീൻ, റിയ മെഹനാസ് എന്നിവർ ക്ലാസ്സെടുത്തു.

15048lahariv.jpg
15048lahariv1.jpg








ചായം പദ്ധതി

വിദ്യാർഥികളുടെയും , അധ്യാപകരുടെയും സർഗശേഷി സാമൂഹികനൻമയ്ക്കായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നാഷണൽ സർവീസ് സ്കീം സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന ചായം പദ്ധതിയുടെ ജില്ലാ തല ഉദ് ഘാടനം മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ നിർവ്വഹിച്ചു. മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ പി.ടി എ പ്രസിഡന്റ് എം.വി. പ്രിമേഷ് അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി ജില്ലാ കോർഡിനേറ്റർ ഷിവി കൃഷ്ണൻ, എൻ.എസ്.എസ് ജില്ലാ കോ- ഓർഡിനേറ്റർ കെ. എസ്. ശ്യാൽ, വാർഡ് മെമ്പർമാരായ ടി.പി ഷിജു , പി.വി. വേണുഗോപാൽ, എസ്.എം.സി ചെയർമാൻ അഡ്വ. സി വി ജോർജ് , എൻ.എസ്. എസ് പ്രോഗ്രാം കോർഡിനേറ്റർ ആശാരാജ്, പ്രീത കനകൻ, പി.കെ ഫൈസൽ , ജോയ് വി സ്കറിയ, ഡോ. ബാവ കെ പാലുകുന്ന്, എം.കെ രാജേന്ദ്രൻ , പി.ടി. ജോസ് , അതുൽ കൃഷ്ണൻ ,രഹ്ന നസ്റിൻ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ഗിന്നസ് റെക്കോർഡ് ജേതാവ് ജോയൽ കെ.ബിജു, കൃഷ്ണൻ കുമ്പളേരി, ഫാത്തിമ ദനീൻ , ടി.എസ് ആദിത്യൻ എന്നിവർ വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടന്നു.

15048chayam.jpg

ഗോത്ര കലകളിൽ പരിശീലനം

വയനാട്ടിലെ തനതു ഗോത്ര കലാരൂപങ്ങളിൽ വിദ്യാർഥികൾക്ക് പരിശീലനമൊരുക്കി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ. അന്യം നിന്നു പോകുന്ന ഗോത്രകലകളെ സംരക്ഷിക്കാനും , ഗോത്രവർഗ വിദ്യാർഥികളുടെ കലാഭിരുചികൾ പോഷിപ്പിക്കുന്നതിനുമായി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർഥികൾക്ക് പരിശീലനക്കളരിയൊരുക്കി. പ്രൈമറി വിഭാഗം അധ്യാപിക വി.എസ് സുമയുടെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്.

കംബളനാട്ടി

ലിറ്റിൽ കൈറ്റ് 2021 -24 ബാച്ചിന്റെ സ്‌കൂൾതല ക്യാമ്പ്

ലിറ്റിൽ കൈറ്റ് 2021 -24 ബാച്ചിന്റെ സ്‌കൂൾതല ക്യാമ്പ് 2022 ഡിസംബർ 3 ന് സ്‌കൂൾ ഐ ടി ലാബിൽവച്ചു നടന്നു.പി ടി എ പ്രസിഡണ്ട് പ്രിമീഷ് എം വി ഉത്ഘാടനം ചെയ്‌തു .ഹെഡ്മാസ്റ്റർ ജോയ് വി സ്കറിയ അധ്യക്ഷത വഹിച്ചു . കൈറ്റ് മാസ്റ്റർ മനോജ് സ്വഗതവും സബിത പി ബി നന്ദിയും പറഞ്ഞു .തുടർന്ന് അനിമേഷൻ ,പ്രോഗ്രാമിങ് ,മൊബൈൽ ആപ്പ് നിർമാണം എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി .ക്യാമ്പിൽ പങ്കെടുത്തവരിൽനിന്നും എട്ടു കുട്ടികളെ സബ്‌ജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ തിരഞ്ഞെടുത്തു .

15048camp.jpg
15048camp1.jpg








എസ്.പി.സി ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു

മീനങ്ങാടി : സുസ്ഥിര വികസനം, സുരക്ഷിത ജീവിതം എന്ന പ്രമേയവുമായി മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കാഡറ്റ് യൂണിറ്റ് ത്രിദിന ക്രിസ്മസ് അവധിക്കാല ശിൽപശാല സംഘടിപ്പിച്ചു ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡണ്ട് എം.വി പ്രിമേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , ടി.ടി രജനി, അരവിന്ദൻ കനക എന്നിവർ പ്രസംഗിച്ചു. . വിവിധ സെഷനുകൾക്ക് റജീന ബക്കർ ,ടി. മഹേഷ് കുമാർ , എ.ഡി മുരളീധരൻ , എ.ആർ ഷീജ എന്നിവർ നേതൃത്വം നൽകി.

15048spccamp.jpg
SPC ക്രിസ്മസ് ആഘോഷം




















വെളിച്ചം - സപ്തദിന ക്യാമ്പ് നടത്തി.

വെളിച്ചം - സപ്തദിന ക്യാമ്പ് നടത്തി. വടുവഞ്ചാൽ : മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് വടുവഞ്ചാൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു സംഘടിപ്പിച്ചു. ബത്തേരി നിയോജക മണ്ഡലം എം.എൽ.എ ഐ.സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഹഫ്സത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എസ് വിനയ, പി.ടി. എ പ്രസിഡണ്ട് എം.വി പ്രിമേഷ് , അഡ്വ.സി വി ജോർജ് , പ്രോഗ്രാം ഓഫീസർ ആശാ രാജ് എന്നിവർ പ്രസംഗിച്ചു. ക്യാമ്പിന്റെ ഭാഗമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് , ആത്മഹത്യാ പ്രതിരോധ ബോധവത്കരണം, പ്രഥമ ശുശ്രൂഷ - ദുരന്ത നിവാരണ പരിശീലനം, അമ്പത് വീടുകളിൽ അടുക്കളത്തോട്ട നിർമാണം, ചിപ്പിക്കൂൺ, ഫ്ലോർമാറ്റ്, കില്ലാടിപ്പാവ എന്നിവയുടെ നിർമാണ പരിശീലനം, നാടക ശില്പശാല, പ്രസംഗ പരിശീലനം എന്നിവ സംഘടിപ്പിച്ചു. ഡോ. നിഖില ചന്ദ്രൻ , ഡോ.എസ്. ഇന്ദു , കെ.വി മനോജ്, ടി.വി ജോണി, ഡോ. ബാവ കെ. പാലുകുന്ന്, കെ.ആർ രാജേഷ്, ഡോ. ധന്യ തുടങ്ങിയവർ വിവിധ സെഷനുകൾ നയിച്ചു.

15048nsscamp.jpg
15048nsscamp1.jpg