ഗവ. എച്ച് എസ് എസ് മീനങ്ങാടി/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
2019 -20 വർഷത്തിൽ തുടർച്ചയായി വയനാട് റെവന്യൂജില്ല സ്പോർട്സ് മീറ്റിൽ ഓവറാൾ കിരീടം നേടിയ സ്കൂൾ ടീം

ചാമ്പ്യൻഷിപ്പുകൾ

       ? 2019-20 വർഷത്തെ ജില്ലാ സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.
       ? 2019-20 വർഷത്തിൽ ദേശീയ കായിക മത്സരങ്ങളിൽ മൂന്നു വിദ്യാ ർത്ഥികളുടെ പങ്കാളിത്തം.
       ? ജില്ലാ സ്കൂൾ ഗെയിംസ്- ഫുട്ബോൾ, ക്രിക്കറ്റ്, സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പ്.
       ? 2019-20 അണ്ടർ 17 വിഭാഗത്തിൽ പെൺകുട്ടികളുടെ സംസ്ഥാന ക്രിക്കറ്റ് ടീമിലേക്ക് വിദ്യാലയത്തിൽനിന്ന് മൂന്നുപേർക്ക് സെല ക്ഷൻ ലഭിച്ചു. ഇന്ത്യൻ ടീമിലേക്ക് അഖില, സജ്ല സി.എൻ. എന്നിവർക്ക് സെലക്ഷൻ ലഭിച്ചു.      
       ? 2018-19, 2019-20 വർഷങ്ങളിൽ മുഴുവൻ ഉപജില്ലാമേളകളിലും ഓവറോൾ ചാമ്പ്യൻഷിപ്പ്.

കായികനേട്ടങ്ങൾ

വയനാടിൻറെ കായികഭൂപടത്തിൽ ഉന്നതമായ സ്ഥാനം അലങ്കരി ക്കുന്ന വിദ്യാലയമാണ് മീനങ്ങാടി ഗവ. ഹയർസെക്കണ്ടറി സ്കൂൾ. ജില്ലാ കായികമേളയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന വിദ്യാലയം എന്ന ബഹുമതി എന്നും ഈ വിദ്യാലയത്തിനാണ് ജില്ലാ കായികമേളക്ക് രണ്ടുതവണ ആതിഥേയത്വം വഹിച്ച ഈ വിദ്യാലയ ത്തിൽ ശ്രദ്ധിക്കപ്പെട്ട അനേകം കായികതാരങ്ങൾ ഉണ്ടായിട്ടുണ്ട്. 2019-20 വർഷത്തെയും സബ്ജില്ലാ, ജില്ലാചാമ്പ്യൻപട്ടം ഈ വിദ്യാലയ ത്തിനായിരുന്നു. 1962 മുതൽ ഈ മേഖലയിൽ ഉണ്ടായ മികവ് ഇപ്പോ ഴും തുടർന്നുപോരുന്നു. അന്ന് ഒ.ടി. ലീലയും, ടി.ആർ. ജാനകിയും നേടിയെടുത്ത വ്യക്തിഗതചാമ്പ്യൻഷിപ്പ് കഴിഞ്ഞവർഷം നൂറുമീറ്റർ ഓട്ടമത്സരത്തിൽ രമേശൻ സ്വന്തമാക്കി. കഴിഞ്ഞ വർഷം സംസ്ഥാന കായികമേളക്ക് വയനാടിന് ലഭിച്ച ഏകപോയിൻറ് മീനങ്ങാടി സ്കൂളിൽ നിന്നായിരുന്നു. ഇതോടൊപ്പം ഗെയിംസ് ഇനങ്ങളായ ഫുട്ബോൾ, ക്രിക്കറ്റ് ഇതിലെല്ലാം ദേശീയതാരങ്ങളെ സൃഷ്ടിക്കാൻ കഴിഞ്ഞു. എന്നതും അഭിമാനകരമായ നേട്ടമാണ്. അണ്ടർ 19 ക്രിക്കറ്റ് മത്സര ത്തിലെ ജില്ലാ ടീം ക്യാപ്റ്റൻ നസീഫ് അൻവർ ഈ വിദ്യാലയത്തിൻറെ സംഭാവനയാണ്. കേരള സ്കൂൾഗയിംസിൻറെ ഭാഗമായി കണ്ണൂരിൽ നടന്ന സീനിയർ പെൺകുട്ടികളുടെ സംസ്ഥാനതല അമ്പെയ്ത്ത് മത്സ രത്തിൽ പ്ലസ് വൺ വിദ്യാർത്ഥിനി റിമ പ്രകാശ് രണ്ടാംസ്ഥാനം നേടി. ജനുവരിയിൽ ജാർഖണ്ഡിൽ വച്ചുനടന്ന ദേശീയമത്സരത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് റിമ പങ്കെടുത്തു.

കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ ഈ വിദ്യാലയത്തിലെ പി.ടി.എ. കമ്മിറ്റി അതീവ ശ്രദ്ധ പുലർത്താറുണ്ട്. കായിക താരങ്ങൾക്ക് വേണ്ട ഭക്ഷണം, ജേഴ്സി എന്നിവ സംഘടിപ്പിക്കുന്നതിൽ പി.ടി.എ. യുടെ ശ്രദ്ധ എടുത്തുപറയേണ്ടതാണ്. ഈ വർഷം വിവിധ മത്സരങ്ങ ളിൽ പങ്കെടുത്ത 88 കുട്ടികൾക്ക് പുതിയ ജേഴ്സിൽ നൽകുകയു ണ്ടായി. മത്സാർത്ഥികൾക്ക് പൂർണ്ണപിന്തുണയുമായി പി.ടി.എ. അംഗ ങ്ങൾ ഉണ്ടാകാറുണ്ട്.

രമേഷ് വയനാടിന്റെ പൊൻതൂവൽ

             സംസ്ഥാന സ്കൂൾ കായിക മേളയിൽ വയനാടിന് ഏക മെഡൽ സമ്മാനിച്ച കായികതാരം. G.H.S.S മീനങ്ങാടി സ്കൂളിൽ  8-ാം ക്ലാസ്സിലാണ് രമേശ്.സബ് ജ‌ൂനിയർ ബോയ്സ് 200 മീറ്റർ വിഭാഗത്തിലായിരുന്നു രമേശിന്റെ വെങ്കലനേട്ടം .കായിക അധ്യപകൻ മുകുന്ദൻ സാറിന്റെ മേൽനോട്ടത്തിൽ പരിശീലനം നടത്തിയ രമേശ് സബ്ജില്ലയിലും,ജില്ലയിലും മികച്ച പ്രകടനം കാഴ്ചവെച്ചു സംസ്ഥാന സ്കൂൾ കായികമേളയിൽ വരൾച്ചയിൽ നിന്നു വയനാടിനെ കൈപിടിച്ചുയർതാൻ രമേഷിനുകഴ്ഞ്ഞു .ഇതോടെ രമേശ് വയനാടിനു ഒരു പൊൻതൂവൽ തന്നെ ആയിത്തീർന്നു .മീനങ്ങാടി സ്കൂളിന് അഭിമാനത്തിന്റെ മുഹൂർത്തം.