ഗവ. എച്ച് എസ് എസ് മീനങ്ങാടി/വിദ്യാരംഗം‌/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

സർഗോത്സവത്തിൽ മികച്ച പ്രകടനം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടത്തിയ ജില്ലാ സർഗോത്സവത്തിൽ മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പങ്കെടുത്ത കുട്ടികൾ മികച്ച വിജയം നേടി. നാടൻപാട്ടിൽ ദർശന മിലനും കവിതാ രചനയിൽ പുണ്യ ശശീന്ദ്രനും സംസ്ഥാനതല സർഗോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അഭിനയത്തിൽ അനാമിക അജയും ചിത്രം വരയിൽ മീനാക്ഷി ഷിജുവും മികച്ച വിജയം കൈവരിച്ചു.


വിദ്യാരംഗം കലാസാഹിത്യവേദിയിൽ മിന്നിത്തിളങ്ങി മീനങ്ങാടി

സുൽത്താൻബത്തേരി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി കലോത്സവത്തിൽ വിദ്യാലയത്തിന് മികച്ചനേട്ടം കൈവരിക്കാനായി നാടൻപാട്ട് ,പുസ്തകസ്വാദനം,, അഭിനയം,ചിത്രരചന,കഥാരചന എന്നീ ഇനങ്ങളിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഹൈസ്‌കൂൾ വിഭാഗത്തിന് പ്രതിഭ സി കെ യും പ്രൈമറി വിഭാഗത്തിന് സുമ വി എസ് എന്നിവർ നേതൃത്ത്വം നൽകി .


വായനദിനം

മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ വായനദിനം ഗംഭീരമായി കൊണ്ടാടി.ഹെഡ്മാസ്റ്റർ ജോയ്'.വി.സ്കറിയ വായനദിന സന്ദേശം നൽകി. അനാമിക അജയ് വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മിൻഹ കെ വായനദിനത്തെക്കുറിച്ച് സംസാരിച്ചു. ആസ്വാദനക്കുറിപ്പ് മത്സരം പോസ്റ്റർ രചന മത്സരം എന്നിവ നടത്തി.

ക്വിസ് മത്സരം സംഘടിപ്പിച്ചു

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനവാരത്തോടനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് പുസ്‌തകങ്ങൾ സമ്മാനമായി നൽകി

വായന ദിന ക്വിസ് മത്സര വിജയികൾ - up - അദീന അരവിന്ദ് - ഒന്നാം സ്ഥാനം : ശ്രേയ PS - രണ്ടാം സ്ഥാനം : നിവേദിത സുനിൽ .മൂന്നാം സ്ഥാനം
വായനവാര ക്വിസ് മൽസര വിജയികൾ ഒന്നാം സ്ഥാനം - സെൻഹ കെ-10 G രണ്ടാം സ്ഥാനം - മിൻഹ കെ-9 G മൂന്നാം സ്ഥാനം -ഡയന ജോയ് - 10 G