ഗവ. എച്ച് എസ് എസ് മീനങ്ങാടി/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

അമരവാണീ സംസ്കൃതസമിതി

വിദ്യാലയത്തിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന സമിതിയാണ് അമരവാണീ സംസ്കൃതസമിതി.കുട്ടികളുടെ സംസ്കൃതപഠനവും പഠനത്തെ പ്രോത്സാഹിപ്പിക്കാനുള്ള പരിപാടികളും നടത്തിവരുന്നു.വയനാട് ജില്ലയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ സംസ്കൃതം ഒന്നാം ഭാഷയായി പഠിക്കുന്ന വിദ്യാലയം കൂടിയാണ് ജി ഏച്ച് എസ് എസ് മീനങ്ങാടി.


അടൽ ട്വിങ്കറിംഗ് ലാബ്

ചിന്തിക്കുക ചെയ്തുനോക്കുക കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച കേന്ദ്രാവിഷ്കൃതപദ്ധതിയാണ് അടൽ ട്വിങ്കറിംഗ് ലാബ്.സയൻസിന്റെ വിവിധമേഖലകളെ പരിചയപ്പെടാനും ശാസ്ത്രസാങ്കേതികരംഗത്തെ പുതുപ്രവണതകൾ അടുത്തറിയാനും കുട്ടികളെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.2018 നവംബറിൽ നമ്മുടെ സ്കൂളിൽ ആരംഭിച്ചു.അടൽ ട്വിങ്കറിംഗ് ലാബിൽ ഇലക്ട്രോണിക്സ് മെക്കാനിക്സ്,റോബോട്ടിക്സ് എന്നീ മേഖലകളിൽ കുട്ടികൾക്ക് മികച്ച രീതിയിൽ പരിശീലനം നൽകിവരുന്നു.ക്ലബ്ബംഗങ്ങൾക്കായി പ്രഗൽഭരുടെ നേതൃത്വത്തിൽ വർക്ക് ഷോപ്പുകൾ നടത്തുകയും ചെയ്യുന്നു

കേന്ദ്രഗവൺമെന്റ് അടൽ ഇന്നവേഷൻ മിഷൻെറ ഭാഗമായി സ്കൂളിൽ നടപ്പിലാക്കിവരുന്ന ശാസ്ത്ര-സാങ്കേതിക ലബോറട്ടറി-ആണിത്. അടൽ ടിങ്കറി൦ഗ് ലാബിൻെറ ഉദ്ദേശ്യങൾ ഇവയാണ്.

  • വിദ്യാ൪ഥികളിൽ ശാസ്ത്രീയ അഭിരുപിയു൦ ശാസ്ത്രബോധവു൦ വള൪ത്തുക.
  • പരിക്ഷണ നിരിക്ഷണങളിലൂടെ പഠനത്തന് സൗകര്യമൊരുക്കുക.
  • നൂതന ശാസ്ത്ര സാങ്കേതിക വിദ്യകൾ പരിചയപ്പെടുക.
  • നൂതന ആശയങളുടെ രൂപീകരണത്തിനു൦ കണ്ടെത്തലുകൾക്കു൦ സാഹചര്യമൊരുക്കുക.
  • ശാസ്ത്ര൦,ഗണിത൦,സാങ്കതിക വിദ്യ-മേഖലകളിൽ നൈപുണികൾ വള൪ത്തുക.

തിര‍‍ഞ‍െടുക്കപ്പെട്ട സ്കൂളുകൾ ഗ്രാൻറ്-ഇ൯എയ്‍‍ഡ് ആയി ആകെ 20 ലക്ഷ൦ രൂപയുടെ സഹായ൦ ലാബിൻെറ സജ്ജികരണത്തിനു൦ പ്രവ൪ത്തനങൾക്കുമായി 10 ലക്ഷ൦ രൂപയു൦ തുടര‌൪ചെലവുകലുകൾക്കായി 5 വ൪ഷത്തേക്കാ 10 ലക്ഷ൦ രൂപയു൦ വിദ്യാലയത്തിനു ലഭിക്കു൦.30 പ്രി൯റ്റ൪,റോബോട്ടിക്സ് ട്ൾസ്,മോക്കാ നിക്കൽ ടുൾസ്,തുടങിയ ഉപകരണങളു൦ ശാസ്ത്ര ഗവേഷണങൾ വിഡിയോ,കോൺഫാ൯സ് ,ഇൻെ൪നെറ്റ് എന്നീ സൗകര്യങളു൦ ലാബി൯ ലഭ്യമാണ്. ഈ അടൽ ടിങ്കറി൦ഗ് ലബോറട്ടറി ഞങൾക്ക് ശാസ്ത്രബോധ൦ വള൪ത്തുന്നതിന് വളരെത്തുന്നതിന് വളരെയധിക൦ സഹായിക്കുമെന്ന് ‍‍‍‍‍‍‍ ഞങൾ പ്രതീക്ഷിക്കുന്നു.

അടൽ തിങ്കറിങ് ലാബ് പ്രവർത്തനം (റാസ്‌പെറി പൈ )
അടൽ തിങ്കറിങ് ലാബ് പ്രവർത്തനം (റാസ്‌പെറി പൈ )
അടൽ തിങ്കറിങ് ലാബ് പ്രവർത്തനം (റാസ്‌പെറി പൈ )
അടൽ തിങ്കറിങ് ലാബ് പ്രവർത്തനം (റാസ്‌പെറി പൈ )

സ്മാർട്ട്-40 ക്യാമ്പ് 2019-20

        വനിതാ ശിശു വികസന വകുപ്പിന്റേയും വിദ്യാഭ്യാസ വകുപ്പിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ സ്കൂളിൽ 2019 നവംബർ 11,12,13 തിയതികളിലായി 8,9 ക്ലാസുകളിലെ കുട്ടികൾക്കായി 'Smart 40 Camp' സംഘടിപ്പിച്ചു. School SMC Chairman. ശ്രീ. ഹൈറുദ്ദീൻ അർകളുടെ അധ്യക്ഷതയിൽ PTA President ശ്രീ.മനോജ് ചന്ദനക്കാവിൽ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. തുടർന്ന് 3 ദിവസങ്ങളിലായി ആകർഷകമായ വിവിധ പ്രവത്തനങ്ങളിലൂടെ വിദ്യാർത്ഥികളെ പല ജീവിതനൈപുണികൾ സ്വയത്തമാക്കുന്നതിന് വേണ്ട പരിശീലനം നൽകി. ഇതിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പുതിയ ഉണർവും,ഓജസ്സും കൈവരിക്കുന്നതിന് ഉതകുന്ന അനുഭവങ്ങളാണ് പകർന്ന് കിട്ടിയത്. അവരിൽ അത് മവിഛ്വസം വളർത്തുന്നതിനും നേതൃത്വപാടവം ഉണ്ടാക്കുന്നതിനും ജീവിത സാഹചര്യങ്ങൾ സമചിത്തതയോടെ നേരിടുന്നതിനും ആത്മധാര്യം ലാഭിക്കാൻ സഹായിച്ച ക്യമ്പ് തികച്ചും പ്രയോജനപ്രദമായിരുന്നു.

കരുതാം നാളേക്കായ്........ ഊർജ്ജം

                 ഇന്ന് നമ്മൾ നേരിടുന്ന ഊർജ പ്രതിസന്ധിക്ക് ഒരു പരിഹാരം എന്ന നിലയിൽ കുട്ടികളിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ ഊർജ ക്ലബ് പ്രവർത്തനമാരംഭിച്ചത് .നമ്മൾ ഇടപെടുന്ന സമസ്ത മേഖലകളിലും ഊർജ സംരക്ഷണം എങ്ങനെ നടപ്പാക്കാം എന്നതിനെക്കുറിച്ച് 60 പേർ അടങ്ങുന്ന സ്കൂൾ ഊർജ ക്ലബ് അംഗങ്ങൾക്ക് ലഘുലേഖകളും,ബോധവൽക്കരണ ക്ലാസ്സുകളും നടത്തുകയുണ്ടായി.
           തുടർന്ന് ഊർജ സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങൾ ഞങ്ങളുടെ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി.'Saksham National Competition-2018' ഉപന്യാസം,പെയിന്റിംഗ്,ക്വിസ് എന്നീ മത്സര ഇനങ്ങൾ നടത്തപ്പെട്ടു.'Save fuel for better environment' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ ഉപന്യാസ രചന (മലയാളം) മത്സരത്തിൽ സാന്ദ്ര പ്രകാശ് (10 G),അഭിനന്ദ ഷാജു (9 J) എന്നിവരെ സ്കൂൾ തലത്തിൽ മികച്ചവരായി തിരഞ്ഞെടുത്തു.ഉപന്യാസ രചന (ഇംഗ്ലീഷ്) മത്സരത്തിൽ പവിത്ര സുരേഷ് (8 G), ഐറിൻ ജോർജ് (8 H) എന്നിവരെ തിരഞ്ഞെടുക്കുകയും ചെയ്തു .
             PCRA യുടെ ആഭിമുഖ്യത്തിൽ നടത്തിയ ഒൺലൈൻ ക്വിസ് മത്സരത്തിൽ നെവിൻ‍ വിൻസെന്റ്,അലൻ പോൾ എന്നിവർ സ്കൂൾ തല വിദയികളാവുകയും ,ജില്ലാ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.
           കൽപ്പറ്റ SKMJ ഹൈസ്കൂളിൽ വെച്ച് നടന്ന ജില്ലാ ഊർജ്ജോത്സവത്തിൽ ക്വിസ്,ഉപന്യാസം, പെയിന്റിംഗ് എന്നീ മത്സരത്തിൽ  ഈ വിദ്യാലയത്തുിലെ കുട്ടികൾ പങ്കെടുക്കുകയും കാർട്ടൂൺ മത്സരത്തിൽ അഭിനന്ദ ഷാജു ഒന്നാം സ്ഥാനം നേടി നമ്മുടെ വിദ്യാലയത്തിന്റെ അഭിമാനതാരമാവുകയും ചെയ്തു.