സഹായം Reading Problems? Click here


ഗവ. എച്ച് എസ് എസ് മീനങ്ങാടി/ആഘോഷങ്ങൾ ദിനാചരണങ്ങൾ മേളകൾ പ്രദർശനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

2019 ജൂൺ 1 ന് വിദ്യാലയം തുറക്കുന്ന ദിവസം പ്രവേശനോത്സവം നടത്തി. വിദ്യാലയവും പരിസരവും അലങ്കരിച്ച് നവാഗതരെ വിവിധ സേനകളുടെ അകമ്പടിയോടു കൂടി സ്കൂൾ അങ്കണത്തിലേക്ക് ആന യിച്ചു. പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ സാന്ദ്രബാലൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഒന്നാംവർഷം ഹയർ സെക്ക ണ്ടറി വിഭാഗം വിദ്യാർത്ഥികളെ 'ലൗ പ്ലാസ്റ്റിക്' പദ്ധതിയുടെ ഭാഗമായി ചക്കച്ചുള നൽകിയാണ് എതിരേറ്റത്. മിഠായിയും, പ്ലാസ്റ്റിക്കും ഒഴിവാ ക്കി സംസ്ഥാനഫലം തന്നെ നൽകി കുട്ടികൾ മാതൃക കാണിച്ചു.


നവാഗതരെ വരവേൽക്കാൻ മുളങ്കുറ്റിയിൽ മുളപ്പിച്ച തൈകളുമായി വിദ്യാർത്ഥികൾ

08/06/2019 ന് പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് നന്മയുടേയും പ്രകൃതിസ്നേഹത്തിൻറെയും മാതൃകയായി സീനിയർവിദ്യാ ർത്ഥികൾ പ്ലാസ്റ്റിക് കവറുകൾക്ക് പകരം പ്രകൃതിയോടു ചേർന്നു നിൽക്കുന്ന മുളങ്കുറ്റികളിൽ നട്ട തൈകൾ സൗജന്യമായി വിതരണം ചെയ്തു. യാതൊരു വിധത്തിലും പരിസ്ഥിതിയ്ക്ക് ഹാനികരമല്ലാത്ത മുളങ്കുറ്റികളിൽനിന്ന് തൈ മാറ്റി നടേണ്ടതില്ല. ഇതിലൂടെ തൈകളുടെ പരിപാലനവും എളുപ്പത്തിൽ സാധ്യമാണ്. മുളങ്കുറ്റികൾ പ്രതികൂല സാഹചര്യങ്ങളിൽനിന്നും സസ്യങ്ങളെ സംരക്ഷിക്കുന്നു. ഈ വർഷ ത്തെ പരിസ്ഥിതിദിനത്തിൽ 85 ലക്ഷം തൈകളാണ് കേരളത്തിലുടനീളം വിതരണം ചെയ്തു. അതുവഴി അത്രത്തോളം തന്നെ പ്ലാസ്റ്റിക് കവറുകളാണ് ഭൂമിയിലേയ്ക്ക് വലിച്ചെറിയപ്പെടുന്നത്. മാരകമായ ഈ പ്രശ്നം ഒരു പരിധിവരെ തടയാനും അതോടൊപ്പംതന്നെ ഈ വർഷ ത്തെ പരിസ്ഥിതിദിനസന്ദേശമായ 'ബീറ്റ് പ്ലാസ്റ്റിക്' എന്ന മുദ്രാവാക്യം മനസ്സിലുറപ്പിച്ച് അർത്ഥവത്താക്കാനും ഈ പദ്ധതിയിലൂടെ സാധിച്ചു. പ്രവർത്തനങ്ങൾക്ക് പി.ടി.എ അംഗങ്ങൾ നേതൃത്വം നൽകി.

പരിസ്ഥിതി ദിനം

'ഭൂമി നമ്മുടെ മാതാവാണ്' എന്ന സന്ദേശവുമായി ജൂൺ 5 ന് പരി സ്ഥിതിദിനം വിപുലമായി വിദ്യാലയത്തിൽ സംഘടിപ്പിച്ചു. രാവിലെ അസംബ്ലിയിൽ പരിസ്ഥിതിദിനസന്ദേശം നൽകി. വൃക്ഷത്തൈ വിത രണം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സി. ഓമന മുൻ എൻ. എസ്.എസ്. കോഡിനേറ്റർ എം.കെ. രാജേന്ദ്രന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ഡോ. ബാവ കെ. പാലുകുന്ന്, കെ. അനിൽ കുമാർ, മിനിസാജു എന്നിവർ പ്രസംഗിച്ചു. തുടർന്ന് പരിസ്ഥിതി ദിന സന്ദേശം നൽകുന്ന തെരുവുനാടകം മീനങ്ങാടി പഞ്ചായത്ത് ബസ് സ്റ്റാൻറ്റിൽ അവതരിപ്പിച്ചു. പ്രകൃതിയുടെ ഭാവപകർച്ച കോർത്തിണ ക്കിയ തെരുവുനാടകവും റാലിയും ഏറെ ജനശ്രദ്ധ ആകർഷിച്ചു. ചട ങ്ങിന് കെ.എം.നാരായണൻ, മനോജ്ചന്ദനക്കാവ്, ടി.എം. ഹൈറുദ്ദീൻ നേതൃത്വം നൽകി.


സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ടാണ് പരിസ്ഥിതിദിനം ആചരിച്ചത്. ക്യാമ്പസ് സൗന്ദര്യവത്ക്കരണം ലക്ഷ്യം വച്ച് സ്കൂൾ പരിസരമാകെ വൃക്ഷ ത്തൈകൾ നട്ടു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ മുളങ്കുറ്റിയിൽ നട്ട പ്ലാവിൻതൈകൾ വിതരണം ചെയ്തു. പ്രകൃതിയോടുചേർന്നു നിൽ ക്കുക എന്ന സന്ദേശമാണ് കുട്ടികൾക്ക് ഇതിലൂടെ ലഭിച്ചത്. അന്നേ ദിവസം അപ്പാട് ദേവസ്വംഭൂമിയിൽ നട്ട വൃക്ഷത്തൈകൾ, വിദ്യാർത്ഥി കൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ചുമതലകൾ വിഭജിച്ചെടുത്ത് പരിപാ ലിച്ചുവരുന്നു.

ജൂൺ 19-വായനാദിനം

'പുസ്തകദക്ഷിണ' എന്ന പുതുമയാർന്ന ഒരു പദ്ധതിയാണ് വായനാ ദിനത്തിൽ സംഘടിപ്പിച്ചത്. രക്ഷിതാക്കളിൽനിന്നും കുട്ടികളിൽനിന്നും പുസ്തകം സംഭാവനയായി സമാഹരിച്ചു. ഈ ഇനത്തിൽ 2500 പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് ലഭിച്ചു. കൂടാതെ പി.ടി. എ.യുടെ ശ്രമഫലമായി മീനങ്ങാടി ടൗണിലെ വ്യാപാര സ്ഥാപനങ്ങ ളിൽനിന്ന് ക്ലാസ്സ് ലൈബ്രറിയിലേക്ക് 9 അലമാരകൾ ശേഖരിക്കുവാൻ കഴിഞ്ഞു. സാഹിതിക്ലബ്ബിൻറെ നേതൃത്വത്തിൽ പുസ്തകചർച്ച നടത്തി. സന്തോഷ് എച്ചിക്കാനത്തിൻറെ 'കൊമാല' എന്ന പുസ്തകം ചർച്ച ചെയ്തു. യുവകവയിത്രി സുൽത്താന നസ്റിൻ ഉദ്ഘാടനം നിർവ്വ ഹിച്ചു. കൂടാതെ ഭാഷയിലെ അമൂല്യഗ്രന്ഥങ്ങളുടെ പ്രദർശനവും നട ത്തി. എസ്.എസ്.എ. ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ എം.എൻ. ബാബുരാജ് ഉദ്ഘാടനം നിർവ്വഹിച്ചു. 2020 ജൂൺ 19-ലെ വായനാദിനത്തിൽ ജയമോഹൻറെ 'നൂറു സിംഹാസനങ്ങളെ' അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ പുസ്തക ചർച്ച നടന്നു. ഹയർ സെക്കണ്ടറി ജോയിൻറ് ഡയറക്ടറും, സാഹിത്യ നിരൂപകനുമായ ഡോ. പി.പി.പ്രകാശൻ ഉദ്ഘാടനം ചെയ്തു.


സ്വാതന്ത്ര്യദിനം

എൻ.സി.സി, എൻ.എസ്.എസ്. സ്കൗട്ട്, ജെ.ആർ.സി. എസ്.പി.സി. എന്നിവയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം വിപുലമായി ആഘോ ഷിച്ചു. ദേശഭക്തിഗാനം, സ്വാതന്ത്ര്യദിനപരേഡ് എന്നിവ പരിപാടിക ൾക്ക് മാറ്റുകൂട്ടി. ഉച്ചയ്ക്കുശേഷം മീനങ്ങാടി അടിച്ചിലാടികോളനി സന്ദർശിച്ച് ശുചീകരണപ്രവർത്തനങ്ങൾ നടത്തി. മീനങ്ങാടി ഗവ. എൽ.പി. സ്കൂളിലെ പ്രളയദുരിതാശ്വാസ ക്യാമ്പ് ദിനാചരണത്തിൻറെ ഭാഗമായി വിദ്യാർത്ഥികൾ ശുചീകരിച്ചു.

അന്താരാഷ്ട്ര യോഗാദിനം

21/06/2019 വ്യാഴാഴ്ച അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. പ്രശ സ്ത യോഗാപരിശീലകൻ ഒ.ടി.സുധീർ ക്ലാസ് നയിച്ചു. വിദ്യാർത്ഥികളോടൊപ്പം അധ്യാപകർ, പി.ടി.എ. ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

ലഹരിവിരുദ്ധ ദിനം

ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് ജൂലൈ 4-ന് സ്ക്കൂളിൽ ടയർ ഷൂട്ടൗട്ട് മത്സരം നടത്തി. മത്സരത്തിന് മികച്ച സ്വീകാര്യത ലഭി ച്ചു. എൻ.എസ്.എസ് വോളണ്ടിയേഴ്സിനൊപ്പം സ്കൗട്ട് അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി. പോസ്റ്റർ, കൊളാഷ്, ക്വിസ് എന്നീ മത്സരങ്ങളും നടത്തി. ലഹരിവിരുദ്ധദിനത്തിൻറെ പ്രാധാന്യം വിദ്യാർ ത്ഥിമനസ്സുകളിലേക്കെത്തിക്കാനും ലഹരിയുടെ ദൂഷ്യവശത്തെക്കു റിച്ച് ബോധവത്ക്കരിക്കാനും ഈ പ്രവർത്തനത്തിലൂടെ കഴിഞ്ഞു. ഒരു ഷൂട്ടൗട്ടിൻറെ ലാഘവത്തോടെ ലഹരിയെ നമ്മുടെ ജീവിതത്തിൽ നിന്ന് മാറ്റിനിർത്താൻ നമുക്ക് സാധിക്കണം. ലഹരിയുടെ കരാളഹസ്തങ്ങൾ നിഷ്ക്കളങ്കമായ കൗമാരത്തെ നശിപ്പിക്കാതിരിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിയ്ക്കാം എന്ന സന്ദേശം പകർന്ന് നൽകാൻ ഈ ഷൂട്ടൗട്ട് മത്സരത്തിലൂടെ സാധിച്ചു.

ബഷീർ അനുസ്മരണം

05/07/2019-ന് ബഷീർ അനുസ്മരണത്തിൻറെ ഭാഗമായി വിദ്യാലയ ത്തിൽ വച്ച് പുസ്തകചർച്ച നടത്തി. 'ബേപ്പൂർ സുൽത്താൻ' മലയാളികളുടെ മനസ്സിൽ പ്രതിഷ്ഠിച്ച അനശ്വരകഥാപാത്രങ്ങളിലൂടെയുള്ള ഒരു സഞ്ചാരമായി മാറിയ ചർച്ചയ്ക്ക് ഹയർസെക്കണ്ടറി മലയാളം അധ്യാപകൻ ഡോ. ബാവ കെ. പാലുകുന്ന് നേതൃത്വം നൽകി. പ്രിൻ സിപ്പാൾ പി.എ. അബ്ദുൽ നാസർ അധ്യാപക രക്ഷാകർതൃപ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. വിദ്യാർത്ഥികൾ അവരുടെവായനാനുഭവങ്ങൾ പങ്കുവച്ചു. ഭൂമിയുടെ അവകാശികൾ, പാത്തുമ്മയുടെ ആട്, മുച്ചീട്ടുകളിക്കാരൻറെ മകൾ, ബാല്യകാലസഖി എന്നീ പുസ്തകങ്ങൾ ചർച്ച ചെയ്യപ്പെട്ടു.


ലോക ജനസംഖ്യാ ദിനാചരണം

11/07/2019 ന് ലോക ജനസംഖ്യാ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ സംവാദം സംഘടിപ്പിച്ചു. ജനസംഖ്യവർദ്ധനവ് 'നേട്ട വും കോട്ടവും' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സംവാദം നടത്തിയത്. പരിപാടിയുടെ ഭാഗമായി ചാർട്ട് പ്രദർശനം, കൊളാഷ് മത്സരം, ക്വിസ് എന്നിവയും സംഘടിപ്പിച്ചു. ചടങ്ങിൽ അധ്യാപകർ, പി.ടി.എ. അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

അധ്യാപക ദിനം

സെപ്തംബർ 5-ന് അധ്യാപകദിനം പി.ടി.എ.യുടെ സഹകരണ ത്തോടെ സ്കൂൾ പാർലമെൻറിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. മുഴു വൻ അധ്യാപകർക്കും ആശംസാകാർഡുകൾ നൽകികൊണ്ട് 'ഗുരു വന്ദനം' എന്ന പ്രോഗ്രാം നടത്തി. എൻ.എസ്.എസിൻറെ ആഭിമുഖ്യത്തിൽ അധ്യാപകർക്ക് നെല്ലിക്ക കാണിക്കയായി നൽകി. മൺചിരാതുകളിൽ അധ്യാപകർ തെളിയിച്ച ദീപം വിദ്യാർത്ഥികൾ ഏറ്റുവാങ്ങി. അധ്യാപകർ തെളിയിച്ചുതന്ന വിദ്യയുടെ പ്രകാശം എക്കാലവും നിലനിർത്തുമെന്ന് കുട്ടികൾ പ്രതിജ്ഞ യെടുത്തു. വളണ്ടിയർമാർ നൽകിയ കാണിക്കയും ആശംസാകാർഡുകളും ഏറ്റുവാങ്ങി അധ്യാപകർ അവരെ അനുഗ്രഹിച്ചു. പരിപാടികൾ ക്ക് അനുഷ്യ എ.പി, റോബിൻ കെ. എസ്, ലക്ഷി. എ, ശ്രീറാം. ജി, അക്സ. എം.എ ബേസിൽ. കെ എന്നിവർ നേതൃത്വം നൽകി.

ലോക പ്രമേഹദിനം

ലോക പ്രമേഹദിനത്തിൻറെ ഭാഗമായി 14-11-2019 ന് 'ജീവിതശൈലി രോഗങ്ങൾ-കാരണങ്ങളും പരിഹാരമാർഗങ്ങളും' എന്ന വിഷയത്തിൽ ആരോഗ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബീനാ വിജയൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. അസൈനാർ അധ്യക്ഷത വഹി ച്ചു. വാർഡ് മെമ്പർ ശ്രീമതി. മിനി സാജു, പിന്നാക്കവിഭാഗ കോർപ റേഷൻ ജില്ലാമാനേജർ എ.ആർ. ഷാജി, ഡോ. ബാവ കെ. പാലുകുന്ന്, എം.കെ.രാജേന്ദ്രൻ, ആർ.പ്രവീൺ, ശ്രാവൺ കെ.പി. എന്നിവർ പ്രസംഗിച്ചു. പ്രമുഖ ഡയബറ്റീഷ്യനും, ട്രാവൻകൂർ ഡയബറ്റീസ് റിസ ർച്ച് ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. ഷബീർ എ. റഷീദ് ക്ലാസെ ടുത്തു.

എയ്ഡ്സ് ദിനം

എയ്ഡ്സ് ദിനാചരണത്തിൻറെ ഭാഗമായി 2019 ഡിസംബർ ഒന്നിന് എൻ.എസ്.എസ്. യൂണിറ്റിൻറെയും, പി.ടി.എ.യുടെയും നേതൃത്വത്തിൽ വിദ്യാർഥികൾ ബോധവത്ക്കരണറാലിയും സെമിനാറും സംഘടി പ്പിച്ചു. തുടർന്നുനടന്ന ശിൽപശാലയിൽ പ്രിൻസിപ്പാൾ പി.എ. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. ഡോ.നിമ്മി പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഡോ. കെ. കർണൻ, ഡോ. ഷജ്മീർ എന്നിവർ ക്ലാസ്സെടു ത്തു.

'നമുക്കൊപ്പം' - ഭിന്നശേഷി ദിനാചരണം

3-12-2019 ന് ഭിന്നശേഷി ദിനാചരണത്തിൻറെ ഭാഗമായി പ്രതിസന്ധി കളിൽ തളരാതെ വരകളുടെയും വർണങ്ങളുടെയും ലോകത്ത് വിസ്മ യം തീർക്കുന്ന വിദ്യാലയത്തിലെ എട്ടാംതരം വിദ്യാർഥിയായ ജോയ ൽ കെ. ബിജുവിനെ ആദരിച്ചു. കൈകാലുകൾ സ്വതന്ത്രമായി ചലിപ്പി ക്കാൻ കഴിയാത്തതിനാൽ പരസഹായമില്ലാതെ എഴുന്നേൽക്കുവാനോ വീൽചെയറിൽപോലും യാത്രചെയ്യാനോ ജോയലിന് കഴിയില്ല. എന്നാൽ ഒന്നരമാസത്തിനകം ഈ മിടുക്കൻ വരച്ചു തീർത്ത ചിത്ര ങ്ങൾ ആരെയും അത്ഭുതപ്പെടുത്തും. വായിൽ കടിച്ചു പിടിച്ച ബ്രഷ് ഉപയോഗിച്ചാണ് ജോയൽ ചിത്രങ്ങൾ വരയ്ക്കുന്നത്. ജോയൽ വരച്ച വിവിധ പ്രകൃതി ദൃശ്യങ്ങളുടെയും പൂക്കളുടെയും പക്ഷിമൃഗാ ദികളുടെയും ചിത്രങ്ങൾ ഈ രംഗത്ത് ശാസ്ത്രീയ മായ പരിശീലനം സിദ്ധിച്ച വർക്കു മാത്രം സാധ്യമാകു ന്ന രചനകളാണെന്ന് വിദഗ്ധർ പറയുന്നു. അമ്പലവയൽ കാരച്ചാൽ സ്വദേശികളായ ബിജു, റീന ദമ്പതികളുടെ മകനാണ് ജോയൽ.

15048jo2.png

ലോകഭിന്നശേഷിദിനാചരണത്തിൻറെ ഭാഗമായി ജോയൽ പഠി ക്കുന്ന മീനങ്ങാടി ഗവ. ഹയർസെക്കണ്ടറിസ്കൂളിൽ തന്നെയാണ് ജോയലിൻറെ ചിത്ര പ്രദർശനം അരങ്ങേറിയത്. സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റാണ് ചിത്രപ്രദർശനം സംഘടിപ്പിച്ചത്. പ്രിൻ സിപ്പാൾ പി.എ. അബ്ദുൽനാസർ, എൻ.എസ്. എസ്. പ്രോഗ്രാം ഓഫീ സർ എം.കെ. രാജേന്ദ്രൻ, ഡോ. ബാവ കെ. പാലുകുന്ന്, കെ.എൻ. ഇന്ദ്രൻ, പി.ടി.എ. പ്രസിഡണ്ട് ശ്രീ. മനോജ് ചന്ദനക്കാവ്, എസ്.എം. സി. ചെയർമാൻ ടി.എം. ഹൈറുദ്ദീൻ, ബി. ബിനേഷ്, കെ.എസ്. വിഷ്ണുമായ ടി, അഞ്ജലിമോൾ, അമയ എൽസ സാജു, പി.സി. ഗായത്രി, പി.എം മനോജ്. എന്നിവർ സംസാരിച്ചു.

കർഷകദിനത്തിൽ 'വീട്ടിലൊരു വാഴ

ചിങ്ങം 1 കർഷക ദിനം. മണ്ണിനെയും മനസ്സിനെയും തഴുകിയെ ത്തുന്ന പുതുവർഷം. സമൂഹത്തെ തീറ്റിപ്പോറ്റുന്ന കർഷകർക്കായി ഒരു ദിനം. നമുക്കുവേണ്ടി പൊരിവെയിലത്തും പെരുമഴയിലും കഷ്ട പ്പെടുന്ന കർഷകരെ അവഗണിച്ച് ഒരു സമൂഹത്തിനും മുമ്പോട്ടു പോകുവാനാകില്ല. 'കർഷകർക്കും സൗകര്യങ്ങളും ആദരവും ലഭിച്ചേ മതിയാവൂ.'

കർഷകദിനത്തിൽ അടുക്കളമാലിന്യനിർമ്മാർജ്ജനം ലക്ഷ്യം വച്ച് നടത്തുന്ന പദ്ധതിയായ 'വീട്ടിലൊരു വാഴ' എന്നതിൻറെ ഉദ്ഘാടനം സ്കൂൾ അസംബ്ലിയിൽ പ്രിൻസിപ്പാൾ പി.എ. അബ്ദുൽ നാസർ നിർ വഹിച്ചു. പ്ലസ്വൺ വിദ്യാർത്ഥിയായ ബേസിൽ വർഗീസ് വാഴത്തൈ ഏറ്റുവാങ്ങി. കർഷകദിനത്തിൻറെ പ്രാധാന്യത്തെപ്പറ്റി ഹെഡ്മാസ്റ്റർ കെ.എം. നാരായണൻ, കെ. അനിൽകുമാർ, കെ.പി. പ്രദീശൻ എന്നിവ സംസാരിച്ചു. ജൈവകർഷകരായ ഒ.ടി.സുധീർ, കെ.വേണുഗോപാൽ എന്നിവരെ ആദരിച്ചു.

സെപ്തംബർ 16 ഓസോൺ ദിനം.

ഭൂമിയുടെ രക്ഷാകവചമായി നിലകൊള്ളുന്ന ഓസോൺപാളിയുടെ പ്രാധാന്യം ഓർമ്മപ്പെടുത്തുന്നതായിരുന്നു സെപ്തംബർ 16-ന് നട ത്തിയ ഓസോൺദിനാചരണ പരിപാടികൾ. രാവിലെ 9.00 മണിക്ക് ഓസോൺദിന സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ച് വിദ്യാർത്ഥിക ൾക്ക് ഓസോൺദിനസന്ദേശം നൽകി. ഹരിതഗൃഹവാതകങ്ങളിൽ നിന്നും മനുഷ്യനെയും സസ്യജന്തുജാലങ്ങളെയും ഒരുപോലെ സംര ക്ഷിച്ച് ഭൂമിയിൽ ജീവൻറെ നിലനിൽപ്പുതന്നെ നിയന്ത്രിക്കുന്ന ഓസോ ൺ കവചം, നമ്മൾ മനുഷ്യരുടെ തന്നെ പല പ്രവൃത്തികൾകൊണ്ട് നിയന്ത്രണവിധേയമാവാത്ത തരത്തിൽ നശിച്ചുകൊണ്ടിരിക്കുകയാണ്. എം.കെ. രാജേന്ദ്രൻ, പി.എ. അബ്ദുൽ നാസർ, പി.ടി.എ. പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്, ടി.എം. ഹൈറുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.

സെപ്തംബർ 18 - ലോക മുളദിനം

നമ്മുടെ പരിസരങ്ങളിൽ അവശേഷിക്കുന്ന മുളയെ സംരക്ഷിക്കാ നൊരു ദിനം. പുൽവർഗ്ഗ സസ്യങ്ങളിൽ ഏറ്റവും വലുത് എന്നറിയപ്പെ ടുന്ന മുളയുടെ പ്രാധാന്യത്തെക്കുറിച്ചും, ഉപകാരങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ ഈ ദിനം കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായി. കുളങ്ങൾ, ഭൂഗർഭ ജലസ്രോതസ്സുകൾ എന്നിവിടങ്ങളിൽ മുളയുടെ സാന്നിദ്ധ്യം ജലനിരപ്പ് ഒരേതോതിൽ നിലനിർത്തുമെന്നത് കുട്ടിക ൾക്ക് പുതിയൊരറിവായിരുന്നു. മുളദിനാചരണത്തിൻറെ ഉദ്ഘാടനം വാർഡ് മെമ്പർ മിനിസാജു നിർവ്വഹിച്ചു. സ്കൂളിലും പരിസരങ്ങളിലു മായി മുളത്തൈകൾ എൻ.എസ്.എസ്. അംഗങ്ങളുടെ നേതൃത്വത്തിൽ നട്ടു. പ്രവർത്തനങ്ങൾക്ക് ബേസിൽ വർഗീസ്, പി.ശിവപ്രസാദ്, എം. കെ. രാജേന്ദ്രൻ എന്നിവരും, പി.ടി.എ. അംഗങ്ങളും നേതൃത്വം നൽകി.

ഗാന്ധിജയന്തി- ലഹരിവിരുദ്ധദിനം

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ എക്സൈസ്വകുപ്പിൻറെ നേതൃത്വത്തിൽ ലഹരിവിരുദ്ധദിനം ആചരിച്ചു. ദിനാചരണത്തിൻറെ ഭാഗമായി കൂട്ടയോട്ടം, പഠനക്ലാസ്സ്, പ്രതിജ്ഞ, കൊളാഷ് മത്സരം കോളനികളിൽ ബോധവത്ക്കരണം എന്നിവ സംഘടിപ്പിച്ചു. ലഹരി യുടെ ദൂഷ്യഫലങ്ങളും അതുമൂലം സമൂഹത്തിലുണ്ടാവുന്ന പ്രയാസ ങ്ങളും വിപത്തുകളും വിശദമാക്കുന്ന ക്ലാസ് വളരെ ഫലവത്തായി. ലഹരിയുടെ ഉപയോഗംകൂടി വരുന്ന ഇന്നത്തെ സമൂഹത്തിൽ പുതിയ അവബോധം വളർത്താൻ കൂട്ടയോട്ടത്തിന് കഴിഞ്ഞു. മനോജ് ചന്ദന ക്കാവ്, ടി.എം. ഹൈറുദ്ദീൻ, എം.കെ.രാജേന്ദ്രൻ എന്നിവർ പ്രസംഗി ച്ചു. അടിച്ചിലാടികോളനി നിവാസികളുടെ പങ്കാളിത്തവും ലഭ്യമായിരു ന്നു.

ചാന്ദ്രദിനം

ജൂലൈ 21-ന് ചാന്ദ്രദിനത്തിൻറെ ഭാഗമായി സ്കൂളിൽവച്ച് സയൻസ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ 'ചന്ദ്രനെ അറിയാൻ' എന്ന ചാർട്ട് പ്രദർശനം നടത്തി. ഓരോ ചാർട്ടും ചരടിൽ തൂക്കി സ്കൂൾ ഓഫീസി ൻറെ വരാന്തയിൽ പ്രദർശനം ഒരുക്കി. മികച്ച ചാർട്ടുകൾക്ക് സമ്മാന വും നൽകി. <gallery mode="packed-hover"> പ്രമാണം:15048cha.png|| പ്രമാണം:15048cha1.png||