മൗനം

മനസ്സിന്റെ മന്ത്രണം മഴയായ്
                         പൊഴിയുന്നുവോ........?
 നിറമുള്ള സ്വപ്നമായ് നീ
                        എന്നിൽ അലിയുന്നുവോ....?
 ഏകാന്തമായൊരാ ഇരുളിടങ്ങളിൽ
                         നിന്ന്.....
  ഏഴേഴ് വർണ്ണങ്ങളിലേക്ക്.......
 നിശാഗന്ധി പൂക്കുന്ന ഇരുളിനെ
                      പ്രണയിച്ചവൾ....
 നിലാവിന്റെ മൗനത്തിന് മറുപടി
                          ഏകി......
 കേൾക്കാൻ കൊതിച്ചൊരാ വാക്കുകൾ
 പാതിയിൽ അലയുന്നുവോ.........?
 ഇനിയുമാ... പാട്ടിന്റെ സ്‍മ‍ൃതിയിൽ......
 ഇനിയുമാ... പാതക്ക് കാവലായ്.......
 എത്തിപ്പിടിക്കാൻ കഴിയാത്തത്രയും
 ദൂരമാണെങ്കിലും.....

നിത്യ ബിജ‍ു
8 A ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത