ഗവ. എച്ച് എസ് എസ് പുലിയൂർ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

ചൈനയിലെ വുഹാൻ സിറ്റിയിൽ 2019 ന്റെ അവസാനത്തോടെ റിപ്പോർട്ട് ചെയ്ത മഹാമാരിയാണ് കൊറോണ വൈറസ് . കൊറോണ വൈറസിന് WHO നൽകിയ പേരാണ് കോവിഡ് 19 അഥവാ കൊറോണ വൈറസ് ഡിസീസ് 2019 .

മുഖ്യമായും ശ്വാസനാളിയെയാണ് കൊറോണ വൈറസ് ബാധിക്കുക . ജലദോഷവും ന്യുമോണിയയുമാണ് ഈ വൈറസ് ബാധയുടെ ലക്ഷണം . രോഗം ഗുരുതരമായാൽ സാർസ് , ന്യുമോണിയ , വൃക്കസ്തംഭനം എന്നിവ ഉണ്ടാകും . മരണവും സംഭവിക്കാം . ചൈനയിൽ ഇപ്പോൾ കണ്ടത്തിയിരിക്കുന്നത് ഇവയിൽ നിന്ന് അല്പം വ്യത്യസ്തമായ , ജനിതകമാറ്റം സംഭവിച്ച നോവൽ കൊറോണ വൈറസാണ് . സാധാരണ ജലദോഷപ്പനിയെ പോലെ ശ്വാസകോശനാളിയെയാണ് ഈ രോഗം ബാധിക്കുന്നത് . മൂക്കൊലിപ്പ് , ചുമ , തൊണ്ടവേദന , തലവേദന , സന്ധിവേദന , പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ . ആരോഗ്യമുള്ളവരിൽ കൊറോണ വൈറസ് അപകടകാരിയല്ല . എന്നാൽ പ്രതിരോധവ്യവസ്ഥ ദുർബലമായവരിൽ , അതായതു പ്രായമായവരിലും ചെറിയകുട്ടികളിലും ഗർ‍ഭിണികളിലും വൈറസ് പിടിമുറുക്കും. കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന വാക്‌സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സയാണു ഇപ്പോൾ നൽകുന്നത് .

ലോകം മുഴുവൻ തീ പടരുന്നത് പോലെയാണ് കൊറോണ പടർന്നത് . ചൈന , ഇറ്റലി , ജർമ്മനി , സ്പെയിൻ , യുഎസ് , ഫ്രാൻസ് ,ഇറാൻ ,ബ്രിട്ടൺ , ഗൾഫ് രാജ്യങ്ങൾ തുടങ്ങി ശക്തരായ രാജ്യങ്ങളെയെല്ലാം ഈ മഹാമാരി തകർത്തുകളഞ്ഞു . WHO യുടെ റിപ്പോർട്ട് അനുസരിച്ചു കൊറോണ ബാധിച്ച വ്യക്തി പത്തു ദിവസം കൊണ്ട് ആയിരക്കണക്കിനാളുകളിലേക്കു രോഗം പകരാൻ വഴിവെക്കും . തുടക്കത്തിൽ രോഗലക്ഷണങ്ങൾ കാണാത്തതുകൊണ്ട് സാമൂഹിക സമ്പർക്കം അപകടകരമായ അവസ്ഥയിലേക്കു നയിക്കുന്നു .

അതിവേഗം വ്യാപിക്കുന്ന കോവിഡിനെതിരെ അതീവ ജാഗ്രത പുലർത്താനും രോഗവ്യാപനം കുറക്കാനുമായി രാജ്യം അടിച്ചിടാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം നാം കൃത്യമായി പുലർത്തേണ്ട സാമൂഹിക അകലത്തെകുറിച്ചു ശക്തമായി ഓർമിപ്പിക്കുകയാണ് . ഒരു കാരണവശാലും ഇനി നമ്മുടെ ജാഗ്രതയിൽ വിള്ളൽ ഏറ്റുകൂടെന്നു പ്രധാനമന്ത്രി പറയുമ്പോൾ അത് പൂർണ ഗൗരവത്തോടെ നാം പാലിക്കേണ്ടതുണ്ട് . കോവിഡ് 19 ബാധ ചൈനയിൽ തുടങ്ങിയത് മുതൽ സമൂഹമാധ്യമങ്ങളിൽ വരുന്ന വ്യാജപ്രചാരണങ്ങൾ ഇപ്പോൾ മൂർദ്ധന്യത്തിൽ എത്തിയിരിക്കുന്നു . ഇത്തരത്തിൽ വ്യാജപ്രചരണം നടത്തി നാടിനെ തെറ്റിദ്ധരിപ്പിക്കുന്നവർ ചെയ്യുന്നത് സമൂഹദ്രോഹം തന്നെയാണ് . വ്യക്തിയുടെ ജാഗ്രത അദ്ദേഹത്തിന് മാത്രമല്ല സമൂഹത്തിനും രാജ്യത്തിനുതന്നെയും കാവൽ നൽകുന്ന വിലപ്പെട്ട ദിവസങ്ങളാണ് നമുക്ക് മുന്നിലുള്ളത് . നാം ഓരോരുത്തരും ഇത് പാലിച്ചേ പറ്റൂ .

ശ്രീക്കുട്ടി
6A ഗവ. ഹൈസ്കൂൾ, പുലിയൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - ലേഖനം