ഗവ. എച്ച് എസ് എസ് പനമരം/ഗണിത ക്ലബ്ബ്
ഗണിതത്തിൽ കുട്ടികളുടെ താൽപര്യവും അഭിരുചിയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ ഗണിതശാസ്ത്രക്ലബ്ബും പ്രവർത്തിക്കുന്നത്. ഗണിത ക്ലബ് രൂപീകരിച്ച് അതിലൂടെ കൂടുതൽ താല്പര്യമുള്ള ഉള്ള കുട്ടികളെ കണ്ടെത്തി വിവിധ പ്രവർത്തനങ്ങൾ നടത്തിവരികയും ചെയ്യുന്നു. ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് ഓഗസ്റ്റ് മാസത്തിൽ ഓൺലൈൻ ഗണിത പൂക്കള മത്സരം നടത്തിയാണ്. യുക്തിബോധവും ചിത്രം വരയോടുള്ള താൽപര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ നിരവധി കുട്ടികൾ പങ്കെടുത്തു. അതിൽ ഏറ്റവും മികച്ച രീതിയിൽ വരച്ച 10 ജി യിലെ കൃഷ്ണപ്രിയ ഒന്നാംസ്ഥാനവും ,മരിയ കഴാന 10 എച്ച് രണ്ടാംസ്ഥാനവും, അഭിറാംജയൻ 9 എഫ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ഓൺലൈനായി നടത്തിയതിനാൽ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സീനിയർ മാത്സ് ടീച്ചർ ടീച്ചറുടെ നേതൃത്വത്തിൽ ഓൺലൈൻ ആയി തന്നെ നടത്തി. മാസത്തിലൊരിക്കൽ സബ്ജക്ട് കൗൺസിൽ കൂടുകയും നല്ല പ്രവർത്തനങ്ങൾ ഞങ്ങൾ ചർച്ചയിലൂടെ ആസൂത്രണം ചെയ്യുകയും ചെയ്തുവരുന്നു. കൂടാതെ കുട്ടികൾക്കായി വിവിധ ഗണിത പുസ്തകങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. ഗണിത ക്ലബ്ബിൻറെ ലീഡറായി ആയി ഒമ്പതാം ക്ലാസിലെ ആദ്യത്തെ അനിലിനെയും, അഫ്നാസ് നെയും തിരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ ഡിസംബർ 22 രണ്ട് ഇന്ത്യൻ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ താല്പര്യമുള്ള നിരവധി കുട്ടികൾ പങ്കെടുക്കുകയും അതിൽ മൂന്ന് പേരെ വിജയികളായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് സമ്മാനാർഹമായ വരെ ക്ലബ്ബിൻറെ നേതൃത്വത്തിൽ അനുമോദിക്കുകയും ചെയ്തു. ഈ കോവിഡ് കാലത്തെ ചട്ടങ്ങൾ ക്കുള്ളിൽ നിന്നുകൊണ്ട് ഉണ്ട് ഇനിയും കൂടുതൽ രസകരമായ പ്രവർത്തനങ്ങൾ നടത്താമെന്ന് പ്രത്യാശയിൽ പനമരം ഹൈസ്കൂൾ ഗണിത ക്ലബ്ബ് മുന്നോട്ടുപോകുന്നു.