ഗവ. എച്ച് എസ് എസ് പടിഞ്ഞാറത്തറ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

പണ്ടു ഞാൻ വീട്ടിൻപടിക്കലിരുന്നെന്റെ
മാരിയോടൊത്തു കളിക്കുമാർന്നൂ...
മാരിയെന്നന്നു കേട്ടാലതേവർക്കും
സന്തോഷമേറെ അതേറെയാർന്നു...
ജീവജന്തുജാലങ്ങൾക്കെല്ലാമാ
മാരിയെയേറെയന്നിഷ്ടമാർന്നൂ...
മാരിയോടൊത്തുകളിക്കുമ്പോളെന്നുടെ
ദേഹമാകെ കുളിർ ചൊരിയുമാർന്നൂ...
ഇന്നലെ കേട്ടു മഹാമാരിയെന്നൊരു
കോവിഡ് നയന്റീൻ വൈറസിനെ...
ചൈനയിൽ നിന്നു തുടങ്ങിയിപ്പോൾ
ഭൂമിഗോളത്തെ മൊത്തമായ് കീഴ്പെടുത്തി...
ഇന്നലെ ഹുങ്കോടെ കാറിൽകയറിയോ-
റിന്നലെ മാളിക വീട്ടിലുറങ്ങിയോർ...
ഇന്നിതാ രോഗത്തിനടിമയായ്
ഐസൊലേഷൻ വാർഡിലന്തിയുറങ്ങുന്നു...
നിപയെയോടിച്ചോർ പ്ലേഗിനെ തോൽപിച്ചോർ
എല്ലാരുമിന്നിതാ തോറ്റിടുന്നു...
രോഗത്തിനടിമയായ് മരണമടഞ്ഞോ
രുടെയെണ്ണമിതാ ലക്ഷം പിന്നിടുന്നു...
നിയന്ത്രണം വിട്ടൊരു വാഹനം
പോലിതവിടിവിടെയായ് സഞ്ചരിച്ചീടുന്നു...
മരണം കൈപിടിച്ചെന്നാലവരെപ്പി
ന്നൊരുനോക്കുകാണുവാൻ പോലും വിലക്കാണ്
ഭയമല്ല ജാഗ്രത മതിയിതിന്നോടു
പൊരുതിടാനെന്നു മറന്നിടല്ലേ...
സംഭാഷണങ്ങൾക്കും മീറ്ററിന്നകലം
പാലിച്ചിടേണമെന്നോർത്തിടണേ...
കൈകളിടയ്ക്കിടെ സോപ്പിട്ടു കഴുകി
യണു മുക്തമാക്കുവാൻ ശ്രദ്ധവേണം...
തരണം ചെയ്തിടും നാമീ മഹാമാരി
യെയെന്നൊരു വാശിയും കൂടെവേണം
  

മുഹമ്മദ് റഈസ്.ഇ.കെ
IX A ജി.എച്ച്.എസ്.എസ്.പടിഞ്ഞാറത്തറ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത