ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം നല്ല നാളേക്കായുള്ള കാൽവെയ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണം നല്ല നാളേക്കായുള്ള കാൽവെയ്പ്

സൂര്യനിൽനിന്ന് ജന്മംകൊണ്ട് ഒരിക്കൽ ജ്വലിച്ചുനിന്ന ഭൂമി നിലയ്ക്കാത്ത മഴപെയ്തു തണുത്തുറഞ്ഞ അപ്പോൾ ജീവന്റെ സ്പന്ദനം ഭൂമിയെ സുന്ദരിയാക്കാൻ തുടങ്ങി. ജീവന്റെ തുടിപ്പുകൾ വള്ളിപ്പടർപ്പുകൾ ആയും വൻമരങ്ങൾ ആയും ജലജീവികൾ ആയും പറവ കൂട്ടങ്ങളും പലതരം ജന്തുക്കളുമായി മാറിയപ്പോൾ മനുഷ്യർ അതിന്റെ എല്ലാം അധിപനായി മാറുകയായിരുന്നു.

പച്ചപ്പട്ടു പുതച്ച പ്രകൃതി മനുഷ്യന് വേണ്ടതെല്ലാം ഒരുക്കി വച്ചു. ശുദ്ധവായുവും കുളിർമ്മയുള്ള ജലവും വിശപ്പടക്കാൻ പ്രകൃതിവിഭവങ്ങളും. അവൻ അത് ആവോളം ആസ്വദിച്ച് ഭൂമിയുടെ മടിത്തട്ടിൽ അന്തിയുറങ്ങി ആകാശം അവന്റെ മേൽക്കൂരയായി. ഭൂമിയെ അമ്മയായി ആരാധിച്ചു മഴയിലും വെയിലിലും ഈശ്വരചൈതന്യം ആവാഹിച്ചു. സമൃദ്ധിയുടെയും സമാധാനത്തിനും നല്ല നാളുകൾ നമുക്കുണ്ടായിരുന്നു. ഇതെല്ലാം അധികനാൾ തുടർന്നു പോയില്ല. സ്വാർത്ഥത മനുഷ്യ മനസ്സിൽ ഇടം നേടിയപ്പോൾ തന്റെ സുഖത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ തുടങ്ങി അത് പ്രകൃതിയുടെ നാശത്തിലേക്കുള്ള വാതായനങ്ങൾ ആയി. കാലം കടന്നു പോകും തോറും ജീവന്റെ നിലനിൽപ്പിനുവേണ്ട പ്രാണവായുവും ജലവും ഭക്ഷണവും കൊടിയ വിഷപദാർത്ഥങ്ങളാൽ നിറഞ്ഞുകഴിഞ്ഞു. പ്രകൃതി തന്റേതായ അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങി. അതു ഭൂകമ്പമായും, വെള്ളപ്പൊക്കമായും, ഉരുൾപ്പൊട്ടലായും പുറത്തു വരാൻ തുടങ്ങി.

നഷ്ടപ്പെട്ട പ്രകൃതിയെ തിരിച്ചുകൊണ്ടുവരാൻ മരങ്ങൾ വീണ്ടും നട്ടു ജലസ്രോതസ്സുകൾ മലിനമാക്കി അന്തരീക്ഷത്തെ ശുദ്ധിയാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ച് നമുക്ക് ഒരുമിക്കാം. പ്രിയമുള്ളവരെ ഇനിയും നാം വൈകിക്കൂടാ ജൂൺ 5 പരിസ്ഥിതിദിനാചരണം മാത്രം പോരാ. അത് യാഥാർത്ഥ്യമാക്കാൻ വേണ്ട കൂട്ടായപ്രവർത്തനം നാം ഓരോരുത്തരുടെയും ഭാഗത്തുനിന്നും ഉണ്ടാകണം.

ഗോപിക ഗോപി
9 ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ കൊങ്ങോർപ്പിള്ളി, എറണാകുളം, ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം