ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


കൊറോണ

നിപ്പയെ തോല്പിച്ചു പിറന്നവനിവൻ
മഹാപ്രളയവും കൊടും വേനലും
തോറ്റു നിന്നു.ജാതിയും മതവും
വർഗ്ഗവുമെല്ലാം നമിച്ചു നിന്നു
ഉസ്താദും സന്യാസിയും പുരോഹിതനും
എല്ലാരുമെല്ലാരും മാറിനിന്നു.
ഒരു ജാതിയായ് ഒരു മതമായ്
കൈ കോർത്തങ്ങനെ മുന്നോട്ട്
ഓരോ ദിവസവും പെരുകിവന്നു
ഓരോ മനുഷ്യനും തോറ്റുനിന്നു
പുറംലോകമില്ല ഉറ്റവരം ഉടയ-
വരുമില്ല. ആരെയും ആരെയും
കാണാതങ്ങനെ ഏറെ ദിനങ്ങൾ
പട്ടിണിയും പരിഭവങ്ങളുമായ് ആളുകൾ
വെള്ളവും ഭക്ഷണവുമില്ലാതെ മ‍ൃഗജാലങ്ങൾ
മുഖം മൂടിയും കൈകൾ കഴുകിയും
അങ്ങനെയങ്ങനെ ഏറെനാൾ
വേഷം മാറിയ ദൈവങ്ങളെല്ലാം ഒരുമയോടെ
പേടിച്ചോടിയൊതുങ്ങീ കൊറോണയെ!!!

 

ബെൽഗ ഏലിയാസ്
9 എ ജി എച്ച് എസ് എസ് കണിയാമ്പറ്റ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത