Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാർത്ഥികളിലും സമൂഹത്തിലും ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കുന്നതിന് എസ്പിസി പ്രവർത്തനങ്ങൾ സഹായിക്കുന്നു. ചാരിറ്റി പ്രവർത്തനങ്ങളിലും സാമൂഹ്യ സന്നദ്ധ സേവന പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായി എസ്പിസി നിലകൊള്ളുന്നു. യുവതലമുറയേയും വിദ്യാർഥികളേയും ലഹരിയുടെ പിടിയിൽ നിന്നും മോചിപ്പിക്കുന്നതിന് വേണ്ടി വിവിധങ്ങളായ പ്രവർത്തനങ്ങളാണ് പോലീസ് എക്സൈസ് വകുപ്പുകൾ ആയി ചേർന്ന് നടപ്പിൽ വരുത്തിയത്. ഫ്ലാഷ് മോബ് 'say no to drugs' ,'yes to football 'തുടങ്ങിയവ അതിൽ ചിലത് മാത്രം ആക്ടിവിറ്റി കലണ്ടർ പ്രകാരമുള്ള ദൈനദിന പ്രവർത്തനങ്ങൾ ,ദിനാചരണങ്ങൾ ,സ്കൂൾ ജില്ലാ സംസ്ഥാനതല ക്യാമ്പുകൾ ,നേച്ചർ ക്യാമ്പുകൾ ഫീൽഡ് വിസിറ്റ് ,സന്നദ്ധ സേവന പ്രവർത്തനങ്ങൾ ഇങ്ങനെ പോകുന്നു എസ് പി സി യുടെ കർമ്മ മണ്ഡലങ്ങൾ