ഗവ. എച്ച് എസ് അതിരാറ്റുകുന്ന്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗവൺമെന്റ് ഹൈസ്കൂൾ അതിരാറ്റു കുന്നിൽ 2019 -20 വർഷം ആദ്യമായി ജൂനിയർ റെഡ് ക്രോസ് ആരംഭിച്ചു. കുട്ടികളുടെ സമഗ്ര വികാസത്തിനും ഉന്നമനത്തിനുമായി നിരവധി പ്രവർത്തനങ്ങൾ ജൂനിയർ റെഡ് ക്രോസ് നടത്തിപ്പോരുന്നു.എല്ലാ കുട്ടികൾക്കും യൂണിഫോമിലും കൃത്യമായ ടേബിളിലും നിരവധിയായ പാഠ്യേതര പ്രവർത്തനങ്ങളിൽ സ്വന്തമായും വീട്ടിലും സമൂഹത്തിലും ആയി ഈ മിടുക്കന്മാരും മിടുക്കികളും ആയ ഒരുപറ്റം റെഡ്ക്രോസ് വോളണ്ടിയേഴ്സ് അതിരാറ്റുകുന്ന് ഗവൺമെന്റ് ഹൈസ്കൂളിന് അഭിമാനമായി പ്രവർത്തിച്ചുവരുന്നുണ്ട്. വർഷാരംഭത്തിൽ തന്നെ ദേശീയ പരിസ്ഥിതി ദിനത്തിന് സ്വന്തം തൊടിയിൽ അഞ്ച് തരത്തിലുള്ള വൃക്ഷത്തൈകൾ നടുകയും അതിനെ പരിപാലിച്ചു വളർച്ചയും വിവിധ ഘട്ടങ്ങൾ രേഖപ്പെടുത്തുകയും നിരീക്ഷിച്ചു മനസ്സിലാക്കുകയും ചെയ്തുപോരുന്നു.

മഴക്കാല പൂർവ്വകാല രോഗത്തിനെതിരെ ശുചിത്വ പ്രവർത്തനങ്ങളിൽ റെഡ്ക്രോസ് വോളണ്ടിയേഴ്സ് പങ്കാളികളായി തങ്ങളുടെ സമൂഹത്തിലും കുടുംബങ്ങളിലും കാര്യക്ഷമമായി പ്രവർത്തനങ്ങൾ ഈ വർഷം ഇവർ കാഴ്ചവെച്ചിട്ടുണ്ട്. കോവിഡ്കാ ലഘട്ടങ്ങളിൽ നിരവധി പ്രാവശ്യം സമൂഹത്തിലെ നിർധനരായ കുടുംബങ്ങളിലെ കുട്ടികൾക്കും മുതിർന്നവർക്കുമായി മാസ്ക്കുകൾ സ്വയം നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. വ്യക്തിപരമായ വളർച്ചപോലെ തന്നെ തങ്ങളുടെ പങ്കാളിത്തത്തോടെ സമൂഹത്തിൽ നടത്തുവാൻ പറ്റുന്ന സേവന പ്രവർത്തനങ്ങളിലും പങ്കാളികളാവുകയും കണ്ടെത്തുകയും പരിഹാരമാർഗ്ഗങ്ങൾ ആരാഞ്ഞു കൊണ്ട് പ്രവർത്തിക്കുകയും ചെയ്തു ഗവൺമെന്റ് ഹൈസ്കൂൾ അതിരറ്റു കുന്നിലെ ജൂനിയർ യർ റെഡ് ക്രോസ് അംഗങ്ങൾ സ്തുത്യർഹമായ രീതിയിൽ പ്രവർത്തിച്ചു പോരുന്നു.