ഗവ. എച്ച് എസ് അതിരാറ്റുകുന്ന്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

അതിരാറ്റുകുന്ന് ഗവൺമെൻറ് ഹൈസ്കൂളിന്റെ ചരിത്രം ഒരു ദേശത്തിന്റെ കൂടി ചരിത്രമാണ്. നാല് ദശാബ്ദങ്ങൾക്കപ്പുറം ഒരു കുടിയേറ്റ മേഖലയ്ക്ക് അക്ഷരവെളിച്ചം പകർന്ന്‌ ഈ ജി എൽ പി എസ് രൂപംകൊള്ളുമ്പോൾ പ്രതികൂല സാഹചര്യങ്ങളോട് മല്ലടിച്ചിരുന്ന ഒരു ജനവിഭാഗത്തിന് സ്വപ്ന സാക്ഷാത്കാരം കൂടിയായിരുന്നു നിറ മണിഞ്ഞത്. പ്രസ്തുത സ്കൂളിൻറെ സ്ഥാപക ചരിത്രം അതിരറ്റു കുന്നിന്റെ ചരിത്രത്തോട് കെട്ടുപിണഞ്ഞുകിടക്കുന്നു.

വയനാട് ജില്ലയിൽ പൂതാടി ഗ്രാമപഞ്ചായത്തിൽ 3, 15 വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന അതിരാറ്റുകുന്ന് ആദികാല താമസക്കാരായ വയനാടൻ ചെട്ടി മാരുടെയും ആദിവാസികളുടെയും സമ്മിശ്ര സംസ്കൃതി കുടികൊള്ളുന്ന പ്രദേശമാണ്. തികച്ചും വനഭൂമി ആയിരുന്ന ഈ പ്രദേശത്തെ ആദിമനിവാസികൾ വയനാടൻ ചെട്ടിമാർ,പണിയർ, നായ്ക്കർ ഉൾപ്പെടെയുള്ള ഗോത്ര വിഭാഗമായിരുന്നു സ്ഥിതിചെയ്യുന്നത്. പ്രകൃതിയോടും വന്യമൃഗങ്ങളോടും മല്ലടിച്ച് കനകം വിളയിച്ച അവർ തലമുറകളായി ഈ മണ്ണിൽ തന്നെ ജനിച്ചുവളർന്നവരായിരുന്നു. ഈ പ്രദേശത്തെ ചെട്ടി കുടുംബങ്ങളിലെ പ്രമുഖർ അതിരറ്റു പെരുമാൾ ചെട്ടി യായിരുന്നു. അതിരാ റ്റുകുന്ന് എന്ന പേര് ഈ പ്രദേശത്തിന് ലഭിച്ചതും ഇവിടെ താമസിച്ചിരുന്ന പെരുമാൾ ചെടിയുടെ കുടുംബ പേരിൽ നിന്നാണ്.

1970-കളുടെ തുടക്കത്തിൽ തന്നെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് ആവശ്യകഥ വളരെ ശക്തമായി ഉയർന്നുവന്നു. അതിരാറ്റു കുന്നിലെ ആദ്യകാല താമസക്കാർ വിദ്യാഭ്യാസത്തിനായി കിലോമീറ്ററുകൾ അകലെയുള്ള വേലിയമ്പം,പുൽപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ സ്കൂളുകളെ ആശ്രയിക്കുമ്പോൾ ഉള്ള പ്രയാസങ്ങൾ പൊതുസമൂഹം ഏറ്റെടുത്തു. ഇവിടെയ്ക്ക് വനത്തിലൂടെയുള്ള വിദ്യാഭ്യാസയാത്ര വളരെ ദുഷ്കരമായിരുന്നു. ഇത് അവർ അധികാരകേന്ദ്രങ്ങളെ ബോധ്യപ്പെടുത്തിപ്പോന്നു അതിരാറ്റുകുന്നിൽ ഒരു സ്കൂൾ സ്ഥാപിക്കണമെന്ന് ആശയം ആദ്യമായി രൂപപ്പെട്ടത് ഇവിടുത്തെ എസ്എൻഡിപി ശാഖയിൽ ആയിരുന്നു അന്ന് എംഎൽഎആയിരുന്ന ശ്രീ. കെ രാഘവൻ മാസ്റ്റർക്ക് അതിരാറ്റുകുന്ന്‌ എസ്എൻഡിപി യോഗം സ്വീകരണം നൽകുകയും സ്വീകരണത്തിൽ പ്രദേശത്തിന് വിദ്യാഭ്യാസ ആവശ്യങ്ങളെപ്പറ്റി ചർച്ച നടത്തുകയുംചെയ്തു. ഒരു സ്കൂൾ അനുവദിക്കുന്നതിനുള്ള സഹായങ്ങൾ അദ്ദേഹം അവിടെവെച്ച് തന്നെ വാഗ്ദാനം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിൻറെ ശ്രമഫലമായി 1972 അതിരാറ്റുകുന്നിൽ ജി എൽ പി സ്കൂൾ അനുവദിച്ചു. ശ്രീ. രാഘവൻ ശ്രീ. പി കെ ഗോപാലൻ എന്നിവർ അതിന് നേതൃത്വം നൽകി. ശ്രീ ഈട്ടിക്കൽ കുഞ്ഞൻ അദ്ദേഹത്തിൻറെ ഒരു ഏക്കർ സ്ഥലം സ്കൂളിന് നൽകി. അദ്ദേഹത്തിന് നാട്ടുകാർ പ്രതിഫലമായി ആയിരം രൂപയും നൽകുകയും ചെയ്തു. 1973, 74 അധ്യയനവർഷത്തോ ടെയാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. പ്രധാന അധ്യാപകർ ഉൾപ്പെടെ നാല് അധ്യാപകർ സ്കൂൾ ആരംഭത്തിൽ തന്നെ ഉണ്ടായിരുന്നു. 2011ഇൽ ആർ. എം. എസ്. എ പദ്ധതിയിലുൾപ്പെടുത്തി സ്കൂളിൽ ഹൈസ്കൂൾ ആരംഭിച്ചപ്പോൾ 8,9 ക്ലാസ്സുകളുടെ ഓരോ ഡിവിഷൻ ആയിരുന്നു ഉണ്ടായിരുന്നത്. ശ്രീ ജഗന്നിവാസനായിരുന്നു ഹെഡ്മാസ്റ്റർ ഇൻചാർജ് ശ്രീ.സൂര്യപ്രഭന്റെ നേതൃത്വത്തിലുള്ള പി. ടി. എ. യുടെ സഹകരണത്തോടെ സ്കൂൾ പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും ആരംഭിച്ച് എസ്എസ്എൽസി ബാച്ച് 100% വിജയം നേടുവാൻ സാധിച്ചു. പിന്നീടങ്ങോട്ടുള്ള തുടർച്ചയായ ഒമ്പത് വർഷങ്ങളിൽ 100% വിജയം എസ്എസ്എൽസി ക്ക് നേടിക്കൊണ്ട് ഈ സ്കൂൾ ജൈത്രയാത്ര തുടരുകയാണ്..