ഗവ. എച്ച് എസ്സ് എസ്സ് ചിതറ/സൗകര്യങ്ങൾ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചിതറ

കൊല്ലം ജില്ലയുടേയും തിരുവനന്തപുരം ജില്ലയുടേയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ. കർഷകരും കർഷകത്തൊഴിലാളികും ഉൾപ്പെടുന്ന ഒരു മലയോര ഗ്രാമമായിരുന്നു ചിതറ.

സ്ത്രീ വിദ്യഭ്യാസം ഒട്ടും തന്നെ ഇല്ലാതിരുന്ന ഒരു പ്രദേശം. പ്രൈമറി തലത്തിനു മുകളിൽ വിദ്യാഭ്യാസം ലഭിക്കാതിരുന്ന കാലഘട്ടം.ഊട്പാതകളിലൂടെ കാൽനടയായി വളരെ വിദൂരതയിൽ സഞ്ചരിച്ച് അപൂർവ്വം ചിലർ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി.ഈ സാഹചര്യത്തിൽ ഒരു മിഡിൽ സ്കൂൾ സ്ഥാപിക്കുന്നതിനു വേണ്ടി നടത്തിയ പരിശ്രമത്തിന്റെ അടിസ്ഥാനത്തിൽ 1950 ൽ അതിനു അനുമതി ലഭിച്ചു. ചിതറ ജംഗ്ഷനിൽ സ്ഥിതി ചെയ്തിരുന്ന കൊക്കോടു ശ്രീ കുഞ്ഞുപിള്ള അവർകളുടെ ഇരുനില കെട്ടിടത്തന്റെ മുകളിലത്തെ നിലയിലാ​ണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.

ഭൂമിശാസ്ത്രം

ചടയമംഗലം ബ്ലോക്കിന്റെ തെക്കുകിഴക്ക് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് ചിതറ . ആകെ വിസ്തീർണം 57.97 ച.കി.മീറ്ററാണ്. ചിതറ പഞ്ചായത്ത് കിഴക്കൻ മലകളുടെ ഓരത്താണ് സ്ഥിതി ചെയ്യുന്നത്.

പ്രധാന പൊതു സ്ഥാപനങ്ങൾ

എൽ പി എസ് , ചിതറ

ഗവ എൽ പി എസ് , ചിതറ.

ചിതറ പൊലീസ് സ്‌റ്റേഷൻ

ശ്രദ്ധേയരായ വ്യക്തികൾ

  • ഫ്രാങ്കോ രാഘവൻ പിള്ള

ആരാധനാലയങ്ങൾ

  • ശ്രീകൃഷ്ണ ക്ഷേത്രം ചിതറ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവ എൽ പി എസ് , ചിതറ.
  • ഗവ. എച്ച് എസ്സ് എസ്സ് ചിതറ
ഗവ. എച്ച് എസ്സ് എസ്സ് ചിതറ