ഗവ. എച്ച് എസ്സ് എസ്സ് ചിതറ/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതിദിന പ്രവർത്തന റിപ്പോർട്ട്
2021-22 അക്കാദമികവർഷത്തിൽ നമ്മുടെ വിദ്യാലയത്തിൽ പരിസ്ഥിതിക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ june 5 പരിസ്ഥിതിദിനം സമുചിതമായി ആഘോഷിച്ചു.HS വിഭാഗത്തിൽ ചിത്രരചന,പോസ്റ്റർ നിർമ്മാണം,പ്രസംഗം,പരിസ്ഥിതിദിന ക്വിസ് എന്നിവ നടത്തുകയുണ്ടായി.എല്ലാ ക്ലാസിലേയും കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.UP വിഭാഗത്തിൽ വൃക്ഷതൈനടൽ, ചിത്രരചന,പോസ്റ്റർനിർമ്മാണം,പ്രസംഗം,പരിസ്ഥിതിദിന ക്വിസ് എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ ക്ലാസ് തലത്തിൽ നടത്തുകയുണ്ടായി.ഇതോതൊപ്പം എൻെറ മരം സെൽഫി എന്ന വേറിട്ടൊരു പരിപാടിയും HS, UP വിഭാഗത്തിൽ ടത്തുകയുണ്ടായി.Google form വഴി നടത്തിയ ക്വിസ് പ്രോഗ്രാമിൽ രണ്ട് വിഭാഗത്തിലും കൂടുതൽ കുട്ടികൾ പങ്കെടുത്തു. കുട്ടികൾ ചെയ്ത പ്രവർത്തനങ്ങൾ ഫോട്ടോയായും വീഡിയോ ആയും അയച്ചുതന്നു.അവയിൽ മെച്ചപ്പെട്ടവ തെരഞ്ഞെടുത്ത് ഒരു ലഘുവീഡിയോ തയ്യാറാക്കി.