ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ കുട്ടികളുടെ പങ്കാളിത്തത്തോടെ നടത്താൻ കഴിഞ്ഞു. ലോകജനസംഖ്യ ദിനം, ഹിരോഷിമ നാഗസാക്കിദിനങ്ങൾ, ക്വിറ്റ് ഇന്ത്യ ദിനം, സ്വാതന്ത്ര്യദിനം, ഗാന്ധി ജയന്തി, ശിശു ദിനം ഐക്യരാഷ്ട്രദിനം, റിപ്പബ്ലിക് ദിനം മുതലായ എല്ലാ ദിനചാരണങ്ങളും മത്സരവും മത്സര ഇതരവുമായ വിവിധ പരിപാടികളോടെ ഓൺലൈൻ ആയി നടത്തി.ക്വിസ് മത്സരം,ദേശഭക്തി ഗാനലാപനം,ഡിജിറ്റൽ ആൽബംതയ്യാറാക്കൽ , പോസ്റ്റർ രചന എന്നിവയിലെല്ലാം
കുട്ടികളുടെ പൂർണ പങ്കാളിത്തം ഉറപ്പാക്കാൻ സാധിച്ചു. പ്രാദേശിക ചരിത്ര രചന, ഭൂപട നിർമാണം എന്നിവയിൽ താല്പര്യമുള്ള കുട്ടികൾക്കായി ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. BRC തലത്തിൽ നടന്ന പ്രാദേശിക ചരിത്ര രചന മത്സരത്തിൽ UP, HS വിഭാഗങ്ങളിൽ നിന്നും 3 കുട്ടികൾ പങ്കെടുത്തു. ഇതിൽ 7C യിലെ കാർത്തിക S ജില്ലാ തല മൽസരത്തിന് അർഹത നേടി. ശാസ്ത്ര രംഗം പരിപാടിയുടെ ഭാഗമായ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു. വിഷയ സംബന്ധിയായതും ദിനാചരണങ്ങളുമായി ബന്ധപ്പെട്ടതുമായ വിവിധ പ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുന്നു.