ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർഥികളുടെ സർഗാത്മകവാസനയെ പരിപോഷിപ്പിക്കുന്നതിനു വേണ്ടി വിദ്യാഭ്യാസവകുപ്പ് ആസൂത്രണം ചെയ്ത് പ്രാവർത്തികമാക്കിയ പദ്ധതിയാണ് വിദ്യാരംഗം.കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാപരവും സാഹിത്യപരവുമായ കഴിവുകളെ വികസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും സ്കൂളിൽ വിദ്യാരംഗം ക്ലബ്ബ് പ്രവർത്തിക്കുന്നു.എല്ലാ വർഷവും വായനാവാരം വൈവിധ്യമാർന്ന പരിപാടികളിലൂടെ ആചരിക്കുന്നു.മലയാള സാഹിത്യ നായകരുമായി ബന്ധപ്പെട്ട വിശേഷ ദിനങ്ങൾ കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ നടത്തുന്നു.കുട്ടികൾക്ക് സ്കൂളിൽ എത്താനാകാത്ത സാഹചര്യത്തിലും രക്ഷിതാക്കളുടെ സഹകരണത്താൽ എല്ലാ പ്രവർത്തനങ്ങളും ഓൺലൈനിലൂടെ മികച്ച രീതിയിൽ നടക്കുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മത്സരങ്ങളിലെല്ലാം കുട്ടികൾ മികവുറ്റ പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നു.സബ്ജില്ലാതല മത്സരങ്ങളിൽ പലതവണ ഓവറോൾ കരസ്ഥമാക്കിയിട്ടുണ്ട്.വിദ്യാരംഗം ക്ലബ്ബിലൂടെ വളർന്നുവന്നതാണ് ഞങ്ങളുടെ കൊച്ചു സാഹിത്യകാരി അഹ്‌ലം ബി.ഫൈസൽ. വിദ്യാരംഗം മാസികയിൽ അവളുടെ രചനകൾ ഇടംപിടിക്കുകയും മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ.രവീന്ദ്രനാഥ് സ്കൂളിൽ വച്ചു നേരിട്ട് അഭിനന്ദിക്കുകയും ചെയ്തത് വിദ്യാരംഗം ക്ലബ്ബിന് കിട്ടിയ പുരസ്‌കാരമായി ഞങ്ങൾ നിധിപോലെ സൂക്ഷിക്കുന്നു.