ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ

🌳🌱🍀🌴

പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിലൂടെയാണ് എല്ലാഅധ്യയന വർഷവുംതുടങ്ങുന്നത്. വീഡിയോ മേക്കിംഗ്, ഫോട്ടോഗ്രഫി മത്സരം, പോസ്റ്റർ നിർമ്മാണം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്. മരം നടുന്നതു മാത്രമല്ല കുട്ടികൾ അവയുടെ വളർച്ചയിലും ശ്രദ്ധയൂന്നാറുണ്ട്.. നമുക്കു ചുറ്റുമുള്ള ആവാസവ്യവസ്ഥകളെ തിരിച്ചറിയാനായി വർഷം തോറും പഠനയാത്ര നടത്തിവന്നിരുന്നു. അവധിക്കാലത്ത് നടത്തുന്ന ശാസ്ത്രക്യാമ്പിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ്, സെമിനാർ എന്നിവയും നടത്തി വരുന്നു🌎🌎