ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/എന്റെ ഗ്രാമം
ഏരൂ൪
കൊല്ലംജില്ലയിലെ പുനലൂർ താലൂക്കിലെ ഏരൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഏരൂർ
തിരുവനതപുരം -കാസർഗോഡ് മലയോര ഹൈ വേ യിൽ അഞ്ചലിനും കുളത്തുപ്പുഴക്കും ഇടയിലായി സ്ഥിതി ചെയുന്ന മനോഹരമായ ഒരു ഗ്രാമ പ്രദേശമാണ് എരൂർ ..
ചരിത്രം
ഏരൂർ ഗ്രാമത്തിന്റെ പൈതൃകവും സാമൂഹിക സാംസ്‌കാരിക ചരിത്രവും സഹസ്രാബ്ദങ്ങൾക്കുമപ്പുറത്തുനിന്നെങ്കിലും തുടങ്ങേണ്ടതാണ് ."ഏരിന്റെ "അതായതു കന്നുകാലികളുടെ ഊര് ആയതുകൊണ്ടാണ് ഏരൂർ എന്ന് ഈ ഗ്രാമത്തിനു പേര് ഉണ്ടായത് എന്നാണ് ഐതിഹ്യം .
ഭൂമിശാസ്ത്രം
കേരളത്തിന്റെ മലനാട് എന്ന ഭൂവിഭാഗത്തിൽ പെട്ട പ്രദേശമാണ് ഏരൂർ . ഏരൂരിന്റെ മൊത്തം വിസ്തൃതി 44.74ച :കി .മീ ആണ് .വടക്കു പടിഞ്ഞാറായി പുനലൂർ മുൻസിപ്പാലിറ്റിയും വടക്കു തെന്മലയും കിഴക്കു കുളത്തുപ്പുഴയും തെക്കു അലയമൻ പഞ്ചായത്തും ഏരൂർ എന്ന ഗ്രാമവുമായി അതിർത്തി പങ്കിടുന്നു
പ്രധാന ആരാധാനാലയങ്ങൾ
പൗരാണികമായ തൃക്കോയിക്കൽ ശ്രീ നരസിംഹ സ്വാമി ക്ഷേത്രവും ഏരൂർ ജുമാ മസ്ജിദും ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയുന്നത് .കേരളം സൃഷ്ടിച്ചതിന് ശേഷം സൃഷ്ടിയുടെ ഭംഗി നടന്നുകണ്ട ശ്രീ പരശുരാമൻ തൃക്കോയിക്കലിന്റെ പ്രകൃതി ഭംഗിയിലാകൃഷ്ടനായി ഇവിടെത്തി കുന്നിൻ ചെരുവിൽ വയലുകളെ ചുംബിച്ചു നിൽക്കുന്ന സ്ഥലത്ത് പ്രതിഷ്ഠ നടത്തി എന്നാണ് കഥ. ചരിത്രമുറങ്ങുന്ന ജഡായുപാറയും ശ്രീരാമക്ഷേത്രവും സമീപസ്ഥലങ്ങളിലായി സ്ഥിതി ചെയ്യുന്നു. .