ഗവ. എച്ച്. എസ്. തച്ചങ്ങാട്/വിദ്യാരംഗം/2024-25
കേരളപിറവി ദിനാഘോഷം
വിദ്യാരംഗം കലസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന കേരളപിറവി ദിനാഘോഷം
തച്ചങ്ങാട് : പള്ളിക്കരഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നടത്തിയ സാഹിത്യ ശില്പശാല തച്ചങ്ങാട് ഗവൺമെൻറ് ഹൈസ്കൂളിൽ ഡോക്ടർ അംബികാ സുധൻ മാങ്ങാട് ഉദ്ഘാടനം ചെയ്തു .ശില്പശാലയിൽ മൂന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള 150 ഓളം കുട്ടികൾ പങ്കെടുത്തു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കൗൺസിൽ അംഗമായ ജി. അംബുജാക്ഷൻ ക്ലാസ് എടുത്തു. അംബികാസുതൻ മാങ്ങാട് കുട്ടികളുമായി സാഹിത്യസവാദം നടത്തി. സ്കൂൾ നല്ല പാഠം യൂണിറ്റ് തയ്യാറാക്കിയ പുസ്തകകുറിപ്പ് സമാഹാരവും കറണ്ട് അഫയേഴ്സ് പതിപ്പും ചടങ്ങിൽ പ്രകാശനം ചെയ്തു.
പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമണികണ്ഠൻ , പി.ടി.എ പ്രസിഡണ്ട് ടി.വി നാരായണൻ, വേണു അരവത്ത്, പ്രധാനധ്യാപിക എം.എസ് ശുഭലക്ഷ്മി, പ്രഭാവതി, ടി.മധുസൂദനൻ, സുനിമോൾ ബളാൽ, കെ.ധന്യ , മജീദ് എന്നിവർ സംസാരിച്ചു