ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/അക്ഷരവൃക്ഷം/മാർഗ്ഗദർശി

Schoolwiki സംരംഭത്തിൽ നിന്ന്
മാർഗ്ഗദർശി

 ഉണ്ടെനിക്കൊരു മുത്തച്ഛൻ എന്റെ വീട്ടിൽ
"നവതി യും ഘോഷിച്ചിരിക്കയാണ്.
എന്നെന്നും എന്നുടെ കൂട്ടാണ്;
 ഗുരുവാണ്
നന്മ തൻ പ്രതിരൂപം എൻ മുത്തച്ഛൻ
തൊടിയിലെ തെളിനീരിൽ മുങ്ങിടുന്നു.
പ്രകൃതിയെ കൈകൂപ്പി നമിക്കുന്നു മുത്തച്ഛൻ
മാവില കൊണ്ടാണ് പല്ല് തേപ്പ്
പഞ്ഞി തുണിയാലെ ദേഹം മറയ്ക്കുന്നു.
നിസ്വാർഥനായൊരു എൻ മുത്തച്ഛൻ
കുത്തിയരി കഞ്ഞിയും പച്ചില്ല കറിയിലും-
 പഥ്യത്തിലാണെൻ മുത്തച്ഛൻ.
രോഗ പ്രതിരോധ ശക്തിയെ-
തന്നുടെ ചുറ്റുവട്ടത്തിൽ കണ്ടിടുന്നു.
തൊടിയിലെ പണിയാളെ കാണുന്ന നേരത്ത്
തന്നുടെ മുൻ കാലം ഓർത്തിടുന്നു.
എവിടെ പ്രകൃതിയെ ചൂഷണം ചെയ്യുന്നു-
മലകളെ പുഴകളെ ജന്തുജലങ്ങളെ
അവിടവിടെയെത്തുന്നു എൻ മുത്തച്ഛൻ.
നന്മക്കായ് മാത്രം ഉച്ചരിക്കുന്നു
പ്രപഞ്ചമാണെൻ്റെ ദൈവമെന്നോതുന്ന -
മുത്തച്ഛനിലാണു ഞാൻ സ്വർഗ്ഗം കാണുന്നു.

മീര സഞ്ജന ടി.വി
8 F ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത