ഗവ. എച്ച്. എസ്. തച്ചങ്ങാട്/അക്ഷരവൃക്ഷം/മടക്കത്തിലേക്ക്
മടക്കത്തിലേക്ക്
ഈ ഭൂമിയെ സംബന്ധിച്ച് ചില ആലോചനകളിലായിരുന്നു രാജൻ.പ്രകൃതിയോടും പരിസ്ഥിതിയോടുമുള്ള ജനങ്ങളുടെ ക്രൂരമായ ഉപദ്രവങ്ങളാണ് രാജൻ്റെ മനസ്സിൽ ഒരു മറയായി വന്നത്. താൻ നന്നായി സംരക്ഷിച്ച ആ മരങ്ങളെ കുറേ പ്രകൃതി ദ്രോഹികൾ വന്നു കൊല്ലുന്നു.അങ്ങനെ കുറച്ച് ദിവസങ്ങൾക്ക് ശേഷം അതാ അവിടെയുള്ള ജനങ്ങളും ദാരിദ്ര്യത്തിലേക്ക് ചാഞ്ഞു. അപ്പോൾ തൻ്റെ മകളായ മീര വന്നു പറഞ്ഞു ഞങ്ങൾക്കിന്നു ഭക്ഷിക്കാൻ വെറും വെള്ളം മാത്രമാണ്. അപ്പോൾ രാജൻ്റെ കണ്ണിൽ നിന്ന് വന്നത് രക്തമാണ്. കാരണം തനിക്ക് തിന്നാനില്ലെങ്കിലും തൻ്റെ മക്കളെ പോലെ വളർത്തിയ ആ മരങ്ങൾക്ക് അദ്ദേഹം ഭക്ഷണം നൽകുമായിരുന്നു. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ റോഡരികിലാണ് അദ്ദേഹം മരങ്ങൾ സംരക്ഷിച്ചിരുന്നത്. അങ്ങനെയിരിക്കെയാണ് ഉദ്യോഗസ്ഥർ വന്ന് മരങ്ങൾ വെട്ടി കളയണമെന്ന് പറയുന്നത്.അഞ്ചു ദിവസത്തെ അവധിയും നൽകി. അങ്ങനെ ആറാം ദിവസമെത്തി. രാജൻ്റെ മനം വിങ്ങി. അദ്ദേഹത്തോട് അയൽവാസികൾ വന്ന് ചോദിച്ചു താനെന്താ ആ മരം വെട്ടാഞ്ഞത്? അപ്പോൾ രാജൻ്റെ മറുപടി ആ മരം വെട്ടുന്നത് എൻ്റെ മക്കളെ വെട്ടുന്നതിന് തുല്യമാണ്. അങ്ങനെ ആ ദിവസം അദ്ദേഹം നേരത്തേയുണർന്ന് തന്റെ മരങ്ങൾക്ക് വെള്ളമൊഴി ച്ചു.പത്ത് മണിയാവുമ്പോൾ മൂർച്ചയുള്ള ആയുധങ്ങൾ മരങ്ങളെ നശിപ്പിക്കാൻ തുടങ്ങി. ഇതു കണ്ട രാജൻ ദു:ഖം താങ്ങാൻ കഴിയാതെ അവരെ പ്രതിരോധിച്ചു.ഈ മരങ്ങൾ നശിപ്പിച്ചതുകൊണ്ട് നമ്മുടെ നാട് വലിയൊരു ദുരന്തത്തെ നേരിടേണ്ടി വരുമെന്നൊരു മുന്നറിയിപ്പുമായി അവിടെ നിന്ന് സ്ഥലം മാറിപ്പോയി. ഒരു വർഷത്തിനു ശേഷം ഒരു മഴക്കാലത്ത് വലിയൊരു പ്രളയം ആ നാടിനെ പിടികൂടി.ഇതവരെ ദു:ഖിതരാക്കി.വേനൽക്കാലത്ത് അവർ കൊടും വരൾച്ചയാണ് അനുഭവിച്ചത്. അവരുടെ സമ്പത്തെല്ലാം നശിച്ചു.അങ്ങനെയവർ രാജനെ അന്വേഷിച്ച് നടന്നു. അങ്ങനെയവർ രാജനെ കണ്ടെത്തി.രാജൻ അവിടെ ഒരു വീട് നിർമ്മിക്കുകയും ധാരാളം മരങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തിരുന്നു.അവർ രാജനോട് മാപ്പ് പറഞ്ഞു. അപ്പോൾ രാജൻ പറഞ്ഞു നിങ്ങളെന്നോടല്ല പ്രകൃതിയോടാണ് മാപ്പ് പറയേണ്ടത്. ഇത് കേട്ട നാട്ടുകാരും മരങ്ങളെ സംരക്ഷിക്കാൻ തുടങ്ങി.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബേക്കൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബേക്കൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ