ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/അക്ഷരവൃക്ഷം/കലികാലം

Schoolwiki സംരംഭത്തിൽ നിന്ന്
കലികാലം

അമ്മേ ഇത്കലികാലമോ?
മനുഷ്യനകത്തും പക്ഷിമൃഗാദികൾ പുറത്തും കഴിഞ്ഞുകൂടുമീ കാലം..
മോളേ,.ഇത് കൊറോണയുടെ കലി..
താണ്ഡവമാടുന്നു ലോകത്തിൽ
ഭയന്നൊളിക്കുന്നു മനുഷ്യർ...
മരിച്ചൊടുങ്ങുന്നൂ...'
ലോകം വിറപ്പിച്ച്, നശിപ്പിച്ച്
താണ്ഡവമാടിയ മർത്യനിന്ന്
കാണാത്ത വൈറസിൻ ഭയത്തിൽ
ഒളിക്കുന്നു മാളങ്ങളിൽ
മറ്റു ജീവികൾ സ്വൈര
വിഹാരത്തിൽ
സ്വതന്ത്രമായി വസിക്കുന്നു
നദികൾ തെളിയുന്നു..,
മാലിന്യം കുറയുന്നു
അന്തരീക്ഷം ശുദ്ധമായി
പ്രകൃതിയും സന്തോഷത്തിൽ
മോളേ ഇത് മനുഷ്യന്റെ
അഹങ്കാരത്തിൻ തിരിച്ചടി
കാലത്തിൻ മറിമായം
ഓർക്കുക നമ്മൾ
നശിപ്പിക്കരുതീ ലോകത്തെ ...
 

നിവേദ്യ യ.ആർ
5 A ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത