ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
AIDS ദിനാചരണം
Seed Award
Seed Poster
വിളവെടുപ്പ്

സീഡ് യൂണിറ്റ്

സീഡ് യൂണിറ്റ് സമൂഹനന്മ കുട്ടികളിലൂടെ എന്ന ലക്ഷ്യത്തോടെ മാത്രഭൂമി ആരംഭിച്ച സംരംഭം ആദ്യകാലം മുതൽ മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചുപോന്നിട്ടുള്ളത്. സീഡിന്റെ ആദ്യ കോ ഓഡിനേറ്റർ ശ്രീ. വി വിജയൻ സാർ ആയിരുന്നു.ദീർഘകാലം കോ ഓഡിനേറ്റർ ആയിരുന്ന വിജയൻ സാറിന്റെ പ്രവർത്തങ്ങൾ സ്ക്കൂൾ സീഡ് യൂണിറ്റിന് മികച്ച ഒരു അടിത്തറ നൽകിയിട്ടുണ്ട്.കൊല്ലം ജില്ലയിലെ തന്നെ ഏറ്റവും വലിയ വിദ്യാലയമായ ഇവിടെ 100 കുട്ടികളാണ് സീഡ് യൂണിറ്റ് അംഗങ്ങളായിട്ടുള്ളത്.പ്രകൃതിയേയും പ്രകൃതിസമ്പത്തിനേയും സംരക്ഷിക്കുക എന്നതാണ് യൂണിറ്റിന്റെ പ്രധാന ലക്ഷ്യം. ജൈവ പച്ചക്കറികൃഷി, പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനം, ജലസംരക്ഷണം ,ഔഷധസസ്യങ്ങൾ നട്ടുവളർത്തൽ, ഊർജ്ജസംരക്ഷണം, ശുചീകരണ പ്രവർത്തനങ്ങൾ ,എന്നിവ കുട്ടികൾ ഉത്സാഹപൂർവ്വം ചെയ്തുവരുന്നു.ലവ് പ്ലസ്റ്റിക്ക് സേവ് എർത്ത് എന്ന പദ്ധതിയുടെ ഭാഗമായി സ്ക്കൂളിലും പരിസരത്തുമുള്ള പ്ലസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ച് മാത്രഭൂമി സീഡ് യൂണിറ്റിന് നൽകിവരുന്നു.കൊല്ലം ജില്ലയിൽ എല്ലാവർഷവും ഏറ്റവും കൂടുതൽ പ്ലസ്റ്റിക്ക് ശേഖരിച്ച് കൈമാറി വരുന്നുണ്ട്.കാവുകളും കുളങ്ങളും സംരക്ഷിക്കുക ,മലിനമായിക്കിടക്കുന്ന ജലസ്രോതസ്സുകൾ സംരക്ഷിച്ച് ഉപയോഗയോഗ്യമാക്കിമാറ്റുക ലഹരിവിരുദ്ധ ക്യാമ്പയിനുകൾ ബോധവൽക്കരണം,സെമിനാർ എന്നിവ കുട്ടികൾ സംഘങ്ങളായി ചെയ്തുവരുന്നു.തുടർച്ചയായി അഞ്ച് വർഷം ഏറ്റവും മികച്ച സ്ക്കൂളിനുള്ള വിദ്യാഭ്യാസജില്ല,ജില്ലാ അവാർഡുകൾ ഈ സ്ക്കൂളിന് ലഭിക്കുന്നുണ്ട്.മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന കട്ടികൾക്ക് ലഭിക്കുന്ന ജെം ഓഫ് സീഡ് പുരസ്ക്കാരം പല തവണ ഈ സ്ക്കൂളിന് ലഭിച്ചിട്ടുണ്ട്.ശ്രീമതി.എ.സലീനാബീവി ഇപ്പോൾ സീഡിന്റെ കോ ഓഡിനേറ്റർ ആയി മിച്ചപ്രവർത്തനം കാഴ്ച വയ്ക്കുന്നു.

സീഡ് പുരസ്ക്കാരം ഏറ്റുവാങ്ങുന്നു

സീഡ് അവാർഡ്

2016-17 വർഷത്തെ പുനലൂർ വിദ്യാഭ്യാസജില്ല സീഡ് അവാർഡ് സ്ക്കൂൾ യൂണിറ്റ് കരസ്ഥമാക്കി.പരവൂർ കലയ്ക്കോട് ഐശ്വര്യ പബ്ലിക്ക് സ്ക്കൂളിൽ നടന്ന ചടങ്ങിൽ വച്ച് ബഹുമാനപ്പെട്ട കെല്ലം പാർലമെന്റംഗം ശ്രീ എൻ കെ പ്രേമചന്ദ്രനിൽ നിന്നും ഏറ്റുവാങ്ങി.

സീഡ് യൂണിറ്റ് 207-18 ൽ

207-18 അധ്യയനവർഷത്തെ സീഡ് യൂണിറ്റ് പ്രവർത്തനങ്ങൾ ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോട്കൂടി ആരംഭിച്ചു.സ്ക്കൂൾപരിസരത്ത് 40 തെങ്ങിൻ തൈകൾനട്ട് കൽപ്പകോദ്യാനം എന്ന പുതിയ പദ്ധയ്ക്ക് തുടക്കം കുറിച്ചു.വർഷം മുഴുവൻ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ സീഡ് യൂണിറ്റിന് കഴിഞ്ഞു.സ്ക്കൂൾ പരിസരത്തെ മാലിന്യമുക്തമാക്കാൻ വേണ്ടി നടത്തിയ പ്ലാസ്റ്റിക്ക് ശേഖരണ യജ്ഞം,ജൈവ വൈവിധ്യഉദ്യാനം,ശലഭ ഉദ്യാനം,ഔഷധ ഉദ്യാനം,നക്ഷത്രവനം, ഇങ്ങനെ പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി നിരവധി പ്രവർത്തനങ്ങൾ നടന്നു.നാട്ടറിവിന്റെ പൊരുൾതേടി എന്നപേരിൽ ഒരു പഠനം സീഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്നു.കടയ്ക്കൽ സർക്കാർ വിത്തുൽപ്പാദന കേന്ദ്രംസന്ദർശിയ്ക്കുകയും കൃഷിയുടെ വിവിധ വശങ്ങൾ പരിചയപ്പെടുകയുംചെയ്തു.വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾക്കംഗീകാരമായി പുനലൂർവിദ്യാഭ്യാസ ജില്ലയിൽ സീഡ് യൂണിറ്റ് ഒന്നാം സ്ഥാനവും ബെസ്റ്റ് ടീച്ചർ കോ ഓഡിനേറ്റർ അവാർഡ് കരസ്ഥമാക്കുകയും ചെയ്തു.

പാഠം പാടത്തുനിന്നും

സീഡ് അവാർഡ് 207-18 ൽ

പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല സീഡ് യൂണിറ്റിനുള്ള പുരസ്ക്കാരം വീണ്ടും സ്ക്കൂൾ കരസ്ഥമാക്കി.തുടർച്ചയായി രണ്ടാമത് വർഷമാണ് സ്ക്കൂൾ ഈ പുരസ്ക്കാരം കരസ്ഥമാക്കുന്നത്.സ്ക്കൂളിന് പുരസ്ക്കാരം ലഭിച്ചതിനുപുറമേ ഏറ്റവും നല്ല സീഡ് കോ ഓഡിനേറ്റർക്കുള്ള പുരസ്ക്കാരം സ്ക്കൂൾ കോ ഓഡിനേറ്റർ ശ്രീമതി എ സലീനാബീവി ടീച്ചറിന് ലഭിച്ചത് സ്ക്കൂളിന് ഇരട്ടിമധുമായി

കണിക്കൊന്ന ലോകപരിസ്ഥിതി ദിനത്തിൽ

സീഡ് യൂണിറ്റ് 2018-19 ൽ

2018-19 ൽസീഡ് കോ ഓഡിനേറ്ററായി ശ്രീമതി നിർമ്മലാദേവി ടീച്ചർ പ്രവർത്തിച്ചുവരുന്നു.മാതൃഭൂമി സംഘടിപ്പിച്ച സീഡ് റിപ്പോർട്ടർ ശിൽപ്പശാലയിൽ സ്ക്കൂളിൽനിന്നും രണ്ട് കുട്ടികൾ പങ്കെടുത്തു.ഇവർക്ക് തിരിച്ചറിയൽകാർഡും പ്രശസ്ഥിപത്രവും ലഭിച്ചു.തുടർന്ന നമ്മുടെ നാടിന്റെ പരിസ്ഥിതിപ്രശ്നങ്ങളെ സംബന്ധിച്ച റിപ്പോർട്ടുകൾ സീഡ് റിപ്പോർട്ടർമാർ മാതൃഭൂമിയ്ക്ക് അയച്ചുകൊടുത്തു.സ്ക്കൂളിൽ അവധിക്കാലത്തിനുശേഷം സ്ക്കൂൾ പൂന്തോട്ട നവീകരണപ്രവർത്തനങ്ങൾ നടത്തി.കൃഷിപാഠം പരിപാടിയുടെ ഭാഗമായി കടയ്ക്കൽ സീഡ്ഫാം സന്ദർശിച്ച് നെൽകൃഷിപാഠങ്ങൾ കർഷകരിൽനിന്നും നേരിട്ട് മനസ്സിലാക്കുകയും പ്രവർത്തനങ്ങളിൽ അവരോടൊപ്പം പങ്കാളികളാവുകയും ചെയ്തു.സ്ക്കൂൾ ഔഷധത്തോട്ടനിർമ്മാണം നടത്തിയതോടൊപ്പം സ്ക്കൂളിൽ മഞ്ഞൾകൃഷി കറിവേപ്പില തൈവിതരണം എന്നിവയും ഏറ്റെടുത്ത് നടപ്പിലാക്കി.കൂടാതെ പരിസരശുചീകരണപ്രവർത്തനങ്ങളുടെ ഭാഗമായി ഡ്രൈഡേ ആചരണം പ്ലസ്റ്റിക്ക് ശേഖരണം എന്നിവയും നടത്തുകയുണ്ടായി.

ചിത്രകലാക്ലബ്ബ്

സ്ക്കൂൾ ചിത്രകലാദ്ധ്യാപികയായ ശ്രീമതി അമീനയുടെ നേതൃത്ത്വത്തിൽ സ്ക്കൾ ചിത്രക്ലാക്ലബ്ബ്കലാക്ഷേത്ര പ്രവർത്തിയ്ക്കുന്നു.ചിത്രകലാ ക്ലബ്ബിന്റെ ഏറ്റവും വലിയപ്രത്യേകത കുട്ടികൾക്കാവശ്യമായ എല്ലാചിത്രകലാ ഉപകരണങ്ങളും സ്ക്കൂളിൽ നിന്നും തന്നെ നലി‍കുന്നു എന്നുള്ളതാണ്.പ്രത്യേകമായി ഒരുക്കിയിരിയ്ക്കുന്ന ചിത്രശാലയിൽ കുട്ടികൾക്ക് യഥേഷ്ഠം വരച്ചുവളരാനുള്ള അവസരം ലഭ്യമാക്കിയിട്ടുണ്ട്.

ഒരു കലാപഠനയാത്ര

കലാക്ഷേത്ര പഠനയാത്ര

ചിത്രകലാക്ലബ്ബലുള്ള കുട്ടികൾക്കായി 2018ജൂലൈ 20ന് തിരുവനന്തപുരത്തേയ്ക്ക് ഒരു പഠനയാത്ര സംഘടിപ്പിച്ചു.തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സ്,ശ്രീചിത്രകലാലയം നേപ്പിയർ മ്യൂസിയം എന്നിവ സന്ദർശിച്ചു.വൈകുന്നേരം ശംഖുമുഖത്ത് ശ്രീ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ശിൽപ്പവും കണ്ട് മടങ്ങി വളരെ നല്ല ഒരനുഭവം കുട്ടികൾക്ക് ലഭിച്ചു.

സർഗ്ഗായനം

കലാക്ഷേത്ര പഠനയാത്ര സർഗ്ഗായനം

തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരം വളപ്പിൽ കേരളലളിതകലാ അക്കാഡമി 2018 ജനുവരി 1 മുതൽ7 വരെ സംഘടിപ്പിച്ച സർഗ്ഗായനം ലോക മലയാളി ചിത്രകലാക്യാമ്പിൽ ജനുവരി 5 ന് 17 കുട്ടികളും 2 അദ്ധ്യാപകരും പങ്കെടുത്തു.ലോകപ്രശസ്ത ചിത്രകാരൻമാരെ അടുത്തറിയാനും അവരുടെ വിലപ്പെട്ട അറഇവുകൾകുട്ടികളുമായി പങ്കുവയ്ക്കാനും കഴിഞ്ഞു.ചിത്രകാരൻമാരായ അജയകുമാർ,ബിഡി ദത്തൻ,ബിനി റോയ്,എൻ എൻ റിംസൺ,ദാമോദരൻ കെ ജി,രാജേന്ദ്രൻ,ജോഷ് പി എസ്,ടി കലാധരൻ,ലാൽ കെ ,എൻ കെ പി മുത്തുക്കോയ,മോഹൻദാസ് എൻ എൻ,ഡോ.ഒ പി പരമേശ്വരൻ,കെ രാജപ്പൻ,സിദ്ധാർത്ഥൻ വത്സരാജ്കെ പി,ജോണി എം എൽ തുടങ്ങിയ ലോകനിലവാരത്തിലള്ള കലാകാരൻമാരുനായി സംവദിയ്ക്കാൻ വലിയഒരവസരം ലഭിക്കുകയുണ്ടായി