അതിജീവനം

കിരീടം എന്നർത്ഥമുള്ള കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാനിലാണ്. ഈ വൈറസ് ലോകം മുഴുവൻ വ്യാപിച്ചതിനാൽ ഇതൊരു പാൻഡെമിക് പകർച്ചവ്യാധിയാണെന്ന് പരിഗണിക്കപ്പെടുന്നു.

ലോകം മുഴുവൻ വ്യാപിക്കുന്ന വൈറസ് ആയതിനാൽ ഏവരും വീടുകളിൽ ഇരുപ്പുറപ്പിച്ചു.ആയതിനാൽ കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായി.സ്നേഹം പങ്കുവയ്ക്കുന്നതിലുപരി അയൽക്കാരുമായി ഭക്ഷണവും പങ്കുവയ്ക്കാൻ തുടങ്ങി.വിരസത ഉണ്ടായിത്തുടങ്ങിയ ആ സമയം ഏവരും സ്വന്തം വീട്ടുമുറ്റത്തേക്ക് ഇറങ്ങിച്ചെന്നു.കൃഷി ചെയ്യാൻതുടങ്ങി.പക്ഷിമൃഗാദികൾക്ക് ദാഹജലം നൽകിത്തുടങ്ങി.വ്യക്തിശുചിത്വത്തോടൊപ്പം പരിസ്ഥിതി ശുചിത്വവും പാലിച്ചുതുടങ്ങി.

തൊഴിലിനു പോകാൻ പറ്റാത്ത ഈ സാഹചര്യം ലോകത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഈ കാലവും കടന്ന് പോകുകതന്നെ ചെയ്യും;ഭയമല്ല ജാഗ്രതയാണ് ആവശ്യം.നമ്മുടെ ആരോഗ്യ സംരക്ഷണത്തോടൊപ്പം; സ്വസംരക്ഷണം പോലും നോക്കാതെ പ്രവർത്തിക്കുന്ന ഡോക്ടർമാരുടെയും നഴ്സുമാരുടെയും ആരോഗ്യപ്രവർത്തകരുടെയും പോലീസ് ഉദ്യാഗസ്ഥരുടെയും ആരോഗ്യത്തിനും ഒപ്പം എല്ലാവരുടെയും അതിജീവനത്തിനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
അനാമിക.എസ്.എസ്
XB ഗവ. എച്ച്.എസ് എസ്.വെസ്റ്റ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം