ഗവ. എച്ച്.എസ്. ഇരുളത്ത്/എന്റെ ഗ്രാമം
ഇരുളത്ത്.

വയനാട് ജില്ലയിൽ സുൽത്താൻബത്തേരി - പുല്പള്ളി റൂട്ടിൽ ബത്തേരിയിൽ നിന്നും 15 കി.മി. അകലെ, വനത്തോട് ചേർന്ന് പ്രകൃതിഭംഗി കനിഞ്ഞരുളിയ ഇരുളം ദേശത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ.ഹൈസ്കൂൾ ഇരുളത്ത്. ഇരുളം സ്കൂൾ എന്ന പേരിലാണ് ഈ സ്‍കൂൾ പൊതുവെ അറിയപ്പെടുന്നത്. 1962 ൽ ആരംഭിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ പാഠ്യ - പാഠ്യേതര രംഗങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്..
ഭൂമിശാസ്ത്രം
വയനാട് ജില്ലയിൽ സുൽത്താൻബത്തേരി - പുല്പള്ളി റൂട്ടിൽ ബത്തേരിയിൽ നിന്നും 15 കി.മി. അകലെ, വനത്തോട് ചേർന്ന് പ്രകൃതിഭംഗി കനിഞ്ഞരുളിയ ഇരുളം ദേശത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ.ഹൈസ്കൂൾ ഇരുളത്ത്. ഇരുളം സ്കൂൾ എന്ന പേരിലാണ് ഈ സ്‍കൂൾ പൊതുവെ അറിയപ്പെടുന്നത്.
ചരിത്രപരമായ പ്രാധാന്യം
പതിനെട്ടാം നൂററാണ്ടിൽ ഈസ്ററിന്ത്യാ കമ്പനിക്കെതിരെ പ്രസിദ്ധമായ പഴശ്ശി കലാപത്തിന് നേതൃത്വം നൽകുകയും 1805 നവംബർ 30 ന് കൊല്ലപ്പെടുകയും ചെയ്ത പഴശ്ശിരാജയുടെ മരണസ്ഥലം മാവിലന്തോട് ഇരുളത്ത് നിന്നും 10 കിലോ മീററർ മാത്രം ദൂരെ സ്ഥിതി ചെയ്യുന്നു. കൂടാതെ ഇന്ത്യൻ ഇതിഹാസമായ രാമായണവുമായി ഈ ദേശത്തിന് ബന്ധമുണ്ടായിരുന്നു.സീതാദേവിയും അവരുടെ രണ്ട് ആൺമക്കളായ ലവനും കുശനും ഇവിടെ താമസിച്ചിരുന്നുവെന്ന് പറയപ്പെടുന്നു.
പ്രധാന പൊതുസ്ഥാപനങ്ങൾ

പോസ്റ്റ് ഓഫീസ്
ഇരുളം ഗ്രാമീണബാങ്ക്
വനം വകുപ്പ് ഓഫീസ് ഇരുളം
ശ്രദ്ധേയരായ വ്യക്തികൾ
രാജേഷ് ഇരുളം (സംവിധായകൻ )
ആരാധനാലയങ്ങൾ
സീതലവകുശ ക്ഷേത്രം
മോസ്‌ക്
സെന്റ് സെബാസ്ററ്യൻസ് ചർച്ച്
വിദ്യാഭാസ സ്ഥാപനങ്ങൾ
ജി എച്ച് എസ് ഇരുളത്ത്
ക്രൈസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ
ചിത്രശാല
-
ചിത്രശാല
-
