പ്രവേശനോത്സവം 2026-27

പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് വെണ്ണല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. തൃക്കാക്കര എം.എൽ.എ ശ്രീമതി ഉമ തോമസ് ഉദ്ഘാടനം ചെയ്തു. 38-ാം ഡിവിഷൻ കൗൺസിലർ ശ്രീ. സാബു കോറോത്ത് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡ‍ൻറ് ശ്രീമതി. ഷെറി ഷാജി, എസ്.എം.സി ചെയർമാൻ ശ്രീ. അനീർ എന്നിവർ ആശംസകൾ നേർന്നു. പ്രധാനാധ്യാപിക ശ്രീമതി ചന്ദ്രലേഖ ടി.കെ. സ്വാഗതവും പ്രിൻസിപ്പൽ ഇൻചാർജ് ശ്രീ. ജേക്കബ് ബിജു ആശംസയും അറിയിച്ചു. അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ നവാഗതർക്ക് ഹൃദ്യമായ സ്വീകരണം നൽകി. കലാപരിപാടികളും ബോധവൽക്കരണ പ്രവർത്തനങ്ങളും ചടങ്ങിന് മാറ്റുകൂട്ടി.