ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/ആനിമൽ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആനിമൽ ക്ലബ്ബ്

വേനൽകാലത്തെ വെയിൽ ചൂടിൽ ഉരുകുന്ന ശരീരങ്ങൾക്ക് സാന്ത്വനത്തിന്റെ കുളിർമ പകരാൻ ഇടപ്പള്ളിഗവ.ഹയർ സെക്കണ്ടറി സ്കൂൾ ആനിമൽ ക്ലബിന്റെ കീഴിൽ ഒരുക്കിയ തണ്ണീർ കുടം ശ്രദ്ധേയമായി.സ്കൂൾ കോമ്പൗണ്ടിൽ നട്ട് വളർത്തിയ വൃക്ഷങ്ങളിൽ   എത്തിച്ചേരുന്ന വിവിധതരം പക്ഷികൾക്ക് ആശ്വാസമേകാൻ ആനിമൽ ക്ലബ്ബാണ് വേറിട്ട ഈ പ്രവർത്തനം സംഘടിപ്പിച്ചത് . സ്കൂൾ കോമ്പൗണ്ടിലെ വിവിധ മരങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ പാത്രങ്ങളിൽ വെള്ളം നിറച്ചു വച്ച് മരത്തിൽ കെട്ടി തൂക്കിയിടുകയും അതുപോലെ വിവിധ സ്ഥലങ്ങളിൽ പാത്രങ്ങളിൽ വെള്ളം ഒഴിച്ചു വെക്കുകയും ചെയ്യുകയാണ് ഇതിൻറെ ഭാഗമായി ചെയ്തത് . പ്രത്യേകം തയ്യാറാക്കിയ ഈ പാത്രങ്ങളിൽ നൂറുകണക്കിന് പക്ഷികളാണ് വെള്ളം കുടിക്കാൻ ദിനേന എത്തുന്നത് .കുയിൽ മുതൽ തത്ത വരെയുള്ള വിവിധ പക്ഷികൾ ഇപ്പോൾ ഈ മരങ്ങളിലെ നിത്യ സന്ദർശകരാണ്

അതുപോലെ വിദ്യാർഥികൾക്കായി വീടുകളിൽപക്ഷികൾ സ്ഥിരമായി ഇരിക്കുന്ന മരങ്ങളിലും വീടിന്റെ പരിസരങ്ങളിലും ഒഴിവാക്കിയ പാത്രങ്ങളിലും, മൺചട്ടികളിലും, ചിരട്ടകളിലും പക്ഷികൾക്ക് ലഭിക്കുന്ന രൂപത്തിൽ വെള്ളമൊഴിച്ചു വെക്കുവാനും ആവശ്യപ്പെട്ടു . പക്ഷികൾ വെള്ളം കുടിക്കുന്നതിന്റെ ഫോട്ടോയെടുത്ത് അയച്ചു തരാനും പ്രത്യേകം വിദ്യാർത്ഥികളെ ഓർമിപ്പിച്ചു .മിക്ക വിദ്യാർഥികളുടെ വീടുകളിലും പക്ഷികൾ ഈ വെള്ളം ഉപയോഗിക്കുന്നതായി ഫോട്ടോകളിൽ നിന്നും മനസ്സിലാക്കാൻസാധിച്ചു.