ഗവ. എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന ഭീകരൻ

കണ്ടാൽ കളിപ്പാട്ടം എന്ന രൂപത്തിലും കോവിഡ്-19 എന്ന ഗാംഭീര്യം നിറഞ്ഞ പേരിലും മറഞ്ഞിരിക്കുന്ന വൈറസ് ഈ ലോകത്തെ കാർന്നു തിന്നുകയാണ്.കൊറോണ എന്ന ചെല്ല പേരുള്ള ഈ വൈറസ് ആദ്യമായി സ്‌ഥിടീകരിച്ചത് ചൈനയിലെ നഗരമായ വുഹാനിലാണ്.മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം(സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം(മെർസ്), കോവിഡ്-19 എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്.ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നു 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്.ശ്വാസകോശനാളിയെയാണ് ഈ രോഗം ബാധിക്കുന്നത്.ജലദോഷം,ചുമ,തൊണ്ടവേദന,തലവേദന,പനി,തുടങ്ങിയവയാണ് ലക്ഷണങ്ങൾ.പ്രായമായവരിലും ചെറിയ കുട്ടികളിലും ഇവ പിടിമുറുക്കും.കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണ കാണും.വുഹാനിൽനിന്നും ഈ വൈറസ് എന്ന് ഈ ലോകംമുഴുവൻ വ്യാപിച്ചു.ശരീരശ്രവങ്ങളിലൂടെ പടരുന്ന.ഈ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത് ചൈനീസ് ഡോക്ടറായ ലീ വെൻലിയാങ് ആണ്.ചൈനയിൽനിന്നും ഈ വൈറസ് ഓരോ രാജ്യത്തുമെത്തി.കൊറോണ ബാധിച്ച ലോകത് മരിച്ചവരുടെ എനഎണ്ണം പത്തുലക്ഷത്തോടടുത്തു.അമേരിക്കയിൽ ഈ വൈറസ് ഒരു വിപ്ലവം സൃഷ്ടിക്കുകയാണ്.ഏറ്റവും കൂടുതലാളുകൾ മരിക്കുന്നതുമിപ്പോൾ അമേരിക്കയിലാണ്. നമ്മുടെ രാജ്യത്തെയും നമ്മുടെ ഈ കൊച്ചു കേരളത്തെയും ഈ വൈറസ് പിടികൂടിക്കഴിഞ്ഞു.കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം നാനൂറോടടുത്തു.ഈ മാരകമായ വൈറസിന് മരുന്നോ വാക്സിനോ ഇതുവരെ കണ്ടെത്തിയിട്ടില്ല.അതിനാൽ രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്നുമാറി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകുന്നത്.നമ്മുടെ ഈ അമ്മയാകുന്നലോകത്തെ രക്ഷിക്കാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടതനിവാര്യമാണ്.ആയതിനാൽ അനാവശ്യ യാത്രകളിൽ നിന്ന് പിൻമാറിയും,പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചും,കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കിയും സ്വയം സംരക്ഷിച്ച് ഈ ലോകത്തെ ഈ മഹാമാരിയിൽനിന്നും രക്ഷിക്കാം.......ഈ മഹാവിപത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദിശ 1056എന്ന ഹെല്പ്ലൈൻ നമ്പറും നിലവിലുണ്ട്...

അനഘ എ കുറുപ്പ്
9 C ജി‌എച്ച്‌എസ്‌എസ് വയലാ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം