ഗവ. എം ആർ എസ് പൂക്കോട് /ഭൗതിക സൗകര്യങ്ങൾ/കൂടുതൽ അറിയാൻ

2018 നവംബർ 1 നാണ് പുതിയ സ്ക്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നത്. മൂന്ന് നിലകളിലായി വളരെയധികം സൗകര്യങ്ങളോടു കൂടിയാണ് സ്ക്കൂൾ കെട്ടിടം നിർമ്മിച്ചിട്ടുളളത്. ഒന്നും രണ്ടും നിലകളിൽ ഓഫീസും, ക്ലാസ്‌റൂമുമാണ് ഉള്ളത്. ഇതിൽ മൂന്നെണ്ണം സ്മാർട്ട് ക്ലാസ് റൂം ആണ്. മൂന്നാമത്തെ നിലയിൽ ഫിസിക്സ്‌ലാബ്, കെമസ്ട്രി ലാബ്, കമ്പ്യൂട്ടർ ലാബ് എന്നിവയാണുള്ളത്. വളരെയധികം ആധുനിക സജ്ജീകരണങ്ങളോടെയാണ് ഈ ലാബുകളെല്ലാം നിർമ്മിച്ചിട്ടുള്ളത്. കമ്പ്യൂട്ടർ ലാബിൽ ഒരേ സമയം 50 കുട്ടികൾക്ക് ഒരുമിച്ച് ഇരുന്ന് പഠിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  കൂടാതെ കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി നല്ലൊരു ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്.

      സ്കൂൾ കെട്ടിടത്തിനോടു ചേർന്ന് തന്നെ പെൺകുട്ടികളുടെ ഹോസ്റ്റലും  മെസ് ഹാളും സ്ഥിതി ചെയ്യുന്നു.