ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/അക്ഷരവൃക്ഷം/അപേക്ഷ...

Schoolwiki സംരംഭത്തിൽ നിന്ന്
അപേക്ഷ...

പ്രിയപ്പെട്ട അമ്മമാരെ ,അച്ഛന്മാരെ, ഗുരുക്കന്മാരെ ............................

എനിക്ക് നിങ്ങളോട് ഒരു അപേക്ഷയുണ്ട് --- ഇനി വരുന്ന കാലത്ത് കോവിഡ് പോലുള്ള മഹാമാരികൾ വരും .അതിനെ പ്രതിരോധിക്കാൻ നമ്മൾക്ക് പ്രതിരോധശേഷി വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ് . കോവിഡ് 19ന് ചെറുത്തുനിൽക്കാനും പ്രതിരോധശേഷി വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ ഞങ്ങളെ സൂര്യനമസ്കാരംപോലുള്ള വ്യായാമമുറകൾ ചെയ്യാൻ ശീലിപ്പിക്കൂ. കിണറിലെ ശുദ്ധമായ വെള്ളം കുടിച്ചു വളർന്നിരുന്നുവെങ്കിൽ പ്രതിരോധ ശേഷി വർദ്ധിച്ചേനേ. പക്ഷേ ഇപ്പോഴത്തെ പ്രകൃതി മലിനമായ തുകൊണ്ട് ശുദ്ധ വെള്ളം കുടിക്കാൻ പോലും നിവൃത്തിയില്ലാതായി. നമ്മുടെ മുൻ തലമുറ പാടത്തും പറമ്പത്തും കളിച്ചും ധാരാളം ശുദ്ധജലം കുടിച്ചും പച്ചക്കറികൾ കഴിച്ചും ആണ് ജീവിച്ചിരുന്നത്. അതുകൊണ്ട് അവരെ ഒരു കോവിഡ് പോലും ആക്രമിക്കാറില്ലായിരുന്നു. ഇന്നു ഞങ്ങൾക്ക് അതിനു സാധിക്കുന്നുണ്ടോ?


എൻഡോസൾഫാൻ പോലുള്ള കീടനാശിനികൾ പച്ചക്കറികളിലും പഴവർഗങ്ങളിലും ഉപയോഗിക്കുന്നതുകൊണ്ട് ഞങ്ങൾക്ക് മാരക രോഗങ്ങൾ ഉണ്ടാകുന്നു. മുതിർന്നവരെ കണ്ടല്ലേ ഞങ്ങൾ വളരേണ്ടത്. കൃഷിയുടെ മഹത്വം നിങ്ങൾ മനസ്സിലാക്കുകയോ ഞങ്ങൾക്ക് പറഞ്ഞുതരികയോ ചെയ്തില്ല. അമിതമായ ഭയത്തോടെ കൂടി നിങ്ങൾ ഞങ്ങളെ വളർത്തി. മണ്ണിലും ചെളിയിലും മഴയത്തും വെയിലത്തും ഇറക്കാതെ ഞങ്ങളെ നിങ്ങൾ വളർത്തി. ഒട്ടുംതന്നെ പ്രതിരോധ ശേഷി ഇല്ലാത്ത ഒരു തലമുറ നിങ്ങൾ വാർത്തെടുത്തു.ഇതു തുടർന്നാൽ വരും തലമുറയും ഇതുപോലെയാകും.

എനിക്ക് നിങ്ങളോട് ഒരേ ഒരു അപേക്ഷയെ ഉള്ളൂ .ഞങ്ങളെ ടിവിയുടെയും മൊബൈലിന്റെയും ലോകത്ത് അടച്ചിടാതെ പ്രകൃതിയുടെ കളിത്തട്ടിലേക്ക് തുറന്നു വിടൂ. കോവിഡ് പോലെയുള്ള മാരക രോഗങ്ങൾ വരാതെ പ്രതിരോധശേഷിയുള്ള കുട്ടികളായി വളരാൻ ഞങ്ങളെ അനുവദിക്കൂ ......................

നന്ദി, സ്നേഹപൂർവ്വം, ഋഷികേഷ്.

ഋഷികേഷ്.
9B ഗവ. എം.ജി. എച്ച് എസ്സ് എസ്സ് ചടയമംഗലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 24/ 12/ 2023 >> രചനാവിഭാഗം - ലേഖനം