ഗവ.വൊക്കേഷണൽ‍‍.എച്ച് .എസ്.എസ്.ചിറക്കര/അക്ഷരവൃക്ഷം/വേണം നമ്മുടെ നാടിന് ഒരു മാറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
വേണം നമ്മുടെ നാടിന് ഒരു മാറ്റം

........................................

     പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിൻ്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുളളവരായിരുന്നു . ആരോഗ്യം പോലെ തന്നെ വ്യക്തി ശുചിത്വവും സമൂഹ ശുചിത്വവും പ്രാധാന്യമുള്ളതാണ് . എന്നാൽ ശുചിത്വത്തിൻ്റെ കാര്യത്തിൽ നമ്മൾ വളരെ പുറകിലാണെന്ന് കൺതുറന്നു നോക്കുന്ന ആർക്കും മനസിലാവും. വ്യക്തി ശുചിത്വത്തിൽ പ്രാധാന്യം കൽപിക്കുന്ന നമ്മൾ എന്ത് കൊണ്ട് പരിസര ശുചിത്വത്തിൽ ആ പ്രാധാന്യം കാണിക്കുന്നില്ല?  നമ്മുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ് ഇത്. സ്വന്തം വീട്ടിലെ മാലിന്യങ്ങൾ അയൽക്കാരന്റെ പറമ്പിലേക്ക് ഇടുന്നു ,പൊതു സ്ഥലങ്ങളിൽ ആരും കാണാതെയുള്ള മാലിന്യ നിക്ഷേപം ഇതൊക്കെ മലയാളിയുടെ കപട സംസ്ക്കാരത്തിന്റെ തെളിവുകളാണ് വെളിപ്പെടുത്തുന്നത് . ഈ അവസ്ഥ തുടരുകയാണെങ്കിൽ " ഹരിത കേരളം "    "മാലിന്യ കേരളം " എന്ന പേരിലായിരിക്കും അറിയപ്പെടുന്നത് . വന്നു കൊണ്ടിരിക്കുന്ന പകർച്ചവ്യാധികൾ നമ്മൾ ചെയ്യുന്ന ശുചിത്വമില്ലായ്മയ്ക്ക് കിട്ടുന്ന പ്രതിഫലമാണെന്ന് നാം തിരിച്ചറിയേണ്ടിരിക്കുന്നു.
       എന്താണ്  ശുചിത്വം ?
        വ്യക്തികളും ജീവിക്കുന്ന   ചുറ്റുപാടും മാലിന്യ വിമുക്തമാക്കുന്ന അവസ്ഥയാണ് ശുചിത്വം . എവിടെയെല്ലാം നാം ശ്രദ്ധിച്ചു നോക്കുന്നൊ അവിടെയെല്ലാം നമുക്ക് ശുചിത്വമില്ലായ്മ കാണാൻ കഴിയും. ഉദാഹരണത്തിന് സ്കൂൾ, ബസ്സ് സാൻ്റ് , ആശുപത്രികൾ , ഹോട്ടലുകൾ പൊതുസ്ഥലങ്ങൾ തുടങ്ങി മനുഷ്യൻ എവിടെയൊക്കെ പോവുന്നുവൊ അവിടെയൊക്കെ ശുചിത്വമില്ലായ്മയുണ്ട്.  ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം എല്ലാവരുടെയും മൌലികാവകാശമാണ്. ശുചിത്വമുള്ള അന്തരീക്ഷത്തിലും ശുചിത്വമുള്ള ചുറ്റുപാടിലും ജീവിക്കാൻ ഉള്ള അവകാശം എന്നാണ് അർത്ഥം.ശുചിത്വമില്ലായ്മ വായു - ജല മലിനീകരണത്തിന് ഇടയാക്കുന്നു.
  ജല  മലിനീകരണം _
  1. കക്കുസിലെ മലിന ജലം അടുത്തുള്ള ജലസ്രോതസുകളിൽ എത്തുന്നു. 
  2 . അറവു ശാലകളിൽ നിന്നുള്ള അവശിഷ്ടങ്ങൾ ജലാശയങ്ങൾ ഒഴുക്കി വിടുന്നു.
  3 . പുഴകളിൽ നിന്ന് വാഹനങ്ങൾ  കഴുക്കുകയും മ്യഗങ്ങളെ കുളിപ്പിക്കുകയും ചെയുന്നു.
  4 . പ്ലാസ്റ്റിക് തുടങ്ങിയ വസ്തുക്കൾ പുഴയിൽ വലിച്ചെറിയുന്നു .
    മുകളിൽ ഉള്ള പ്രവർത്തതിലൂടെ ഒക്കെ ജലം മലിനീകണത്തിന് കാരണമാകുന്നു. 
                       ഇത് സാമൂഹികപ്രശ്നമായി മാറുന്നു. സസ്യ- ജീവജാലങ്ങളുടെ നിലനിൽപ്പിനെയും ഇത് ബാധിക്കുന്നു. ഇത് മൂലം ഒട്ടനുവതി സമൂഹിക പ്രശ്നങ്ങളാണ് നാം നേരിണ്ടേടി  വരുന്നത് രോഗങ്ങൾ വ്യാപിക്കുന്നു, കൊതുക് ,എലി, കീടങ്ങൾ എന്നിവ പെരുകുന്നു . ദൈനംദിന ജീവിതത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വസ്തുവാണ് പ്ലാസ്റ്റിക് . അത് ഉപയോഗിക്കുന്ന വ്യക്തിക്കും സമൂഹത്തിനും ഉണ്ടാകുന്ന വിപത്ത് ഏറെ വലുതാണെന്ന സത്യം നാം എനിയും മനസ്സിലാക്കിട്ടില്ല .മാലിന്യ സംസ്കാരത്തിൻ്റെ ഭാഗമായി പ്ലാസ്റ്റിക് ശേഖരിച്ച് കത്തിക്കുന്നു , വീടുകളിലും സ്ഥാപനങ്ങളിലും കത്തിക്കുന്നു . പ്ലാസ്റ്റിക് കത്തിച്ചാൽ ഉള്ള അപകടം നാം മനസിലാക്കിട്ടില്ല . പ്ലാസ്റ്റിക് കത്തിക്കുമ്പോൾ അതിൽ നിന്ന് പുറത്തു വരുന്ന വിഷപദാർത്ഥങ്ങൾ ശ്വസനത്തിലൂടെയും , ദക്ഷണത്തിലൂടെയും ശരീരത്തിൽ പ്രവേശിക്കുന്നു.ശരീരത്തിൽ പ്രവേശിച്ചാൽ ഈ വിഷപദാർത്ഥങ്ങൾ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഏറെയാണ്. കാൻസർ , ശ്വാസ കോശ , കരൾ തുടങ്ങിയ രോഗങ്ങൾ, മനസിക പ്രശ്നങ്ങൾ , ആസ്മ തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് കാരണമാകുന്നു. മനുഷ്യന്റെ ശ്രദ്ധ കുറവുകൾ മൂലമാണ് രോഗങ്ങൾ പിടിപെടുന്നത്.
       ഇന്ന് ലോകമെമ്പാടും കോവിഡ് - 19 എന്ന വൈറസിനെ പറ്റിയാണ് ചർച്ച. ലക്ഷകണക്കിന് ജനങ്ങളാണ് ഈ രോഗം പിടിപെട്ട് മരിച്ചു കൊണ്ടിരിക്കുന്നത്. ഈ രോഗം പടർന്നു വരികയാണ്. ഇതിനെതിരെ നമ്മൾ എടുക്കണ്ടെ ചില മുൻകരുതലുകൾ ഉണ്ട്. അവ പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും. 
    1 . ഇടക്കിടെ ഭക്ഷണത്തിന് മുൻമ്പും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച്  കഴുകുക.
    2 . മറ്റുളവരുമായുള്ള ഇടപെടലുകൾക്ക് ശേഷവും കൈകൾ കഴുകേണ്ടതാണ് .
   3 . ചുമ്മയ്ക്കുമ്പോഴും , തുമ്മുമ്പോഴും മാസ്ക് ഉപയോഗിച്ചൊ ,തൂവാല കൊണ്ടൊ മുഖം മറയ്ക്കുക .
   4 . വായ, മൂക്ക് , കണ്ണ് എന്നിവിടങ്ങകിൽ കഴിവതും കൈകൾ കൊണ്ട്  തൊടാതിരിക്കുക. 
   5. രോഗ ബാധിതരിൽ നിന്ന് 1 മീറ്റർ അകലം പാലിക്കുക .
   6 . ഏതെങ്കിലും രീതിയിൽ ഉള്ള ബുദ്ധിമുട്ടുകൾ തോന്നിയാൽ ഉടൻ തന്നെ ഡോക്ടറുടെ സേവനം തേടുക.
  ഇത്രയും കാര്യങ്ങൾ നമ്മൾ പാലിക്കുകയാണെങ്കിൽ നമ്മൾ ഈ രോഗത്തിൽ നിന്ന് രക്ഷപെടുന്നതാണ്.
 കോവിഡ് - 19 എന്ന രോഗത്തിനെതിരായി  നമുക്ക് ശക്തമായി പൊരുതാം.
  പ്രാർത്ഥിക്കാം നല്ലൊരു നാളെയ്ക്കായ്  ....
എൈശ്വര്യ ആർ
IX B ജി വി എച്ച് എസ്സ് എസ്സ് ചിറക്കര
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം