ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.ചിറക്കര/അക്ഷരവൃക്ഷം/വീണ്ടെടുക്കാം
വീണ്ടെടുക്കാം
ലോകം മുട്ട്മടക്കിയ കോവിഡ് -19 ഒരു കാട്ടു തീ പോലെ പടർന്നു കത്തുകയാണ്. ഇതിനിടയിൽ ഒരു തരത്തിലും പിന്നോട്ട് വീഴാതെ ഒരു പ്രതിരോധ പ്രവർത്തനമാണ് കേരളം കാഴ്ചവെക്കുന്നത് . ഈ മഹാമാരിയിൽ നിന്ന് രക്ഷ നേടാൻ നാം ചില മുൻകരുതലുകൾ നിർബന്ധമായും സ്വീകരിക്കേണ്ടതുണ്ട്. കഴിയുന്നതും വീട്ടിൽ ഇരിക്കുക, ഇടയ്ക്കിടയ്ക്ക് കൈ സോപ്പോ സാനിറ്റയിസറോ ഉപയോഗിച്ച് കഴുകുക, പുറത്തിറങ്ങുമ്പോൾ മാസ്കോ ടവൽ ഉപയോഗിച്ചോ മുഖം മറക്കുക. കേരളത്തിന്റെ ആരോഗ്യവകുപ്പും ആരോഗ്യപ്രവർത്തകരും പറയുന്ന നിർദേശങ്ങൾ പാലിക്കുക. പാലിക്കാതിരിക്കുന്നത് എത്രയോ ജീവൻ നമ്മൾ ഇല്ലാതാക്കുന്നതിന് തുല്യം. ഈ സമയവും കടന്ന് പോകും. നല്ലൊരു പുഞ്ചിരി വിടർന്ന നാളെക്കായി നാം മുൻകരുതലുകൾ പാലിക്കുക. അപ്പോ നിങ്ങൾ ആകും സൂപ്പർ ഹീറോസ് . നിപ്പ വൈറസിനെ ഓടിച്ച നമ്മുക്ക് കൊറോണ ഒന്നുമല്ല. ഭയപ്പെടേണ്ട ഒരു കാര്യവും കേരളത്തിനില്ല. ആരോഗ്യപ്രവർത്തനങ്ങളി ൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു മുമ്പിലാണ്. കൊവിഡ് ബാധിതർ കുറഞ്ഞു വരുന്നതും പുതിയ കേസുകൾ കുറഞ്ഞു വരുന്നതും ആശ്വാസകരം. നാം മലയാളികൾ ഒറ്റക്കെട്ടായി ഈ മഹാമാരിയെ ഈ മലയാള നാട്ടിൽ നിന്നും അകറ്റാo.കേരളത്തിന്റെ പ്രവർത്തനം കണ്ട് മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കേരളത്തിന്റെ ആരോഗ്യപ്രവർത്തകരുടെ സേവനം ആവശ്യപെട്ടിട്ടുണ്ട് . നാം ഓരോരുതരുടെയും ജീവന്റെ രക്ഷയ്ക്കായി മിഴിയടയാതെ കാവലിരിക്കുന്ന ഓരോ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകരെ യും നാം ഒരിക്കലും വിസ്മരിക്കരുത്. വീട്ടിൽ ഇരിക്കുന്നത് നാം ഓരോരുത്തർക്കും അസൗകര്യമായ കാര്യമാണ്. എന്നാലും സമൂഹത്തിനു വേണ്ടി ചെയ്യണം. വീട്ടിലെ നിമിഷങ്ങൾ ആസ്വാദകരമാക്കാം. പഴയ കളികളും കാര്യങ്ങളെയും കൂട്ടു പിടിക്കാം. നല്ല പോഷകാഹാരങ്ങൾ കഴിച്ചു ആരോഗ്യത്തോടെ ഇരിക്കാം. ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു ഈ സമയവും കടന്ന് പോകും. ആഘോഷങ്ങൾ ഇനിയും വരും അതിനാൽ വീട്ടിൽ ഇരിക്കു സുരക്ഷിതരാകൂ
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം