ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/ആഘോഷങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്വാതന്ത്ര്യ ദിനാഘോഷം 2022

ആസാദി കി അമൃത മഹോത്സവത്തിന്റെ ഭാഗമായി മികച്ച റാലി നടന്നു. ഇന്ത്യയുടെ സംസ്കാരവും പൈതൃകവും വെളിവാകുന്ന തരത്തിലുള്ള റാലിയാണ് നടന്നത്. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ശ്രീ. പൊന്നച്ചൻ കടമ്പാട്ട് റാലി ഫ്ലാഗ് ഓഫ് ചെയ്തു.


       കളി ഉത്സവം

പ്രീപ്രൈമറി കുട്ടികളുടെ കലോത്സവം കളി ഉത്സവം എന്നപേരിൽ ആഘോഷിച്ചു SMC ചെയർമാൻ ശ്രീ അജയകുമാരൻ നായർ അധ്യക്ഷനായ യോഗത്തിന് പ്രൈമറി അധ്യാപിക ശ്രീമതി ശാലിനി എസ്  സ്വാഗതം ആശംസിച്ചു.സ്കൂൾ ലീഡർ കുമാരി അനാമിക വിനോദ് കളിയുത്സവം ഉദ്ഘാടനം ചെയ്തു. പ്രഥമധ്യാപിക ശ്രീമതി ആർ ശാന്ത മുഖ്യ സന്ദേശം നൽകി.സ്റ്റാഫ് സെക്രട്ടറി ശോഭാ കുമാരി യോഗത്തിനു നന്ദി അർപ്പിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.പങ്കെടുത്ത എല്ലാ കുട്ടികൾക്കും  മെഡലുകൾ വിതരണം ചെയ്തു.

   ക്രിസ്ത്മസ് ആഘോഷം-2022

സ്കൂളിലെ ക്രിസ്ത്മസ് ആഘോഷ വേളയിൽ പ്രഥമാധ്യാപിക ശ്രീമതി R. ശാന്ത, PTA പ്രസിഡന്റ് ശ്രീ. അജയകുമാരൻ നായർ, അധ്യാപകരായ ശ്രീമതി ശോഭാകുമാരി, ശ്രീമതി ജസീനാ ബീഗം,  ശ്രീമതി ഷീജ. T, സ്കൂൾ ലീഡർ അനാമിക വിനോദ്, 4ാം ക്ലാസ് വിദ്യാർഥികൾ എന്നിവർ സ്കൂളിലെത്തി പഠിക്കാൻ സാധിക്കാത്ത നാലാം ക്ലാസ് വിദ്യാർത്ഥിനിയായ എയ്ഞ്ചൽ സതീഷിന്റെ വീട്ടിലെത്തി.എഞ്ചിന് ക്രിസ്മസ് ഗിഫ്റ്റുകൾ നൽകുകയും അവരുടെ കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കുകയും ചെയ്തു.പാട്ടുകൾ ഒരുപാട് ഇഷ്ടപ്പെടുന്ന ഏഞ്ചലിനു വേണ്ടി കൂട്ടുകാർ മനോഹര ഗാനങ്ങൾ ആലപിച്ചു.

               തങ്ങൾക്ക് കിട്ടിയ സൗഭാഗ്യങ്ങളിൽ അഹങ്കരിക്കാതെ അശരണരും ആലംബഹീനരും ആയവരെ തങ്ങളാൽ കഴിയുന്ന വിധം സഹായിക്കാൻ ഓരോരുത്തർക്കും കഴിയണം എന്ന സന്ദേശമാണ് ഈ ഒരു പ്രവർത്തനത്തിലൂടെ കുട്ടിക

    ശിശുദിനാഘോഷം

        ശിശുദിനാഘോഷ വേളയിൽ മൊബൈൽ അഡിക്ഷന് എതിരായ നിശ്ചല ദൃശ്യം തയ്യാറാക്കി അവതരിപ്പിക്കുകയും ലഹരിക്കെതിരായ അനൗൺസ്മെൻറ് നടത്തുകയും തണ്ണിത്തോട് സെൻട്രൽ ജംഗ്ഷനിൽ ലഹരിവിരുദ്ധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു