ഗവ.വി. എച്ച്. എസ്.കൊറ്റംകുളങ്ങര./വിദ്യാരംഗം-17
കൺവീനർ: നടരാജൻ.K ഹൈസ്കൂൾ മലയാളം അധ്യാപകൻ.
- വയനാദിനം: പ്രത്യേക അസംബ്ലി കൂടി.
പി. എൻ.പണിക്കർ അനുസ്മരണ പ്രഭാഷണം സീനിയർ അധ്യാപകൻ ശൈലേഷ് കുമാർ നിർവഹിച്ചു.. വായനയുടെ പ്രാധാന്യം എന്ന വിഷയത്തിൽ മലയാളം അധ്യാപകൻ മാത്യു.ടി പ്രഭാഷണം നടത്തി. "കിനാവുരിലെ ഉണ്ണൂണ്ണി " എന്ന പുസ്തകത്തിന്റെ ആസ്വാദനാവതരണം കുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു.
- വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓരോ ക്ലാസിലും വായനാമുറി സംവിധാനിച്ചു.
- പഴയകാല ടെക്സ്റ്റ് ബുക്കുകളുടെ പ്രദർശനം അദ്ഭുതത്തോടെയാണ് കുട്ടികൾ വീക്ഷിച്ചത്.. അച്ഛനും മുത്തഛനും പഠിച്ച ടെക്സ്റ്റുബുക്കുകൾ കാണാൻ കിട്ടിയ ഭാഗ്യം അവർ ഉപയോഗപ്പെടുത്തി. വലിയ മീഡിയ കവറേജും ഈ പ്രദർശനത്തിന് ലഭിച്ചു.
- ക്ലബിന്റെ കീഴിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന "വായനാമുറി " ഇവിടെയുണ്ട്. ആറോളം ദിനപത്രങ്ങൾ സ്കൂളിൽ വരുത്തുന്നുണ്ട്.
- ബഷീർ ചരമദിനത്തോടനുബന്ധിച്ച് ബഷീർ കൃതികളുടെ പ്രദർശനം നടത്തി. ബഷീർ ക്വിസ് നടത്തി.