ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/സീഡ് യൂണിറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
AIDS ദിനാചരണം
Seed Award
Seed Poster
വിളവെടുപ്പ്

സീഡ് യൂണിറ്റ് സമൂഹനന്മ കുട്ടികളിലൂടെ എന്ന ലക്ഷ്യത്തോടെ മാത്രഭൂമി ആരംഭിച്ച സംരംഭം ആദ്യകാലം മുതൽ മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചുപോന്നിട്ടുള്ളത്. സീഡിന്റെ ആദ്യ കോ ഓഡിനേറ്റർ ശ്രീ. വി വിജയൻ സാർ ആയിരുന്നു.ദീർഘകാലം കോ ഓഡിനേറ്റർ ആയിരുന്ന വിജയൻ സാറിന്റെ പ്രവർത്തങ്ങൾ സ്ക്കൂൾ സീഡ് യൂണിറ്റിന് മികച്ച ഒരു അടിത്തറ നൽകിയിട്ടുണ്ട്.കൊല്ലം ജില്ലയിലെ തന്നെ ഏറ്റവും വലിയ വിദ്യാലയമായ ഇവിടെ 100 കുട്ടികളാണ് സീഡ് യൂണിറ്റ് അംഗങ്ങളായിട്ടുള്ളത്.പ്രകൃതിയേയും പ്രകൃതിസമ്പത്തിനേയും സംരക്ഷിക്കുക എന്നതാണ് യൂണിറ്റിന്റെ പ്രധാന ലക്ഷ്യം. ജൈവ പച്ചക്കറികൃഷി, പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനം, ജലസംരക്ഷണം ,ഔഷധസസ്യങ്ങൾ നട്ടുവളർത്തൽ, ഊർജ്ജസംരക്ഷണം, ശുചീകരണ പ്രവർത്തനങ്ങൾ ,എന്നിവ കുട്ടികൾ ഉത്സാഹപൂർവ്വം ചെയ്തുവരുന്നു.ലവ് പ്ലസ്റ്റിക്ക് സേവ് എർത്ത് എന്ന പദ്ധതിയുടെ ഭാഗമായി സ്ക്കൂളിലും പരിസരത്തുമുള്ള പ്ലസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ച് മാത്രഭൂമി സീഡ് യൂണിറ്റിന് നൽകിവരുന്നു.കൊല്ലം ജില്ലയിൽ എല്ലാവർഷവും ഏറ്റവും കൂടുതൽ പ്ലസ്റ്റിക്ക് ശേഖരിച്ച് കൈമാറി വരുന്നുണ്ട്.കാവുകളും കുളങ്ങളും സംരക്ഷിക്കുക ,മലിനമായിക്കിടക്കുന്ന ജലസ്രോതസ്സുകൾ സംരക്ഷിച്ച് ഉപയോഗയോഗ്യമാക്കിമാറ്റുക ലഹരിവിരുദ്ധ ക്യാമ്പയിനുകൾ ബോധവൽക്കരണം,സെമിനാർ എന്നിവ കുട്ടികൾ സംഘങ്ങളായി ചെയ്തുവരുന്നു.തുടർച്ചയായി അഞ്ച് വർഷം ഏറ്റവും മികച്ച സ്ക്കൂളിനുള്ള വിദ്യാഭ്യാസജില്ല,ജില്ലാ അവാർഡുകൾ ഈ സ്ക്കൂളിന് ലഭിക്കുന്നുണ്ട്.മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന കട്ടികൾക്ക് ലഭിക്കുന്ന ജെം ഓഫ് സീഡ് പുരസ്ക്കാരം പല തവണ ഈ സ്ക്കൂളിന് ലഭിച്ചിട്ടുണ്ട്.ശ്രീമതി.നിർമ്മലാദേവി ഇപ്പോൾ സീഡിന്റെ കോ ഓഡിനേറ്റർ ആയി മിച്ചപ്രവർത്തനം കാഴ്ച വയ്ക്കുന്നു.