ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./പ്രവർത്തനങ്ങൾ/2025-26
പ്രവേശനോൽസവം 2025
ജി. വി. എച്ച്.എസ്.എസ് ഇരവിപുരം തട്ടാമല സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം ഇരവിപുരം എം.എൽ.എ ശ്രീ.എം. നൗഷാദ് ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡൻറ് ശ്രീ.അൻസർ വൈ അധ്യക്ഷനായിരുന്ന ചടങ്ങിൽ എച്ച്. എം ശ്രീമതി. മിനി എം സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സവിതാ ദേവി അവാർഡ് വിതരണം നടത്തി. വാർഡ് കൗൺസിലർ ശ്രീമതി സുജ എസ്, വി .എച്ച്. എസ്.ഇ .പ്രിൻസിപ്പൽ ശ്രീമതി. ലിജി.വി , പി.ടി.എ വൈസ് പ്രസിഡൻറ് ശ്രീ. നഹാസ് കൊരണ്ടിപ്പള്ളി, എസ് എം സി ചെയർമാൻ ശ്രീ ജഹാംഗീർ. എസ് എം സി വൈസ് ചെയർപേഴ്സൺ സൗമി അൻ സർ, മദർ പി.ടി. എ പ്രസിഡൻറ് ശ്രീമതി സുറുമി ഷൈജു, സീനിയർ അസിസ്റ്റൻറ് ശ്രീമതി. ജോളി ലക്ഷ്മണൻ, എസ്. ആർ. ജി കൺവീനർ ശ്രീമതി സിന്ധു കെ, സ്റ്റാഫ് സെക്രട്ടറി സിജി ജെ പ്രോഗ്രാം കമ്മിറ്റി കൺവീനർ ബിജു കെ എന്നിവർ ആശംസ അർപ്പിച്ചു.
-
എം.എൽ.എ ശ്രീ.എം. നൗഷാദ് ഉദ്ഘാടനം