പ്രവേശനോൽസവം

പ്രവേശനോൽസവം
പരിസ്ഥിതി ദിനം
SPC-PLANTING SAPLING

2026-27 അക്കാദമിക വർഷത്തെ പ്രവേശനോൽസവം ജൂൺ 1തിങ്കളാഴ്ച വർണ്ണാഭമായി നടന്നു. സ്കൂൾ ഹെഡ് മിസ്ട്രസ്സ് ശ്രീമതി ബിന്ദു എസ്സ് സ്വാഗതപ്രസംഗം നടത്തി. പി റ്റി എ പ്രസിഡൻ്റ് ശ്രീ ദിലീപ് ആർ അദ്ധ്യക്ഷത വഹിച്ചു. കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ രാജേഷ് എസ്സ് ഉദ്ഘാടനം ചെയ്തു.സിനി ആർട്ടിസ്റ്റ് ശ്രീ സാബു നാരായണൻ ആയിരുന്നു വിശിഷ്ടാഥിതി.വിജയികൾക്കുള്ള അനുമോദനം ശ്രീ എ എൻ സലിം നിർവഹിച്ചു.കുമാരി നൻമ നവാഗതരെ സ്വാഗതം ചെയ്തു. ശ്രീ മനോജ് മുറിഞ്ഞകൽ, ശ്രീമതി രേഖ ബിനു,ശ്രീമതി ഷീനാ ബിനു,ശ്രീ ശാന്തൻ ആർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പൽ ശീമതി ബേബി ശ്രീകല നന്ദി അർപ്പിച്ചു. വിവിധ കലാപരിപാടികൾ നടന്നു.

പരിസ്ഥിതി ദിനം

2026 ജൂൺ 5 പരിസ്ഥിതി ദിനം ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ എസ് രാജേഷ് ഫലവൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. ശ്രീ മനോജ് എം മുറിഞ്ഞകൽ അദ്ധ്യക്ഷത വഹിച്ചു. കലഞ്ഞൂർ കൃഷിഭവൻ ഉദ്യോഗസ്ഥ ശ്രീമതി രമ്യ മുഖ്യ സന്ദേശം നൽകി. കുട്ടികൾ പരിസ്ഥിതി പ്രതിജ്ഞയും ശുചിത്വ പ്രതിജ്ഞയും എടുത്തു. പോസ്റ്റർ നിർമ്മാണം, ക്വിസ് മൽസരം, ചിത്ര രചന, ഉപന്യാസ രചന എന്നിവ നടത്തി. കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു.

കൌമാര ബോധവൽക്കരണം

2026 ജൂൺ 08 തിങ്കളാഴച്ച കൂടൽ പി എച്ച് സി യിലെ കൌൺസിലർ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസെടുത്തു.


സയൻസ് ക്ലബ് ഉദ്ഘാടനം

ജൂൺ 12 വെള്ളിയാഴ്ച സയൻസ് ക്ലബിൻ്റെ ഉദ്ഘാടനം ധനോജ് ആർ നായിക് നിർവഹിച്ചു. ഇതിനോടനുബന്ധിച്ച് സയൻസ് സിനിമാ പ്രദർശനവും നടന്നു.

വായന വാരാചരണം

ജൂൺ 15 മുതൽ 19 വരെ വായന വാരാചരണം നടത്തി. ഉപന്യാസ രചന, പുസ്തകാസ്വാദനം, വായന ക്വിസ്, വായന മത്സരം, പോസ്റ്റർ നിർമ്മാണം തുടങ്ങിയവ നടന്നു. കവി ശ്രീ കാശിനാഥൻ വാരാചരണ ഉദ്ഘാടനം നിർവഹിച്ചു.