ഗവ.വി.എച്ച്.എസ്.എസ് കൂടൽ/അക്ഷരവൃക്ഷം/ആരോഗ്യം
ആരോഗ്യം
ആരോഗ്യം നാം പൊതുവെ വ്യക്തിഗതമായി കണക്കാക്കുന്ന ഒരു പ്രശ്നമാണ് .ആരോഗ്യം വ്യക്തിയുടെ പ്രശനം മാത്രമാണെന്നാണ് നമ്മുടെ ധാരണ .ഒന്ന് ചിന്തിച്ചാൽ അത് ഒരു വ്യക്തിയുടെ പ്രായത്തിനനുസരിച്ചുള്ള ശാരീരികവും മാനസികവുമായ എല്ലാ പ്രവർത്തനങ്ങളിലും ഏർപ്പെട്ടു ജീവിക്കുന്ന അവസ്ഥയാണ് ആരോഗ്യം .ആരോഗ്യപൂർണമായൊരു കാഴ്ചപ്പാടുണ്ടാകേണ്ടിയിരിക്കുന്നു .പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോൾ മാത്രമാണ് ഈയൊരു കാഴ്ചപ്പാട് പൊതുവെ കണ്ടു വരുന്നത് . ആരോഗ്യത്തിന് വേണ്ടതെന്താണ് ,ശുദ്ധവായു ,ശുദ്ധജലം, നല്ല ഭക്ഷണം, വ്യായാമം ,വിശ്രമം വിനോദം .ഇവയിൽ വ്യായാമം, വിനോദം, വിശ്രമം എന്നിവ വ്യക്തിക്ക് തനിയെ നേടിയെടുക്കാൻ കഴിയുന്നതാണ് എന്ന് തോന്നാം അതിനുള്ള സാമൂഹിക സാഹചര്യങ്ങൾ ഇല്ലെങ്കിൽ അതും കഴിയില്ല .ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാകുകയുള്ളു.അതുനേടിയെടുക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവണം .പല കാരണങ്ങൾ കൊണ്ടും നമ്മുടെ ഭക്ഷണം രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നതായിരിക്കുന്നു. നമ്മുടെ പാടത്തും പറമ്പിലും വിളഞ്ഞിരുന്ന പഴങ്ങളും പച്ചക്കറികളും ഇന്ന് നമുക്ക് അന്യമാണ് .അതിനേക്കാൾ മാന്യമായത് ഫാസ്റ്റഫുഡുകളിലെ നിറവും മണവും രുചിയുമാണ് .നിറത്തിനും മാനത്തിനും രുചിക്കും വേണ്ടി ചേർക്കുന്ന പലതും രാസവസ്തുക്കളാണ് രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതിരിക്കുവാൻ നോക്കുകയാണ് വേണ്ടത് എന്നാണ് അറിവുള്ളവർ പറയുന്നത് .പക്ഷെ അതിനു ഒരു വ്യക്തി മാത്രം പോരാ,നാം ഓരോരുത്തരും ശ്രമിക്കണം .അങ്ങനെ ശ്രമിച്ചാൽ ആരോഗ്യമുള്ള ഒരു സമൂഹത്തിനെ വാർത്തെടുക്കാൻ സാധിക്കും
സാങ്കേതിക പരിശോധന - Thomas M Ddavid തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം