ഗവ.വി.എച്ച്.എസ്.എസ്.നേര്യമംഗലം/പരിസ്ഥിതി ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


നാളേക്കൊരു തണൽ

ജൂൺ 5:പാരിസ്ഥിതിക അവബോധ ത്തിന്റെയും പ്രകൃതിയോട് ചേർന്നുള്ള സ്നേഹബന്ധത്തിന്റെയും ദിനമായ ജൂൺ 5-ലോക പരിസ്ഥിതി ദിനം സ്കൂളിൽ ആചരിച്ചു. പ്രഭാത അസംബ്ലിയിൽ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആശയവിനിമയം നടന്നു. കുട്ടികളുടെ കൈകളിലെ പോസ്റ്ററു കൾ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉറപ്പിച്ചു. ഓരോ പോസ്റ്ററും മൂല്യവത്തായ സന്ദേശങ്ങൾ നൽകി. വിദ്യാർത്ഥികളായ കുമാരി അൽഫിയ എസ്.എസ്, മാസ്റ്റർ എബൽ എം. ജേക്കബ്, കുമാരി അവന്തിക കെ എന്നിവർ പരിസ്ഥിതി ദിനത്തിന്റെ പ്രസക്തി വിശദീകരിച്ചു. പ്രഥമാധ്യാപിക പ്രീതി ടീച്ചർ നാം ഓരോരുത്തരും ചെയ്യുന്ന ചെറിയ ശ്രമങ്ങളും വലിയ മാറ്റത്തിന് വഴിയൊരുക്കും എന്ന ആശയത്തിന് ഊന്നൽ നൽകിയ തോടൊപ്പം പ്രസംഗത്തിൽ പ്രകൃതിയോട് കൃതജ്ഞതയും ഭാവിതലമുറയോടുള്ള കരുത ലിന്റെ ആവശ്യകതയും വ്യക്തമാക്കി. ഭൂമിയെ മാതാവെന്ന നിലയിൽ ആദരിക്കുന്ന പ്രാർത്ഥനയും, ലഹരിവിരുദ്ധതയും പ്രകൃതിസ്നേഹവും നിറഞ്ഞ ഒരു പ്രതിജ്ഞയും അസംബ്ലിയുടെ മോടികൂട്ടി. തുടർന്ന് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ഒരു വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.