ഗവ.വി.എച്ച്.എസ്.എസ്.ഓടക്കാലി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അശമന്നൂർ

എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ കൂവപ്പടി ബ്ളോക്കിൽ അശമന്നൂർ വില്ലേജ് പരിധിയിൽ വരുന്ന ഒരു ഗ്രാമമാണ് അശമന്നൂർ. പെരുമ്പാവൂരിനും കോതമംഗലത്തിനും ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഓടക്കാലിക്ക് അടുത്താണ് അശമന്നൂർ സ്ഥിതിചെയ്യുന്നത്. ഗ്രാമത്തിലെ സാക്ഷരതാ നിരക്ക് 84.57% ആണ്.  

സ്കൂൾ ചരിത്രം

യശശ്ശരീരനായ ശ്രീ.എൻ.എസ്.നായരുടെ ആത്മാർപ്പണത്തിന്റെ ഫലമായി ജന്മം കൊണ്ട ഈ സരസ്വതി ക്ഷേത്രം ദശാബ്ദങ്ങളായി തലമുറകൾക്ക് വെള്ളിവെളിച്ചം തൂകി നാടിന്റെ ഭാഗധേയം നിർണ്ണയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചുകൊണ്ട് പുരോഗതിയുടെ പടവുകൾ താണ്ടി അതിദ്രുതം മുന്നേറിക്കൊണ്ടിരിക്കുകയാണ്.ഇതൊരു പ്രൈമറി സ്കൂളായി 1951 ൽ ആരംഭിച്ചു.ഓടക്കാലി മന്ദാരമന്ദിരത്തിൽ എസ്.എൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ശ്രീ,എസ്.നാരായണൻ നായരുടെ ഭവനമായ മന്ദാരമന്ദിരത്തിന്റെ മുകളിലത്തെ നിലയിലുള്ള വിശാലമായ രണ്ട് വരാന്തകളാണ് ആരംഭകാലത്തെ മുറികളായി ഉപയോഗിച്ചിരുന്നത് എന്ന വസ്തുത അവിസ്മരണീയമാണ്.അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് ഈ വിദ്യാലയം ഒരു അപ്പർപ്രൈമറി സ്കൂളായും പിന്നീട് ഹൈസ്കൂളായും ഉയർത്തപ്പെട്ടത്.

പ്രധാന പൊതുസ്ഥാപനങ്ങൾ  

  • അശമന്നൂർ വില്ലേജ് ആഫീസ്
  • അശമന്നൂർ പ്രൈമറി ഹെൽത്ത് സെന്റർ
  • സർക്കാർ മൃഗാശുപത്രി
  • സർക്കാർ ആയുർവേദ ആശുപത്രി
  • ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ ഓടക്കാലി  
  • സുഗന്ധതൈല ഔഷധസസ്യ ഗവേഷണ കേന്ദ്രം

ആരാധനാലയങ്ങൾ

  • പനിച്ചായം ദേവി ക്ഷേത്രം
  • ഓടക്കലി സെൻട്രൽ ജുമാ മസ്ജിദ്
  • സെന്റ് തോമസ
പുതിയ പ്രവേശന കവാടം

ജില്ലാ പഞ്ചായത്ത് പണി കഴിപ്പിച്ച പുതിയ ഗേറ്റ് തലയെടുപ്പോടെ അതിമനോഹരമായി നിലകൊള്ളുന്നു.